☺☺❤❤❤
✍️ഈയിടെ ഞാന്‍ സ്ത്രീകള്‍ മാത്രമുള്ള ഒരു സദസ്സില്‍ ചെന്നിരിക്കാനിടയായി. അവിടെ വന്ന സ്ത്രീകളിലധികവും ഏതെങ്കിലും അപരിചിത ആണുങ്ങള്‍ വന്നാല്‍ മാത്രം തലമറക്കുന്നവരായിരുന്നു.
ഞാനന്നേവരെ കണ്ടിട്ടില്ലാത്ത മധ്യവയസ്സ് പിന്നിട്ട ഒരുകൂട്ടം സ്ത്രീകളുടെ അടുക്കല്‍ എനിക്കിരിപ്പിടംകിട്ടി. അവരാരും അന്യോന്യം ഒന്നും സംസാരിക്കാന്‍ താല്‍പര്യം കാട്ടിയിരുന്നില്ല. പെട്ടെന്ന് അവരിലൊരാള്‍ എന്റെ 12 കാരിയായ മകളുടെ നേര്‍ക്ക് ചൂണ്ടി അവള്‍ എല്ലായ്‌പോഴും ഹിജാബ് ധരിക്കാറുണ്ടോ എന്ന് ചോദിച്ചു.
‘അതെ, അവള്‍ പുറത്തുപോകുമ്പോഴൊക്കെ. വീട്ടിനകത്ത് അണിയാറില്ല.’ ചോദ്യത്തിനുമുമ്പില്‍ ആദ്യമൊന്നുപകച്ചെങ്കിലും ഞാന്‍ മറുപടി നല്‍കി.
‘ഇവിടെ മാത്രമല്ലല്ലോ അല്ലേ?. സ്‌കൂളിലും ഷോപിങ് മാളിലും പോകുമ്പോള്‍ അണിയാറുണ്ടോ?’അവര്‍.
‘ഉണ്ട്…’ഞാന്‍
‘അവളെങ്ങനെ അത് ശീലമാക്കി. നിങ്ങളെന്താണ് അതിനായി ചെയ്തത്?’ ആ മധ്യവയസ്‌ക ചോദിച്ചു. ‘എത്രപരിശ്രമിച്ചിട്ടും ഞങ്ങളുടെ പെണ്‍മക്കളോ പേരക്കിടാങ്ങളോ ഹിജാബ് ധരിക്കാന്‍ തയ്യാറാകുന്നില്ല’...അപ്പോഴത്തെ അവരുടെ ചിന്താഗതിയെന്തെന്ന് എനിക്ക് തിട്ടമില്ല. എന്നാലും അവര്‍ ചിന്തിച്ചിരിക്കുക ‘തങ്ങള്‍ പാരമ്പര്യ മുസ്‌ലിം കുടുംബത്തില്‍ പിറന്നവരായിട്ടും മക്കള്‍ മഫ്ത ധരിക്കാന്‍ മടിക്കുന്നു; ഇവിടെ ഈ നവമുസ്ലിം അമേരിക്കന്‍പെണ്ണും അതിന്റെ കുഞ്ഞുമകളും മഫ്ത ധരിക്കുന്നു എന്തൊരു വിരോധാഭാസം! ‘ എന്നായിരിക്കണം.
‘പക്ഷേ, അത് എന്റെ വൈഭവമൊന്നുമല്ല’ ഞാന്‍ തുടര്‍ന്നു:’അല്‍ഹംദുലില്ലാഹ്, അവള്‍ പത്തുവയസ്സുകഴിഞ്ഞപ്പോള്‍ ശരീരം മറക്കുംവിധം വസ്ത്രം ധരിക്കാന്‍ തുടങ്ങി. അത് വലിയ പ്രയാസമുള്ള സംഗതിയൊന്നുമല്ലായിരുന്നു. ഞങ്ങള്‍ ഇങ്ങനെയൊക്കെചെയ്യുന്നത് അല്ലാഹുവിന്റെ കാരുണ്യാതിരേകത്താലാണ്.’ആ മഹതി എന്റെ നേര്‍ക്ക് അതിയായ താല്‍പര്യത്തോടെ നോക്കി. ഇനി ഞാന്‍ മകളെ സമ്മാനം വാഗ്ദാനംചെയ്‌തോ ശിക്ഷ കാട്ടി ഭീഷണിപ്പെടുത്തിയോ അതു ധരിക്കാന്‍ പ്രേരിപ്പിച്ചിട്ടുകണ്ടാകുമെന്ന് അവര്‍ കരുതുന്നുണ്ടാകണം.
‘ഞാനെന്നും അല്ലാഹുവിനോട് എന്റെയും മക്കളുടെയും സന്‍മാര്‍ഗത്തിനായി പ്രാര്‍ഥിക്കാറുണ്ട്. അതാണല്ലോ ഏറ്റവും എളുപ്പവും ഉത്തമവും. നമ്മുടെ ഇബാദത്തുകളെചൊല്ലി വലിയ ആത്മസംതൃപ്തിയടയുന്നത് ശരിയല്ലല്ലോ.’ഞാന്‍ പറഞ്ഞുനിര്‍ത്തി.
അതായിരുന്നു അവരുമായി നടന്ന അവസാനസംഭാഷണം. എന്നാല്‍ അന്നുതൊട്ട് ഞാന്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. എന്റെ മകള്‍ മഫ്തയും പര്‍ദയും ധരിക്കുന്നത് അല്ലാഹുവിന്റെ കാരുണ്യമാണെന്നതു ശരിതന്നെ. എങ്കില്‍ പോലും മാതാപിതാക്കള്‍ എന്ന നിലയില്‍ പെണ്‍മക്കളെ ശരീരം മാന്യമായി മറക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നതിലും ബോധവത്കരിക്കുന്നതിലും ശ്രദ്ധിക്കേണ്ട ചുമതലയില്ലേ. അത്തരത്തില്‍ പെണ്‍മക്കള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനവും പിന്തുണയും നല്‍കാന്‍ സഹായിക്കുന്ന ചില കുറിപ്പുകളാണ് ഇവിടെ ചേര്‍ക്കുന്നത്...
YOU ARE READING
Islamic Stories' N' Quotes
Spiritual☺ ith njan swandamayt ezhudunna karyangal alla enik kitunna arivukal ningalilek pakarnnu tharan vendi mathraman njan ed ezhudunnad.... endenkilum thettukal vann povukayanenkil Ennod porukkanam....