അധ്യായം ഇരുപത്തിനാല്

342 38 10
                                    

ഫോണിൽ സംസാരിച്ചു കാശി ഒഴിഞ്ഞ ഒരു ക്ലാസ്സ്‌മുറിയിലേക്ക് നടന്നു കയറി. പ്രിയങ്കയെ വീട്ടിലേക്ക് ബസ് കയറ്റി വിട്ടു തിരിച്ചു ബെന്നിയെ കൊണ്ട് പോകാൻ വന്നപ്പോൾ ആണ് അമ്മയുടെ കാൾ. നേരത്തും കാലത്തും വീട്ടിൽ കേറിക്കോളണം പോലും അല്ലേൽ മാതാശ്രീ മുട്ട് കാൽ തല്ലിയൊടിക്കും പോലും. ഭീഷണിയുടെ സ്വരം അതും കാശി നാഥനോട്. കേട്ടേ ഒക്കൂ, കാരണം പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മാറ്റാരുമില്ല എന്ന് റോക്കി ഭായ് പറഞ്ഞത് അനുസരിച്ചു കൊണ്ടവൻ സമ്മതിച്ചു.

"ആഹ്, ഓക്കേ! ഞാൻ വന്നോളാം. ഇപ്പൊ മാതാശ്രീ ഒന്ന് വെക്കുവോ ഫോൺ." ഇതും പറഞ്ഞവൻ ഫോൺ കട്ട്‌ ആക്കി. നാളെ അമ്മയുടെ നാട്ടിലെ അമ്പലത്തിൽ വിളക്കെടുപ്പ് ഉണ്ട്, അതാണ്‌ ഇന്ന് തന്നെ വീട്ടിൽ എത്തിയേക്കണം എന്ന ഓർഡർ വന്നത്.

"ഈ വിളക്കെടുപ്പിന് എന്നെയും എഴുന്നെള്ളിക്കുന്നുണ്ടോ! ഞാൻ വരൂല! നോക്കിക്കോ!" ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ട് അവൻ ബെന്നിയെ അന്വേഷിച്ചു ഇറങ്ങി. "ഈ നാറി ഇതെവിടെ പോയി കിടക്കെയാ!"

ഒരു മുഷിച്ചിലോടെ അവൻ തന്റെ അന്വേഷണം ആരംഭിച്ചു, ഫോൺ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌.

'പണ്ടാരടങ്ങാൻ വേണ്ടീട്ട്.'

അങ്ങനെ നോക്കി നോക്കി അവസാനം അവൻ കോളേജിലെ ചിറയുടെ അടുത്തേക്ക് വന്നെത്തി. കോളേജിന്റെ മറ്റൊരു സ്പോട്ട് ആണ് ആമ്പലുകൾ നിറഞ്ഞു നിൽക്കുന്ന ഒരു കുഞ്ഞ് ചിറ. ഓർമ്മകളുടെ ഒരു സ്മാരകം തന്നെയാണ് അവിടം.

പ്രതീക്ഷിച്ചത് പോലെ അവിടെ ബെന്നിയുണ്ട്. പക്ഷെ, അവന്റെ ആ ശരീരഭാഷയും തല താഴ്ത്തിയുള്ള ഇരുത്തവും കൂടാതെ കൈവിരലുകൾക്ക് ഇടയിലുള്ള ആ ചുരുട്ടും കാശിയെ ഒരു പകപ്പിലേക്ക് തള്ളി വിട്ടു. വിറക്കുന്ന കാൽ പാദങ്ങളോടെ അവൻ ബെന്നിയുടെ അരികിലേക്ക് നടന്നു.

"എടാ ബെന്നിച്ചാ!"

ആരോ തന്റെ പേര് വിളിക്കുന്നത് കേട്ടു തല തേല്ലോന്ന് ഉയർത്തി സൈഡിലേക്ക് ബെന്നി നോക്കി. മുന്നിൽ നിൽക്കുന്ന രൂപം തന്റെ കൂട്ടുകാരൻ ആണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം ഉന്മാദ അവസ്ഥയിലാരുന്നു ബെഞ്ചമിൻ.

അരികെ 🦋Where stories live. Discover now