അദ്ധ്യായം നാല്പത്തിയേഴ്‌ .

361 44 37
                                    

വസു മീരയെ തള്ളിമാറ്റണോ, ചേർത്തു പിടിക്കണോ എന്നറിയാതെ കുഴഞ്ഞു പോയി, പക്ഷെ നന്ദുവിന് രണ്ടാമത് ഒന്നാലോചിക്കേണ്ട കാര്യമേയില്ലാരുന്നു. വസുവിന്റെ തോളിൽ ചാരി നിന്നു ഏങ്ങി ഏങ്ങി കരയുന്നവളെ ഒരു ദാക്ഷണ്യവും കൂടാതെ നന്ദു തള്ളി മാറ്റി, വസുവിനെ കൂർപ്പിച്ചു നോക്കാനും മറന്നില്ല.

മീര ആദ്യം ഒന്ന് പകച്ചു, എന്താണ് സംഭവിച്ചത് എന്നറിയാതെ... താൻ ആരുടെ മുന്നിലാണ് എന്തൊക്കെയാണ് ഈ കാണിച്ചു കൂട്ടിയത് എന്നൊരു ബോധം വന്നതും അവൾ അവിടെ നിന്നും ഓടി മറഞ്ഞു.

"നിനക്കെന്താടീ? " നന്ദുവിനോട് വസു കയർത്തു.

അവന്റെ ഭാവവും സംസാരവും കൂടി കേട്ടതും നന്ദുവിന് അവളുടെ ദേഷ്യവും ഇരട്ടിച്ചു.

"എനിക്കെന്താണെന്നോ? തനിക്കെന്തായിരുന്നു? താനെന്തിനാ അവളെ തള്ളി മാറ്റാണ്ട് മരം പോലെ നിന്നെ!"

"പിന്നെ കരഞ്ഞോണ്ട് അവൾ വന്നു നിൽക്കുമ്പോൾ നിന്നെ പോലെ കണ്ണിൽ ചോര ഇല്ലാണ്ട് ഞാനും തള്ളി മാറ്റണമാരുന്നോ? " വസു വിട്ടു കൊടുക്കാൻ ഉദ്ദേശം ഇല്ലാതെ വീണ്ടും അവളോട് തട്ടി കയറി.

"വേണ്ടാ! താൻ മാറണ്ടാ! ഞാൻ കണ്ണിൽ ചോര ഇല്ലാണ്ട് തട്ടിമാറ്റിയെങ്കിൽ വല്യ കാര്യമായിപോയി! അവളോട് ഒട്ടി നിന്നതും പോരാ, എന്നിട്ട് നിന്ന് ന്യായം അടിക്കുന്നു!" നന്ദുവും ഒച്ച ഉയർത്തി.

ഇത് കേട്ട് കൊണ്ടാണ് ആമിയും പ്രിങ്കുവും അങ്ങോട്ടേക്ക് വന്നേ.

"എന്താ ഇവിടെ ? രണ്ടും കൂടി എന്തിനാ ഈ കിടന്ന് തൊള്ള തുറക്കുന്നെ!" ആമി അവർക്കു ചുറ്റിലും നിൽക്കുന്നവരെ നോക്കി, എല്ലാരും അവരുടെ സംസാരത്തിൽ വല്യ താല്പര്യം കാണിച്ചങ്ങനെ നില്കുകയാ. അല്ലേലും ആരാന്റെ കാര്യം കാണാനും അതിൽ ഇടപെടാനും വേണേൽ രണ്ടു പൊട്ടിക്കാനും നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക ത്വര ആണല്ലോ 😌

അഭിരാമിയും പ്രിങ്കുവും പോര് കോഴികളെ പോലെ ഇപ്പൊ പരസ്പ്പരം കൊത്തി ചാകും എന്ന നിലയിൽ നിന്ന രണ്ടിനെയും കൂട്ടി നേരെ അവരുടെ പ്രാക്ടീസ് റൂമിലേക്ക് പോയി.

അരികെ 🦋Where stories live. Discover now