നീ ...
Kavithaigalaa...
Kanavugalaa...
Kayal VizhiyeNaan...
Nigazvathuvaa
Kadanthathuvaa
Bathil Mozhiyean...Unnodu Nenjam
Uravaadum Velai
Thaneer Kamalam ThaanaaMugam Kaattu Nee
Muzhu Venpani
Moodathe Nee
Yen YellaiyeIthazhoramaai
Siru Punnagai
Nee Kattadi
Yen Mullaiye...
നന്ദു ക്ലാസ്സിൽ ഇരുന്നു മെല്ലെ പാടി. ഡിപ്പാർട്മെന്റ് ഫെസ്റ്റും ആർട്ട് ഫെസ്റ്റും രണ്ട് ആഴ്ചക്കുള്ളിൽ നടക്കും, അതിനു മുന്നോടി ആയിട്ടുള്ള പ്രാക്ടീസ് ആണ് ഈ കാണുന്നേ.
ജാനിയും കാർത്തിയും പിന്നെ ക്ലാസ്സിലെ ഒട്ടു മിക്ക പിള്ളേരും ഉണ്ട്. ചിലർ ഗ്രൗണ്ടിൽ പോയി, ചിലർ വരാന്തയിൽ വാറ്റി തിരിഞ്ഞു നടപ്പുണ്ട്. പ്രിങ്കു ലൊട്ടൻ (HOD) വിളിച്ചിട്ട് അങ്ങോട്ട് പോയി.
"നന്ദൂസ്, അപ്പൊ ഈ പാട്ട് തന്നെ ഉറപ്പിച്ചോ നീ?" കാർത്തി ആയിരുന്നു ചോദിച്ചേ, അവൾ ചുമൽ കൂച്ചി.
"ഇവളെ വിശ്വസിച്ചു ഇരിക്കേണ്ട കാർത്തി, അന്ന് പരിപാടി നടക്കുമ്പോൾ മിക്കവാറും മുങ്ങാൻ ആണ് ചാൻസ്. അല്ലേ?" ജാനി അവളുടെ കവിളിൽ തട്ടി കൊണ്ട് ചോദിച്ചു.
"ആാാ, അപ്പൊ എന്താണ് തോന്നുന്നേ അത് പോലെ അങ്ങ് ചെയ്യും. അത്ര തന്നെ. അല്ലാ, അറിയാൻ മേലാഞ്ഞിട്ട് ചോയ്ക്കുവാ, നിനക്കൊന്നും ഒരു കഴിവും ഇല്ലേ? എന്നെ കൊണ്ട് പാടിക്കാനും ആടിക്കാനും ഒക്കെ വല്യ ഉത്സാഹം ആണല്ലോ!" കാർത്തിയെയും ജാനിയേയും ചൂണ്ടി അവൾ ചിറി കോട്ടി.
"തലൈവരെ, നീ സകലകലാ വല്ലഭാ.... നമ്മൾ വെറും ശിശു, അല്ലേടീ ജാനി?" കാർത്തി അതിവിനയം കാണിച്ചു നന്ദൂനെ ഒന്ന് ആക്കി ചിരിച്ചു. മരപ്പട്ടിക്ക് കൂട്ട് ഈനാംപേച്ചി എന്ന പോലെ തലകുലുക്കി ജാനിയും.
"ഊതല്ലേ, പറന്നു പോകും ട്ടാ! നീ ചെന്നു ഫ്ലാഷ് മോബിന് പിള്ളേരെ സെറ്റ് ചെയ്തേ, കണ്ണൂളാ! ജാനുമ്മാ come on, നമുക്കൊന്ന് കറങ്ങി തിരിഞ്ഞു വരാം. " ജാനിയുടെ തോളിൽ കയ്യിട്ട് കൊണ്ട് കാർത്തിക്ക് സുലാനും പറഞ്ഞു രണ്ടു തമ്പുരാട്ടികൾ പുറത്തേക്കിറങ്ങി.
CZYTASZ
അരികെ 🦋
Fanfictionഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? ത...