*ഇന്ന് എന്നെ കരയിപ്പിച്ച സന്ദേശം.....* 😢😢😢
👇👇👇അന്ന് മഴയുണ്ടാകുമോ...?
അറിയില്ല,...
ഉണ്ടായിരുന്നെങ്കില്‍ എന്ന്‍ വെറുതെ കൊതിക്കുകയാണ്,...
ഒരു ചെറിയ ചാറ്റല്‍മഴ വേണം ...
ആ ചാറ്റല്‍മഴകൊണ്ട് എന്‍റെ വീട്ടിലേക്കുള്ള ഇടവഴി നനഞ്ഞിരിക്കണം....അന്നേരത്തുള്ള മണ്ണിന്‍റെ നനഞ്ഞ മണം അവസാനമായി എന്നെ ഒരുനോക്ക് കാണാന്‍ വരുന്നവര്‍ മണക്കണം....
വീട്ടിലെത്തിയാല്‍ പിന്നെ കുന്തിരിക്കം പുകഞ്ഞ മണം ആസ്വദിക്കണം,........
ഒരു വല്ലാത്ത ദിവസം തന്നെയാകും അത് ... അല്ലേ?....തീരെ വീട്ടില്‍ ഇരിക്കാത്ത എന്നെ, മണിക്കൂറുകളോളം എന്‍റെ വീടിന്‍റെ ഹാളില്‍ മലര്‍ത്തി കിടത്തുന്ന ദിവസം....
കരഞ്ഞ് കരഞ്ഞ് കണ്ണീരുപോലും വറ്റിയ എന്‍റെ ഉമ്മയുടെ സഹിക്കാനാവാത്ത ദിവസം,......
എന്നോട് തല്ലുകൂടിയിട്ടും, വഴക്കിട്ടിട്ടും മതിയാവാത്ത എന്‍റെ ചങ്കായ സഹോദരന്മാരുടെയും, കൂട്ടുകാരുടേയും ചങ്ക് പിടയുന്ന ദിവസം,.
എന്‍റെ പൊന്നുപ്പായുടെ കവിൾ തടങ്ങൾ കണ്ണീരിനാല്‍ നനഞ്ഞ് കുതിരുന്ന ദിവസം,....എനിയ്ക്ക് വേണ്ടി "മീസാന്‍കല്ല്" പണിയാന്‍ ഏല്‍പ്പിക്കുന്ന ദിവസം,...
,.....ഇന്നലെ വരെ ഉപയോഗിച്ച വിലകൂടിയ തുണിക്ക് പകരം, വില കുറഞ്ഞ 'കഫന്തുണി' എനിയ്ക്ക് വേണ്ടി ഒരുങ്ങുന്ന ദിവസം,....
എന്‍റെ പൊന്നുമ്മയെ ആശ്വസിപ്പിക്കാന്‍, അയല്‍വാസികളായ താത്തമാരും, ബന്ധുക്കളും അടുക്കള വാതില്‍വഴി എന്‍റെ വീട്ടില്‍ തിങ്ങി നിറയുന്ന ദിവസം,...
കൂടെ...
എന്റെ പേര് ചേർത്ത് വീട് അന്വേഷിച്ചവര്‍, മരിച്ച വീട് എന്ന്‍ മാറ്റിപ്പറയുന്ന നനഞ്ഞ ദിവസം,....ഒരു സെന്റ് ഭൂമിയെങ്കിലും സ്വന്തമാക്കാനുള്ള കഠിന പ്രയത്നത്തിനിടയിൽ, എനിയ്ക്ക് ഒടുവില്‍ ഔദാര്യമായി ആറടി മണ്ണ് കിടക്കാന്‍ ലഭിക്കുന്ന ദിവസം,..
'ദിവസങ്ങള്‍ ഒരുപാട് കണ്ട' ഞാന്‍ കാണാത്ത ഒരു അവസാന ദിവസം,....!
BINABASA MO ANG
Islamic Stories' N' Quotes
Spiritual☺ ith njan swandamayt ezhudunna karyangal alla enik kitunna arivukal ningalilek pakarnnu tharan vendi mathraman njan ed ezhudunnad.... endenkilum thettukal vann povukayanenkil Ennod porukkanam....