അദ്ധ്യായം നാൽപ്പത്തിരണ്ട്.

438 48 17
                                    

രാവിലെ കോളേജിലേക്ക് മെല്ലെ നടക്കുകയാണ് ജാനകി, നന്ദു കൂടെയില്ല. പീരിയഡ്‌സ് ആയതിന്റെ വയറുവേദനയും മറ്റു ബുദ്ധിമുട്ടുകളും കാരണം അവൾ അന്നേ ദിവസം ലീവ് എടുത്തു, അതുകൊണ്ട് തന്നെ ജാനകി ഒറ്റക്കാണ് കോളേജിലേക്ക് പോകുന്നതും. 

റോഡിനോരം ചേർന്നു ഒതുങ്ങിയാണ് നടപ്പ് ആളുടെ, ഏകദേശം കോളേജ് എത്താറായി. എന്നാൽ ഇരമ്പി വന്ന ബുള്ളറ്റ് അവൾക്ക് മുന്നിൽ വട്ടം വെച്ചു നിന്നു, ജാനകി മുഖം ഉയർത്തിയതും കണ്ണുകൾ പതിഞ്ഞത് രുദ്രനിൽ. 

കണ്ണു പിൻവലിച്ചു അവൾ മാറിനടക്കാൻ ഒരുങ്ങിയതും, അവൻ ബുള്ളറ്റ് മുന്നിലേക്ക് ഇരമ്പിച്ചു, അവളിൽ ഭയം വളർത്തി. ബാഗിൽ മുറുകെ പിടിച്ചു നിന്നു ജാനി. രുദ്രൻ തന്റെ സ്വൈര്യം കെടുത്താൻ ഒരുമ്പെട്ട് ഇറങ്ങിയതാണ് എന്ന് അവൾക്ക് വ്യക്തമാണ്. 

ജാനകി അവനെ ഒന്ന് രൂക്ഷമായി നോക്കി ചിറഞ്ഞു, “എന്ത് വേണം രുദ്രാ തനിക്ക്?” 

“അത് ചോദിക്കാതെ തന്നെ നിനക്ക് അറിയില്ലേ? എനിക്ക് നിന്നേ വേണം. ” ലെവലേശം ഉളുപ്പില്ലാതെ രുദ്രൻ ചിരിച്ച് കൊണ്ട് പറഞ്ഞു. ജാനിക്ക് ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊങ്ങി, അവളുടെ നെറ്റി ചുളിഞ്ഞു.

“നടക്കാൻ തീരെയും സാധ്യത ഇല്ലാത്ത ആഗ്രഹങ്ങൾ വെറുതെ മനസ്സിൽ വെച്ച് കൂട്ടണ്ട. അവസാനം തോൽക്കുമ്പോൾ സങ്കടം തെല്ലോന്ന് കുറഞ്ഞു നിൽക്കും—” 

“ചിലപ്പ് നിർത്തടീ പുല്ലേ! നീ എങ്ങോട്ടാ ഈ കേറി കേറി പോണേ? അടങ്ങ് നീ!” 

ജാനകിയെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ വീണ്ടും അവൾക്ക് മുന്നിൽ തടസ്സം ഉണ്ടാക്കി അവൻ. അഹങ്കാരം നിറഞ്ഞൊരു ഭാവം അവന്റെ മുഖത്ത് പ്രകടമായി നിന്നു, ചുണ്ടിൽ തെളിഞ്ഞു നിൽക്കുന്ന പുച്ഛവും. അവന്റെ വരവ് എന്തോ കരുതി കൂട്ടിയാണ് എന്ന് ജാനകി ഉറപ്പിച്ചു. എങ്ങനെയെങ്കിലും അവന്റെ മുന്നിൽ നിന്നും ഒന്ന് രക്ഷപെട്ടാൽ മതി എന്നവൾ മനസ്സാലെ ആഗ്രഹിച്ചു പോയി.

ജാനകിയുടെ മുഖത്തെ പ്രകടമായ വെറുപ്പ് അവന്റെ ഉള്ളിലെ കത്തുന്ന പകയിൽ എണ്ണയൊഴിക്കുന്ന പോലെയായി, ആളികത്തി. 

അരികെ 🦋Donde viven las historias. Descúbrelo ahora