ആനകളെ തുരത്തിയ അബാബീൽ പക്ഷികൾ...

57 2 0
                                    



   നാലായിരത്തിൽപരം വർഷങ്ങൾക്കുമുമ്പ് മഹാനായ പ്രവാചകൻ ഇബ്രാഹിം നബി (അ)  പ്രപഞ്ചനാഥനായ അല്ലാഹുﷻവിനെ  ആരാധിക്കാനായി മക്കയിൽ കഅബ ശരീഫ് പണിതു. അറേബ്യൻ ജനത കഅബയെ അങ്ങേയറ്റം ആദരിക്കുകയും അവിടെ ആരാധനാകർമ്മങ്ങൾ നിർവഹിക്കുകയും ചെയ്തു...

കഅബയിലേക്ക് ഹജ്ജിന് വേണ്ടി തീർത്ഥാടനം ചെയ്യുക അറബികളുടെ പതിവായിരുന്നു. അങ്ങനെയിരിക്കേ കഅബയുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഒരു വലിയ സംഭവമുണ്ടായി.

യമനിലെ രാജാവായ അബ്രഹത്ത് കഅബയെക്കുറിച്ച് കേൾക്കാനിടയായി. അറബികൾ കഅബയെ അതിരറ്റു ആദരിക്കുന്നതും അവിടേക്ക് ഹജ്ജിനും മറ്റും പോവുന്നതും അബ്രഹത്തിന് ഒട്ടും
രസിച്ചില്ല. തന്റെ മന്ത്രിമാരെയും ശില്പവിധഗ്ദ്ധരെയും വിളിച്ചുകൂട്ടി
അദ്ദേഹം പറഞ്ഞു...

"കഅബയ്ക്ക് പകരം അറബികളുടെ തീർത്ഥാടന സൗകര്യത്തിനുവേണ്ടി ഞാനൊരു ദേവാലയം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു."

മന്ത്രിമാർ ഉത്തരവ് ശിരസാവഹിക്കാൻ തയ്യാറായെങ്കിലും മുഖ്യ ശില്പി പറഞ്ഞു:

"രാജാവേ, കഅബയേക്കാൾ ഭംഗിയുള്ളതും വലുതുമായ ഒരു ദേവാലയം നിർമ്മിക്കാൻ ഞങ്ങൾ ഒരുക്കമാണ്. പക്ഷേ അറബികൾ
കഅബയിലേക്ക് തീർത്ഥാടനം നടത്തുന്നത് അതിന്റെ വലുപ്പം
കൊണ്ടല്ല..! കല്ല് കൊണ്ടു ഏറ്റവും ലളിതമായ രീതിയിൽ നിർമ്മിക്കപ്പെട്ട, ഒരു ചതുരമാണ് കഅബ."

മുഖ്യശില്പി തുടർന്നു...

"അത് അല്ലാഹുﷻവിന്റെ മുമ്പിൽ മനുഷ്യന്റെ വിനയത്തിന്റെയും നിസ്സഹായതയുടെയും പ്രതീകമാണ്. അല്ലാഹുﷻവിന്റെ ഭവനത്തിന്റെ പ്രതീകമാണത്."

രാജാവിന് മുഖ്യശില്പി പറഞ്ഞത് ഒട്ടും ഇഷ്ടപ്പെട്ടില്ല...

"ഈ പറഞ്ഞതിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ..?"

നിശ്ചയിച്ചുറപ്പിച്ച മട്ടിൽ അബ്രഹത്ത് ചോദിച്ചു.

"തിരുമേനി..! പ്രപഞ്ചത്തിന്റെ സൃഷ്ടാവായ രാജാധിരാജനായ അല്ലാഹുﷻവിൽ ഞാൻ വിശ്വസിക്കുന്നു".

Islamic Stories' N' Quotesحيث تعيش القصص. اكتشف الآن