കുടുംബ ജീവിതം സ്വർഗതുല്യമാക്കാൻ ആഗ്രഹമില്ലേ..?

111 10 20
                                    

പല ഭര്‍ത്താക്കാന്മാരും പറയുന്നത് തന്റെ ഭാര്യ വല്ലാത്ത പ്രശ്‌നക്കാരിയാണെന്നാണ്. എന്താകാം ഇതിന് കാരണം? എപ്പോാഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. ?

സത്യത്തില്‍ നിങ്ങളുടെ ഭാര്യമാര്‍ പ്രശ്‌നക്കാരാകുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാനകാരണം നിങ്ങള്‍ ഭർത്താക്കന്മാർ തന്നെയാണ്. കാരണം ജീവിതത്തിൽ നിങ്ങളൊന്ന് റൊമാന്റെിക്കാവണം. അവർ അതാഗ്രഹിക്കുന്നവരാണ്. ഭാര്യയോട് അതൊന്ന് പ്രകടിപ്പിക്കണം.

എന്നാല്‍ കുടുംബജീവിതത്തില്‍ ഉത്തരവാദിത്തങ്ങള്‍ ആകുന്നതോടെ നിങ്ങള്‍ക്ക് പലപ്പോഴും അവളുടെ റൊമാന്‍സ് കാണാനും തിരിച്ചു പ്രകടിപ്പിക്കാനും കഴിയാതെ വരുന്നു. ഇതാണ് കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നതിന്റെ അടിസ്ഥാന കാരണം.

എത്ര തിരക്കുണ്ടെങ്കിലും അല്‍പ്പം സമയം നിങ്ങളുടെ ഭാര്യക്ക് മാത്രമായി നല്‍കുക. ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. മാത്രമല്ല ഓരോ ദിവസവും മനോഹരമാകുകയും ചെയ്യും.
ഭാര്യക്ക് വേണ്ടി നിങ്ങള്‍ ചെയ്തു കൊടുക്കേണ്ട ചില കാര്യങ്ങള്‍:

1, സങ്കടവും സന്തോഷവും എന്തുമായിക്കെള്ളട്ടെ. ചെറിയ കാര്യങ്ങളെക്കുറിച്ചുപോലും പരസ്പരം സംസാരിക്കുക. ഇത് നിങ്ങളുടെ ബന്ധത്തെ ദൃഡമാക്കും. നിങ്ങള്‍ പരിഗണിക്കുന്നു എന്ന ചിന്ത ഭാര്യയ്ക്ക് ഉണ്ടാകുകയും ചെയ്യും.

2, രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും രണ്ടുപേരും തനിച്ചൊരു ഡ്രൈവ് പോകാം. ഇത് നിങ്ങളുടെ ബന്ധം ഊഷ്മളമാക്കും. ഇങ്ങനെ പോകുന്ന സ്ഥലങ്ങളേക്കാള്‍ ഒരുമിച്ചുള്ള സമയങ്ങള്‍ ആസ്വദിക്കുക.

3, "ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു... " നിങ്ങള്‍ ഭാര്യയുടെ കണ്ണുകളില്‍ നോക്കി എത്രതവണ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. പലരും ഒരിക്കല്‍ പോലും തന്റെ ഭാര്യയോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല. ഇതൊക്കെ പറഞ്ഞിട്ട് വേണോ മനസിലാക്കാന്‍. അതും ഈ പ്രായത്തില്‍ ഇനിയിപ്പം അതിന്റെ ആവശ്യമൊന്നുമില്ല. ഇങ്ങനെ ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ദിവസത്തില്‍ ഒരിക്കലെങ്കിലും ആ കണ്ണുകളില്‍ നോക്കി ഇങ്ങനെയൊന്നു പറയു.. പിന്നെ ലോകത്തില്‍ എറ്റവും രുചിയുള്ള ആഹാരം നിങ്ങളുടെ അടുക്കളയിലായിരിക്കും ഉണ്ടാകുക.

4, ദിവസത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ ഭാര്യയെ ആലിംഗനം ചെയ്യാറുണ്ടോ..? ഇല്ലെങ്കില്‍ ഇന്നു തന്നെ ഈ ശീലം തുടങ്ങുക. എല്ലാം മറന്ന് നെഞ്ചോട് ചേർത്ത് പിടിച്ച് ശക്തിയിൽ കെട്ടിപ്പിടിക്കുക. നെറ്റിയിൽ മുഖം ചേർത്ത് ഒരു മിനിട്ട് കണ്ണുകളടച്ച് നിൽക്കു.
അവളത് കൊതിക്കുന്നുണ്ട്.
ഇതും നിങ്ങളുടെ സ്‌നേഹത്തെ ഊഷ്മളമാക്കും.

