മഴ മാറി മാനം തെളിഞ്ഞതും വസുവും നന്ദുവും കൂടി ഫ്രണ്ട്സിനെ തപ്പി ഇറങ്ങി — ഐസ്ക്രീംമും കഴിച്ചു, പിണക്കങ്ങൾ ഒക്കെ അതിലൂടെ അങ്ങ് അലിയിച്ചു കളഞ്ഞാണ് നടപ്പ്.
“നല്ല ടേസ്റ്റ് ഇണ്ടല്ലേ! ശേയ്യ് ഒന്നും കൂടി വാങ്ങേണ്ടതാരുന്നു.” നന്ദു ഐസ്ക്രീം നുണഞ്ഞു കൊണ്ട് ആരോടെന്നില്ലാതെ പുലമ്പി.
“രാത്രി നമുക്ക് കറങ്ങാൻ പോകാം, അപ്പൊ, മറ്റേ ബീച് റോഡിലുള്ള Desi Cuppa യിൽ നിന്ന് ഫെലൂട കഴിക്കാം.” വസു, അവന്റെ ഐസ്ക്രീം കഴിച്ചു കമ്പ് താഴെ ഇട്ടു പറഞ്ഞു.
“ഓഹ് പിന്നേ! കറങ്ങാനൊന്നും ഞാൻ ഇല്ല! ഞാനേയ് നല്ല തറവാട്ടിൽ പിറന്ന കൊച്ചാണ്. കല്യാണത്തിനു മുന്നേ അങ്ങനൊന്നും പാടില്ല! സ്പർശനെ പാവം, ദർശനെ പുണ്യം എന്നാണല്ലോ അതിന്റെ ഒരു തിത്. ” അവന്റെ കൂടെ ഒട്ടിച്ചേർന്നു നടന്നു, അവന് വാങ്ങി കൊടുത്ത ഐസ്ക്രീമും കുടിച്ചാണ്, നന്ദു പുച്ഛത്തോടെ അവനെ നോക്കി പറയുന്നേ.
‘എത്ര എത്ര നല്ല കിളി പോലെ ഉള്ള പെൺപിള്ളേർ ഉണ്ടായിട്ടും കിളി പോയ ഒന്നിനെ ആണല്ലോ ആഞ്ജനേയ നീ എനിക്ക് തന്നെ! റൊമ്പ താങ്ക്സ്!’ മനസ്സിൽ ദൈവത്തിനോട് പരാതി പറഞ്ഞു, അവന് അവളെ നോക്കി ഒന്ന് ഇളിച്ചു.
“എല്ലാം നിന്റെ ഇഷ്ടം പോലെ. ഇപ്പൊ കൊച്ച് നടക്ക്!” അവിഞ്ഞ ഒരു കിണിയും ചിരിച്ചു വസു അവളുടെ കൂടെ നടന്നു.
നന്ദു അവനെ അടിമുടി നോക്കി കണ്ണുരുട്ടി നേരെ നോക്കിയതും വെട്ട് പോത്ത് കുത്താൻ വരുന്ന പോലെ കാശി ദൂരെ നിന്ന് അവരുടെ അടുത്തേക്ക് പാഞ്ഞു വരുന്നത് ശ്രദ്ധിച്ചേ! കാശിയുടെ വരവ് കണ്ടതും വസുവിന്റെ പിന്നിലേക്ക് ഒളിച്ചു നന്ദന.
കാശിയുടെ കൂർത്ത നോട്ടവും നന്ദുവിന്റെ പരുങ്ങലും കണ്ട് വസുവിന് ഏറെക്കുറെ കാര്യം പിടികിട്ടി. കാശിക്കിട്ട് എന്തോ വെച്ചിട്ട് നിൽക്കുകയാണ് അവന്റെ പൊന്ന് കാമുകി.“എടീ വഞ്ചകീ, ഇന്നോട്ട് വാടി! നിന്നേ ഇന്ന് ഞാൻ കൊല്ലുമെടീ മുയലിന് പരിണാമം സംഭവിച്ചവളെ!” അലറുകയായിരുന്നു കാശി, അത് കേട്ടതും വസുവിനെ പിന്നിൽ നിന്നും നന്ദു തന്റെ മുയലും പല്ലും കാണിച്ചു ഒരു ഇളി ഇളിച്ചു.
ESTÁS LEYENDO
അരികെ 🦋
Fanficഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? ത...