അധ്യായം പതിമൂന്ന്

358 42 9
                                    


"നന്ദൂ...."

പ്രിങ്കുവിന്റെ ഉച്ചത്തിലുള്ള വിളി കേട്ടിട്ട് നന്ദന അവളെ രൂക്ഷമായി നോക്കി.

"ന്താ കുരിപ്പേ കിടന്നു കാറുന്നെ?" അവൾ ദേഷ്യത്തോടെ ചോദിച്ചു. ഇന്നലെ നടന്ന സംഭവവികാസങ്ങൾ കാരണം നന്ദനക്ക് ഏകദേശം വട്ടെടുത്തു ഇരിക്കുകയാണ്. കോപ്പിലെ കാമുകി. അതും വസുദേവിന്റെ.

പണ്ടാരടങ്ങാൻ വേണ്ടീട്ട്.

"നീയെപ്പോഴാ വസുചേട്ടന്റെ കാമു-"

"വാ അടച്ചു മിണ്ടാണ്ട് ഇരുന്നോ. ന്റെ കയ്യീന്ന് വാങ്ങിച്ചു കൂട്ടല്ല്. ഒരു രസോം കാണൂല." നന്ദു കണ്ണുകൾ കൂർപ്പിച്ചു പതിഞ്ഞ സ്വരത്തിൽ പ്രിങ്കുവിനെ വിരട്ടി. ജാനകി പ്രിങ്കുനെ നോക്കി കണ്ണ് കാണിച്ചു. 'ജീവനിൽ കൊതിയുണ്ടങ്കിൽ ചുപ് ചാപ് ബൈട്ടോ.'

നന്ദുവിന്റെ ഈ അമർഷം തെല്ലോന്നുമല്ല ജാനകിയെ സംബന്ധിച്ചു ഒരുതരം ഞെട്ടൽ ആണ് ഉണ്ടാക്കുന്നത്. ഇന്നലെ രാത്രിയവൾ ഒരു പോള കണ്ണടച്ചിട്ടില്ല. പിന്നെ തൊട്ടേനും പിടിച്ചേനും ഒക്കെ ദേഷ്യവും. വസു കാണിച്ചത് മര്യാദ ഇല്ലായ്മ ആണെന്ന് മനസ്സിലാക്കാൻ I A S ഒന്നും വേണ്ട. പക്ഷേ അവസ്ഥ അതായി പോയി എന്ന് അവനും പറഞ്ഞതല്ലേ. സാധാരണ ഒരു കൂസലും ഇല്ലാണ്ട് എന്തോ ആവട്ടെ എന്ന് കരുതുന്ന നന്ദനക്ക് ഇതെന്ത് പറ്റി? അതാണവളെ ശരിക്കും കുഴക്കുന്നത്.

കൂടുതൽ ആലോചിക്കാനുള്ള സമയം കിട്ടുന്നതിന് മുന്നേ ആഭിരാമിയും കാശിയും ക്ലാസ്സിലേക്ക് കയറി വന്നു.

അവരെ കണ്ടതും എല്ലാരുടെയും ശ്രദ്ധ അവരിലേക്ക് എത്തി ചേർന്നു.

അഭിരാമി ജാനിയെയും ഗാങ്ങിനെയും കൈ വീശി കാണിച്ചു, കാശിയുടെ മുഖത്തു അത്രക്ക് വലിയ പ്രസാദം ഒന്നും ഇല്ലാരുന്നു. ഏതാണ്ട് കടന്നൽ കുത്തിയ പോലെ, അല്ല ഏകദേശം നന്ദുന്റെ മുഖം പോലെ വീർപ്പിച്ചു നിൽക്കുകയാ.

നന്ദു ആകട്ടെ വന്നവരെ ശ്രദ്ധിക്കാണ്ട് ബുക്കിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു പിറുപിറുക്കുന്ന തിരക്കിൽ ആയിരുന്നു. പ്രിങ്കു അവളെ മെല്ലെ തോണ്ടി, മുന്നിലേക്ക് കണ്ണ് കാണിച്ചു എന്നിട്ട് ചുണ്ടനക്കി. 'നോക്കിയേ മുറ്റത്തൊരു മൈന.'

അരികെ 🦋Nơi câu chuyện tồn tại. Hãy khám phá bây giờ