5, നിങ്ങള്‍ ഭാര്യയോടൊപ്പം ആയിരിക്കുന്ന സമയങ്ങളില്‍ ആദ്യം തന്നെ മൊബൈല്‍ മാറ്റിവയ്ക്കുക. ലാപ്‌റ്റോപ്പ് ഓഫ് ചെയ്യുക. ശേഷം അവര്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക. ഇത്രയും മതി കുടുംബത്തില്‍ സമാധാനം വരാന്‍. ഒന്നും സംസാരിച്ചില്ലങ്കിലും മൊബൈലും ലാപ്‌റ്റോപ്പും മാറ്റിവയ്ക്കുന്നതോടെ കാര്യങ്ങള്‍ സമാധാനത്തിലാകും.

6, പല ഭര്‍ത്താക്കന്മാരും പൊതുസ്ഥലങ്ങളില്‍ തന്റെ ഭാര്യയെ അന്യയെ പോലെയാണ് കാണുന്നത്. എല്ലാം ബെഡ് റൂമിനകത്ത് എന്ന ചിന്തഗതിക്കാരാണിവര്‍. എന്നാല്‍ ഇത് തീര്‍ത്തും അനാരോഗ്യകരമാണ്. കാരണം പൊതുസ്ഥലങ്ങളില്‍ വച്ച് അവളുടെ കൈകള്‍കോര്‍ത്ത് പിടിച്ച് ചേര്‍ന്നു നടക്കുന്നത് നിങ്ങള്‍ ഭാര്യയ്ക്ക് കൊടുക്കുന്ന അംഗീകാരമാണ്. കിടപ്പറയില്‍ മാത്രം സ്‌നേഹിച്ചാല്‍ പോരാ.

7, ഭാര്യയ്ക്ക് സര്‍പ്രയിസ് കൊടുക്കുന്നത് ബന്ധത്തിന്റെ പുതുമ നിലനിര്‍ത്താന്‍ സഹായിക്കും.

8, ഭാര്യ തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടാതാണെന്ന് ഇടക്കൊക്കെ പറയുന്നത് അവരെ വല്ലാതെ സന്തോഷിപ്പിക്കും. ഇതും സന്തോഷകരമായ കുടുംബ ജീവിതത്തിന് നല്ലതാണ്.

9, പങ്കാളിക്കായിരിക്കണം ആദ്യ പരിഗണന. അവൾക്ക് നിങ്ങളിൽ നിന്ന് സുരക്ഷിതത്വബോധം ഫീൽ ചെയ്യിക്കുക. അത് നിങ്ങളുടെ ബന്ധത്തെ സ്വര്‍ഗതുല്യമാക്കും.

10, വീട്ടിലെ വീട്ടുജോലികൾ ചെയ്യാനുള്ള ഉപകരണമല്ല ഭാര്യ എന്ന് മനസിലാക്കുക. വ്യക്തിത്വവും ആത്മാഭിമാനവുമുള്ള അവളെ അംഗീകരിക്കുക.

11, അവളുടെ ഇഷ്ടങ്ങൾ (ന്യായമാണെങ്കിൽ ) സാധിച്ചു കൊടുക്കുക. അത് സാധിക്കാൻ നിങ്ങൾ മാത്രമേയുള്ളൂ എന്ന് ഓർക്കുക.

12, അവളുടെ മനസിന് സ്വസ്ഥതയും സമാധാനവും കൊടുക്കുക. ആ കണ്ണുകൾ നിറയാതെ പൊന്നുപോലെ പരിരക്ഷിക്കുക, സ്നേഹം വാരിക്കോരി നൽകുക.

മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളറിയാതെ തന്നെ ആദ്യപരിഗണന ഭാര്യക്ക് ലഭിക്കും. ഇതൊടെ കുടുംബ ജീവിതം സ്വര്‍ഗതുല്യമാകുമെന്നതില്‍ സംശയം വേണ്ട.

Islamic Stories' N' QuotesWhere stories live. Discover now