അടിയോടടി കഴിഞ്ഞതും ജൂൺ സാറും ആമിയും കൂടി ക്ലാസ്സിലേക്ക് എത്തി. സിംഗം ബോയ്സിനെ ആരൊക്കെയോ പറക്കി എടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി. ബാക്കി നാലിനേം നന്ദുനെയും ജൂൺ നേരെ hod യെയും കൂട്ടി പ്രിൻസിപ്പൻ കലാമിന്റെ അടുത്തേക്ക്.
വലിയ ഫോര്മാലിറ്റിസ് ഒന്നും ഇല്ലാരുന്നു. ഒരു ചടങ്ങ്. ആദിയും കൂട്ടരും കോളേജിലെ കണ്ണിലുണ്ണികളും സിംഗം ബോയ്സ് കണ്ണിലെ കരടും ആയത് കൊണ്ടും നന്ദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലും ഹോസ്പിറ്റലിൽ എല്ലൊടിഞ്ഞു കിടക്കുന്ന സൂരജിന് 3 ആഴ്ച suspension, ബാക്കി 3നും 1 വീക്ക് വീതവും.
പ്രിൻസിപ്പലിന്റെ റൂമിൽ നിനിറങ്ങിയ ജൂൺ അവരോട് wait ചെയ്യാൻ പറഞ്ഞു.
"നിങ്ങൾ ചെയ്തത് തെറ്റാനൊന്നും ഞാൻ പറയില്ല. പക്ഷേ ഇനിയും ഇതുപോലുള്ള പ്രശ്നങ്ങളിൽ ചെന്നു അനാവശ്യ കയ്യാങ്കളിയിൽ എത്തി ചേരരുത്. അപ്പോഴേ ഞങ്ങളെയൊക്കെയോ അല്ലേൽ ജൂണിനെയോ ഒക്കെ അറിയിക്കുക. Okay?" അവരുടെ HOD ലൊട്ടൻ അങ്ങട് ഉപദേശം തുടങ്ങി. പിന്നേം എന്തൊക്കെയോ പറഞ്ഞു ഇപ്പൊ തന്നെ അവരെ ഉപദേശിച്ചു നന്നാക്കാം എന്ന പോലെ. ചുമ്മാ അതൊക്കെ കേട്ട് ഇളിച്ചോണ്ട് നിന്നതല്ലാതെ ഒന്നും അവന്മാരുടെ ചെവിയിൽ കയറിയിട്ടില്ല എന്ന് ജൂണിന് മനസ്സിലായി. Hod പോയതും, ജൂൺ നന്ദനയുടെ അടുത്തേക്ക് തിരിഞ്ഞു.
"Whatever happened is over. Don't think about it at all. വീട്ടിൽ അറിയിക്കണ്ട എന്ന് തന്റെ ഒരൊറ്റ പിടിവാശിയിൽ ആണ് ഞങ്ങൾ ഇത് ഇങ്ങനെ കൈകാര്യം ചെയ്തത്. And, most importantly, don't hesitate to talk to us about any of your concerns, hm? നന്ദനയോട് മാത്രം അല്ല എല്ലാരുടേം കൂടെയാണ് ഞാൻ ഈ പറയുന്നേ. So, നന്ദന താൻ പൊയ്ക്കോ. ഗോ and take റസ്റ്റ് ഫോർ the day. കുറച്ച് നാളത്തേക്ക് റിമി അവരുടെ ശല്യം കാണില്ല. So, ബാക്കി എല്ലാരും പോയി ക്ലാസ്സിൽ കയറിയെ." ജൂൺ അൽപ്പം കർക്കശമായി തന്നെ പറഞ്ഞു. നടന്ന് പോകുന്നതിനു മുമ്പ് അവർ അവനോട് ഒരു പൊള്ളയായ പുഞ്ചിരി മാത്രം നൽകി.
നന്ദുവിനെ കാത്ത് തന്നെ അവിടെ ഓഫീസിന്റെ അടുത്ത് ജാനിയും പ്രിങ്കുവും നിൽപ്പുണ്ടായിരുന്നു.
അവളെ കണ്ടതും തിടുക്കത്തിൽ അവർ അടുത്തേക്ക് വന്നു.
"എന്തായി?" ആകാംഷയോടെ പ്രിങ്കു ചോദിച്ചു.
ESTÁS LEYENDO
അരികെ 🦋
Fanficഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? ത...