ബിലാൽ ഇബ്നു റബാഹ (റ)

423 13 7
                                    

                

  അള്ളാഹുവാണ് അവന്റെ റസൂലാണ് സത്യം താഴെയുള്ള വരികൾ എന്റെ കണ്ണു നിറച്ചു എന്റെ രോമങ്ങൾ എഴുന്നേറ്റു നിർത്തി  ഈ ചരിത്ര സത്യം ഇത്ര ഹൃദ്യമായി മലയാളീകരിച്ച വ്യക്തി ആരായാലും അദ്ധേഹത്തിന് നാഥൻ ദീർഘായുസ്സും ആഫിയത്തും സ്വർഗ്ഗവും നൽകി
ആനുഗ്രഹിക്കട്ടെ... ആമീൻ...
.
.
.
അജബൻ അജബാ! ... അജബൻ അജബാ! ...
ബിലാലേ! അത്ഭുതം അത്ഭുതം..!
എനിക്കിന്നലെ രാത്രി സ്വർഗം കാണിക്കപ്പെട്ടു.
കണ്ടപ്പൊഴോ ?!
നിങ്ങളുണ്ട് എന്റെ മുന്നിലായി ഓടുന്നു!
നിങ്ങളെയെനിക്ക് കാണാനേ കഴിയുന്നില്ല.
ആ ചെരുപ്പടി ശബ്ദം മാത്രം കേള്ക്കാം!
ഇതിനു മാത്രം എന്താണ് നിങ്ങളീ ദീനിനു വേണ്ടി ചെയ്യുന്നത്?

സയ്യിദുനാ ബിലാലിനോട് മുത്ത്‌ നബിയുടെ വാക്കുകളാണ്.
ഇത് മതി ഒരാള്ക്ക് ബിലാൽ ഇബ്നു റബാഹ (റ) എന്ന ഇസ്ലാമിൻറെ സ്വരമാധുരിയുടെ പ്രാധാന്യം മനസ്സിലാക്കാൻ.
നബി (സ്വ) തങ്ങൾക്ക് രോഗം മൂർച്ചിച്ച നാളിൽ സുബഹ് നിസ്കാരത്തിനു വേണ്ടി വന്നു വിളിച്ച ബിലാലിനോട്
"ജനങ്ങള്ക്ക് ഇമാമായി നിന്ന് നിസ്ക്കരിക്കണമെന്നു അബൂബക്കറിനോട് പറ" എന്ന് കല്പിക്കുന്നു ഹബീബ് !
രോഗത്തിന്റെ ഗൌരവം മനസ്സിലായ ബിലാൽ തലയിൽ കൈവച്ച് പൊട്ടിക്കരഞ്ഞു പുറത്തേക്കോടി.
"എൻറെ സങ്കടമേ ..!എന്റെ മാതാവ് എന്നെ പ്രസവിച്ചില്ലായിരുന്നുവെങ്കിൽ" എന്നാർപ്പു വിളിച്ചു ബിലാൽ ..!
അതേ ദിവസം തന്നെ ഹബീബ് വഫാതായി റഫീഖുൽ അ'അലായിലേക്ക് പോയി എന്നാണു ചരിത്രം.
ഹബീബിന്റെ തിരു ദേഹം സ്വഹാബികൾ അവിടുത്തെ ഹുജ്റത്തു ശരീഫയിൽ അടക്കം ചെയ്തു.

പിന്നെയോ..?
ബിലാലിന് എല്ലാം നഷ്ടപ്പെട്ട പോലെ !
ബിലാലിൻറെ ആനന്ദം മുഴുവൻ ചോര്ന്നു പോയ പോലെ ..!
ബിലാലിന്റെ മദീന പിന്നെ വിജനമായിരുന്നു..!
ശൂന്യത ..!
അത് ബിലാലിനെ എങ്ങോട്ടെങ്കിലും പോകാൻ പ്രേരിപ്പിച്ചു.
ഈ ഭയാനകതയിൽ നിന്ന് മുക്തി നേടാൻ സയ്യിദുനാ ബിലാൽ ശാമിന്റെ ഭാഗത്തേക്ക് നീങ്ങി!
മദീനയോടു വിട ..! തന്നെ താനാക്കിയ നഗരിയേ ..!
ഇനിയുള്ള നാളുകൾ ശാമിന്റെ മണ്ണിൽ ..!

കാലചക്രം കറങ്ങിക്കൊണ്ടിരുന്നു .
ഇതിനിടയിൽ വീണ്ടും ബിലാലിന് മോഹം..!
മദീന കാണണം! ആ തിരു റൌളയിൽ പോയി സലാം പറയണം ..!
മോഹം തീവ്രമായപ്പോൾ യാത്ര പുറപ്പെട്ടു ..!
സ്വപ്നം പോലും കിനാവ്‌ കാണുന്ന ആ നഗരിയിലേക്ക്.!
തന്നെ താനാക്കിയ മനുഷ്യന്റെ കാൽക്കീഴിലേക്ക് ..!
അരികിലെത്തിയ ബിലാലിന് അണമുറിയാത്ത കണ്ണ് നീർ !
പ്രവാഹം പോലെ.. ധാര മുറിയാതെ..!

Islamic Stories' N' QuotesWo Geschichten leben. Entdecke jetzt