അധ്യായം അഞ്ച്

490 47 8
                                    

ഫ്രഷേഴ്‌സ് ഡേ പ്രോഗ്രാമുകൾ സ്റ്റേജിൽ തകർത്താടി കൊണ്ടേയിരിക്കുന്നു, കൂടെ പിള്ളേരും.
സീനിയർസിന്റെ കൂടെ ആടിയും പാടിയും നന്ദുവും പ്രിങ്കുവും. എന്നാൽ ജാനി ആകട്ടെ അവർക്ക് വേണ്ടി കയ്യടിച്ചും കൂടെ ചിരിച്ചും അവളുടെ സാന്നിധ്യം ഉറപ്പാക്കി.

ആദിത്യന്റെ പെർഫോമൻസിന് ശേഷം പല ആക്ടുകളും വന്നു പോയി. പക്ഷേ, ജാനിയുടെ കണ്ണുകൾ ആദിത്യനെ മാത്രമാണ് തിരഞ്ഞു കൊണ്ടിരുന്നത്; എന്നാൽ അവനെവിടെക്കോ മാറി മറഞ്ഞിരുന്നു. എന്ത് കൊണ്ടാണ് അവന്റെ പാട്ട് കേട്ട് അത്രേം ഇമോഷണൽ ആയതെന്ന് ജാനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. അവസാനം, അവരുടെ കണ്ണുകൾ കോർത്തപ്പോൾ അവളുടെ ശ്വാസം നിലച്ചു പോകുന്ന പോലെ, അല്ല ചുറ്റുമുള്ളത് എല്ലാം ഒരു നിമിഷം നിന്നത് പോലെ, എന്തൊക്കെയോ തോന്നി പോയ, സ്വപ്നതുല്യമായി തോന്നിയ ഒരേയൊരു മിനിറ്റ്. നിറഞ്ഞ കണ്ണുകൾ തുടച്ചു അവനെ ഒരു നോക്ക് കൂടെ കാണാൻ കൊതിച്ചെങ്കിലും അവൻ പെട്ടെന്ന് തന്നെ സ്റ്റേജിൽ നിന്ന് പുറത്തേക്ക് പോയി. പിന്നാലെ പോകാന്ന് വെച്ചാൽ.... അല്ല ഞാൻ എന്തിനാ ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടുന്നെ, ആവൾ ചിരിച്ചുകൊണ്ട് സ്വയം തലക്കിട്ടൊരു കൊട്ട് കൊടുത്തു.

തന്റെ മേൽ ആരുടെയോ കണ്ണുകൾ പതിഞ്ഞത് പോലെ തോന്നിയ ജാനകി തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് രൂക്ഷമായി അവളെ തുറിച്ചു നോക്കി നിൽക്കുന്ന അവളുടെ കാമുകനെ ആണ്, ചന്തുവിനെ. ആ നോട്ടത്തിന് അവളുടെ ശ്വാസം പിടിച്ചു നിർത്താനുള്ള കെൽപ്പ് ഉണ്ടായിരുന്നു. താൻ ആദിത്യനെ നോക്കുന്നത് ചന്തു കണ്ടുവോ? അയാളുടെ ആ നോട്ടത്തിൽ അവൾ പതറി പോയി. വിയർത്തു, കണ്ണൊക്കെ നിറഞ്ഞു അവൾ ആകെ പേടിച്ചിരണ്ട മട്ടായി, തളർന്നപോലെ.

അവൾ തന്റെ തൊട്ടടുത്തിരുന്ന നന്ദുവിന്റെ കൈയിൽ മുറുക്കെ പിടിച്ചു. പെട്ടെന്നുള്ള ശക്തമായ ജാനിയുടെ പിടുത്തം, നന്ദുവിന്റെ ശ്രദ്ധ അവളിലേക്ക് കൊണ്ട്‌ വന്നു. നന്ദു കണ്ടതോ, വിയർത്തു കണ്ണൊക്കെ നിറഞ്ഞു ശ്വാസം കിട്ടാത്ത പോലെ ഏകദേശം ഒരു പാനിക് അറ്റാക്ക് പോലെ. നന്ദന പെട്ടെന്ന് ചുറ്റുപാടുകളെക്കുറിച്ച് ബോധവതിയായി, ജാനകിയുടെ കൈയിൽ പിടിച്ചു.

അരികെ 🦋Onde histórias criam vida. Descubra agora