പാർട്ട്8⃣

76 19 0
                                    

💍🌷💍 ഉമർ ഖിസ്സ💍🌷💍

അബ്‌ദുല്ല പറഞ്ഞു ഞാനൊരു വിവരമറിഞ്ഞിട്ടു പോവുകയാ.
ഇന്നുരാവിലെ റോമിൽനിന്നും ഒരു കച്ചവടസംഘം സിറിയൻമാർക്കറ്റിലെത്തി

എനിക്ക് പരിചയമുള്ള സംഘമാണത്.
അവർ വരുമ്പോയെല്ലാം ഞാനാണ് അവരുടെ ചരക്കിറക്കലും കയറ്റലുമെല്ലാം.
വലിയവലിയ ഈത്തപ്പഴച്ചാക്കുകൾ ഇറക്കുന്നതിനിടയിൽ ഒരുത്തൻ പറഞ്ഞു അബ്‌ദുല്ലാ ഒന്ന് വേഗം ഇറക്കടോ.

ഞാൻ പറഞ്ഞു സാധാരണ ഇറക്കുന്നതുപോലെ പറ്റൊള്ളൂ.

അപ്പോൾ അയാൾ പറഞ്ഞു അല്ല.. സാധാരണ ഞങ്ങൾ വന്നാൽ രണ്ടു ദിവസൊക്കെ ഇവിടെ താമസിച്ചിട്ടെ പോകാറുള്ളൂ
പക്ഷെ ഇന്നങ്ങനല്ല!
ഇന്ന് രാത്രിയാകുമ്പോഴേക്കും ഞങ്ങൾക്ക് നാട്ടിൽ തിരിച്ചെത്തണം.
ഇന്ന് റോമിൽ ഒരു കല്യാണം നടക്കാൻ പോകുകയാണെന്ന്!

ഉമറെ മണവാട്ടി ആരാണെന്നറിയോ നിനക്ക്...

ഉമൈമ!!!

എനിക്ക് കരാർ ചെയ്ത ഉമൈമാന്റെ കല്യാണമാണ് കൊട്ടാരത്തിൽ എന്ന് കേട്ടപ്പോൾ ഉമറെ എന്റെ തലയിൽ ഇടിത്തീ വീണുപോയ്...
ഞാനാ ചാക്ക് വലിച്ചെറിഞ്ഞു എന്റെ വീട്ടിലേക്കു നടന്നു. ഞാൻ വീട്ടിൽ വന്നിട്ട് ഇരുന്നു.

ഇരുന്നപ്പം തോന്നി നടക്കണംന്നു...
നടന്നപ്പം തോന്നി കിടക്കണംന്നു...
കിടന്നപ്പം തോന്നി ഓടണംന്നു...
ഞാനൊരു വല്ലാത്ത ഹാലിൽ എന്താണ് ചെയ്യാന്ന് ചിന്തിച്ചു നടക്കുമ്പോൾ
ചുമരിൽ തൂക്കിയ എന്റെ വാൾ കണ്ടു.
ഞാനതെടുത്തു തേച്ചുമിനുക്കി അതിന്റെ മൂർച്ചകൂട്ടി ഉമറെ.

നീ ചോദിച്ചില്ലേ എന്താ ഇത്ര സ്പീഡെന്ന്.
ഇന്ന് രാത്രിയാണ് അവളുടെ കല്യാണം.
രാത്രിയാവും മുമ്പ് എനിക്കവിടെ എത്തേണം.

കല്യാണപന്തലിലേക്ക് വരുന്നവന്റെ തല എനിക്ക് വെട്ടണം. എന്നിട്ട് ചോര പുരണ്ട കബന്ധങ്ങൾ അവിടെ തോരണമാക്കി തൂക്കണം. അതിനാ പോകുന്നത്.
ഇപ്പൊ മനസ്സിലായില്ലേ.
എന്നാ നീ തിരിച്ചുപോ.
ഞാൻ റോമിലേക്ക് പോവാണ്.

അപ്പോൾ ഉമർ (റ) പറഞ്ഞു നിക്ക്...നിക്ക്... ഒരുമിനിറ്റുംകൂടി.
അപ്പൊ നീ അവിടെ പോയാൽ അടിം, ഇടിം ഒക്കെയുണ്ടാകുംല്ലേ?

Islamic Stories' N' QuotesTahanan ng mga kuwento. Tumuklas ngayon