ഈദ്‌ മുബാറക്

108 6 2
                                    

അസ്സലാമു അലൈക്കും....

പെരുന്നാളിന്റെ സന്തോഷത്തിലായിരിക്കുമല്ലോ  എല്ലാവരും. 4,5വയസ് പ്രായമുള്ള മക്കളെ ഈദിലേക്കെത്തിക്കാം.. അതിനായി കുറച്ച് കാര്യങ്ങൾ ചെയ്യാം....

🔸രാത്രി മുതൽക്കേ തക്ബീർ ചൊല്ലാൻ പ്രോത്സാഹിപ്പിക്കുക.
🔸പെൺകുട്ടികളുടെ കയ്യിൽ മൈലാഞ്ചി ഇടുക.
🔸രാവിലെ എഴുന്നേൽപ്പിക്കുക.
🔸കുളിച്ച് പുതു വസ്ത്രം ധരിപ്പിക്കുക.(സുന്നത്തായ ദിക്ർ ചൊല്ലാൻ മറക്കരുത്.)
🔸സുഗന്ധം പുരട്ടുക.
🔸മക്കളെ കെട്ടിപ്പിടിച്ച് ഈദ് മുബാറക് പറയുക.(ആൺകുട്ടിയുടെ നെറ്റിയിലും പെൺകുട്ടിയുടെ കവിളിലും ചുംബിക്കുക.)
🔸ഈദിന്റെ സന്തോഷം മക്കളിൽ നിറക്കുക.
🔸സകാത്തിന്റെ അരിയെ കുറിച്ച് പറഞ്ഞ്കൊടുക്കുകയും നിയ്യത്ത് വെക്കിപ്പിക്കുകയും ചെയ്യുക.
🔸തക്ബീർ ഉമ്മാന്റെ കൂടെ ചൊല്ലിക്കുക.
🔸ആദ്യത്തെ സ്വദഖ ഉപ്പയിൽ നിന്നോ ഉമ്മയിൽ നിന്നോവാങ്ങിപ്പിക്കുക.
🔸പാവപ്പെട്ടവർക്ക് സ്വദഖ ചെയ്യുന്നുണ്ടെങ്കിൽ മക്കളെ കയ്യിൽ കൊടുത്ത് ചെയ്യിക്കുക(നാളെ അവരും ഇത്  ചെയ്യേണ്ടവരാണ്)
🔸ആൺകുട്ടികളെ പള്ളിയിൽ കൊണ്ടുപോവുക.
🔸പെരുന്നാൾ നിസ്കരിക്കാൻ പ്രോത്സാഹിപ്പിക്കുക.(പെൺകുട്ടികൾ ഉമ്മയുടെ കൂടെ നിസ്കരിക്കട്ടെ)
🔸ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക.
🔸ബന്ധുവീടുകളിൽ സന്ദർശനം നടത്തുക.
🔸ഈദ് മുബാറക് സന്ദേശം കൈമാറുക.
🔸ഒന്നിച്ച്  സിയാറത്തിന് പോവുക.

അള്ളാഹു നമ്മുടെ മക്കൾക്ക് നാഫിആയ ഇൽമ് വർദ്ധിപ്പിക്കട്ടെ......ആമീൻ



السلام عليكم ...
تقبل الله مني ومنكم صيامنا وقيامنا وتلاوتنا وجميع اعمال الصالحين ... وصلى الله على سيدنا محمد وعلى اله وصحبه اجمعين ... امين يارب العالمين
كل عام انتم بخير ..عيد مبارك
🎉🎉💐🌸🌷🌺🌻
എന്റെയും കുടുംബത്തിന്റേയും സ്നേഹം നിറഞ്ഞ ഈദ്‌ ആശംസകൾ

Islamic Stories' N' QuotesTahanan ng mga kuwento. Tumuklas ngayon