അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ✨

69 3 0
                                    

■■■■■■■■■■■■■■■
മുത്ത് നബി (സ) യുടെ രഹസ്യസൂക്ഷിപ്പുകാരന്‍✨

               എന്നും നോന്പെടുത്താല്‍ ശരീരം ക്ഷീണിക്കും. ക്ഷീണം കാരണം റസൂലിന്റെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ കഴിയാതെ വരുമോ എന്ന് ഭയന്ന സ്വഹാബി, അഗാധമായ പ്രവാചക പ്രണയത്താല്‍ അവിടുത്തെ പേരുപോലും ഉച്ചരിക്കാന്‍ മടിച്ച ഈ മഹാനെ നിങ്ങള്‍ക്കറിയുമോ? പ്രവാചക പ്രേമികളില്‍ വ്യതിരിക്തനായ ഉമ്മു അബ്ദിന്റെ മകന്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വാണത്.

ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തില്‍ അക്രമങ്ങളും ആക്ഷേപപരിഹാസങ്ങളും സഹിച്ച് പ്രബോധന ദൗത്യത്തിലേര്‍പ്പെട്ട റസൂലിന്റെ കൂടെ ആറാമനായാണ് അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) സത്യമതം ആശ്ലേഷിച്ചത്. അനാഥത്വവും ദാരിദ്ര്യവും പിടിമുറുക്കിയ ജീവിതത്തില്‍ നിന്നും അത്യുന്നതങ്ങളിലേക്ക് പിടിച്ചുകയറിയ ചരിത്രമാണ് മഹാന്‍റേത്. ശത്രുക്കളുടെ അക്രമം കാരണം രണ്ടുപ്രാവശ്യം എത്യോപ്യയിലേക്കും ശേഷം മദീനയിലേക്കും ഹിജ്റ പോയിട്ടുണ്ട്. തടി കുറഞ്ഞ പ്രകൃതമുള്ള അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), നടപ്പിലും പ്രവര്‍ത്തനങ്ങളിലും സ്വഭാവത്തിലും നബി(സ്വ)യോട് സാദൃശ്യമുള്ളയാളായിരുന്നു. സുഗന്ധമുള്ള ശരീരവും വൃത്തിയുള്ള വസ്ത്രവും പതിവാണ്. തിരുനബിയോടുള്ള അടുപ്പവും സ്നേഹവും രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്‍ എന്ന പദവിയിലേക്കെത്തിച്ചു. തിരുനബിയുടെ മിസ്വാക്ക്, തലയണ, ചെരുപ്പ് എന്നിവയുടെ സൂക്ഷിപ്പുകാരനും അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)തന്നെ. കൂടാതെ റസൂലിനൊപ്പം യാത്രയില്‍ വെള്ളം വഹിക്കുന്നതിനും മഹാന്‍ മുമ്പന്തിയില്‍ നിന്നു.

ഉമര്‍(റ)ന്റെ ഭരണകാലത്തും ഉസ്മാന്‍(റ)ന്റെ ഭരണത്തിന്റെ തുടക്കത്തിലും കൂഫയുടെയും ബൈത്തുല്‍മാലിന്റെയും അധികാരം വഹിച്ചശേഷം മദീനയിലേക്ക് താമസം മാറുകയാണുണ്ടായത്.

*🕋ഇസ്‌ലാമിലേക്ക്*

മക്കയില്‍ പ്രവാചകന്‍(സ്വ) ആഗതനായി. ആളുകള്‍ക്കിടയില്‍ തിരുനബി(സ്വ) സംസാരവിഷയമായി. രാവിലെ മുതല്‍ വൈകുന്നേരം വരെ ആടുകളെ മേച്ച് മടങ്ങിവരുന്ന അബ്ദുല്ലാഹ് എന്ന ബാലന്റെ ചെവിയിലുമെത്തി ഈ വൃത്താന്തം. ഉഖ്ബതുബ്നു അബീമുഎ്വെിന്റെ ആടുകളെ മേയ്ക്കുകയാണന്ന്.

Islamic Stories' N' QuotesWhere stories live. Discover now