സവിശേഷതകള്‍

62 3 0
                                    

അനസ്(റ) നിവേദനം: ഉസ്മാന്‍(റ) സൈദ്ബ്നുസാബിത്തു, അബ്ദുളളാഹിബ്നു സുബൈര്‍, സഈദ്ബ്നു ആസ്വി, അബ്ദുറഹ്മാന് ബ്നു ഹാരീസ്(റ) മുതലായവരെ ഖുര്‍ആന്‍ പകര്‍ത്തിയെഴുതുവാന്‍ ക്ഷണിച്ചു. അങ്ങിനെ അവര്‍ മുസ്വ്ഹഫുകളിലേക്ക് പകര്‍ത്തി. ഉസ്മാന്‍(റ) ഖുറൈശികളായ മൂന്നു പേരോട് പറഞ്ഞു. നിങ്ങളും സൈദിബ്നു സാബിത്തും പാരായണശൈലിയില്‍ ഭിന്നിച്ചാല്‍ നിങ്ങള്‍ അതിന് ഖുറൈശികളുടെ ഭാഷാശൈലിയില്‍ എഴുതുക. കാരണം അത് അവരുടെ ഭാഷയിലാണ് അവതരിപ്പിച്ചത്. അങ്ങനെ അവര്‍ അപ്രകാരം ചെയ്തു. (ബുഖാരി. 4. 56. 709)

റസൂലിന്റെ സവിശേഷതകള്‍

ജുബൈര്‍ (റ) നിവേദനം: നബി(സ) അരുളി: എനിക്ക് അഞ്ചു നാമങ്ങള്‍ ഉണ്ട്. ഞാന്‍ മുഹമ്മദും അഹമ്മദുമാണ്. ഞാന്‍ മായ്ക്കുന്നവന്‍ (മാഹി) യാണ്. സത്യനിഷേധത്തെ എന്നെക്കൊണ്ടു അല്ലാഹു മാച്ചുകളയും. ഞാന്‍ ഹാശിറുമാണ്. എന്റെ പിന്നിലായിരിക്കും പുനരുത്ഥാനദിവസം ജനങ്ങളെയെല്ലാം പുനര്‍ജ്ജീവിപ്പിച്ച് ഒരുമിച്ച് കൂട്ടുക. ഞാന്‍ ആഖിബ് (മറ്റു പ്രവാചകരുടെശേഷം വന്നവന്‍) ആണ്. (ബുഖാരി. 4. 56. 732)

ഉഖ്ബ(റ) നിവേദനം: ഒരിയ്ക്കല്‍ അബൂബക്കര്‍(റ) അസര്‍ നമസ്ക്കരിച്ചു പുറത്തിറങ്ങി നടക്കുവാന്‍ തുടങ്ങി. അപ്പോള്‍ ഹസ്സന്‍ കുട്ടികളുടെ കൂടെ കളിക്കുന്നത് അദ്ദേഹം കണ്ടു. ഹസ്സനെ ചുമലിലേറ്റിക്കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു. എന്റെ പിതാവ് നിനക്ക് ബലിയാണ്. നബി(സ) യോടാണ് നിനക്ക് സാദൃശ്യം. അലിയോട് അല്ല തന്നെ. അലി(റ) അതുകേട്ട് ചിരിച്ചു. (ബുഖാരി. 4. 56. 742)

അബൂജുഹൈഫ(റ) നിവേദനം: നബി(സ)യെ ഞാന്‍ കണ്ടിട്ടുണ്ട്. ഹസ്സന്‍ അദ്ദേഹത്തോട് സാദൃശ്യനാകും. (ബുഖാരി. 4. 56. 743)

അബ്ദുല്ലാഹിബ്നു ബുസ്വര്‍(റ) നിവേദനം: തിരുമേനി(സ) ഒരു വൃദ്ധനായിരുന്നോ എന്നു ചിലര്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. നബിയുടെ അന്‍ഫഖ്തു (താടിക്കും ചുണ്ടിനും മദ്ധ്യത്തിലുളള രോമങ്ങള്‍) നരച്ചിട്ടുണ്ടായിരുന്നു. (ബുഖാരി. 4. 56. 746)

അനസ്(റ) പറയുന്നു: നബി(സ) ജനങ്ങളില്‍വെച്ച് മിതമായ വലിപ്പമുളളവനായിരുന്നു. പൊക്കം കൂടുതലോ കുറവോ ഉണ്ടായിരുന്നില്ല. തിളങ്ങുന്ന വര്‍ണ്ണമായിരുന്നു. തനി വെളളയോ ശുദ്ധ തവിട്ടു നിറമോ ആയിരുന്നില്ല. മുടി ചുരുണ്ട് കട്ടപിടിച്ചതോ നീണ്ടുനിവര്‍ന്ന് കിടക്കുന്നതോ ആയിരുന്നില്ല. നബി(സ)ക്ക് 40 വയസ്സായപ്പോള്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു. 10 വര്‍ഷം തുടര്‍ച്ചയായി വഹ്യ് ലഭിച്ചുകൊണ്ട് മക്കയില്‍ ജീവിച്ചു. 10 വര്‍ഷം മദീനയിലും ജീവിച്ചു. അവിടുന്ന് പരലോക പ്രാപ്തനാകുമ്പോള്‍ അവിടത്തെ തലയിലും താടിയിലും കൂടി 20 രോമം പോലും നരച്ചിട്ടുണ്ടായിരുന്നില്ല. (ബുഖാരി. 4. 56. 748)

Islamic Stories' N' QuotesWhere stories live. Discover now