അധ്യായം ഇരുപത്തി മൂന്ന്

431 37 41
                                    

Nb//: നമസ്കാരം! ചാപ്റ്റർ തുടങ്ങുന്നതിനു മുന്നേ എന്റെ പ്രൊഫൈലിൽ ഒന്ന് വരുക. ഒരു spotify playlist ന്റെ ലിങ്ക് ഉണ്ട് അവിടെ, just ഒന്ന് ക്ലിക്ക് ചെയ്‌താൽ കുറച്ചു പാട്ടുകൾ കാണാം. Athil fourth song മുതൽ ഈ ചാപ്റ്ററിൽ ഉണ്ട്. കേട്ടുകൊണ്ട് വായിക്കുക. ഫീൽ ചെറുതായെങ്കിലും കിട്ടും. 🤗

ഓരോ song തുടങ്ങുന്നതിനു മുൻപും ഞാൻ ഒരു ❤️ ഇട്ടേക്കാം അപ്പൊ പ്ലേ ചെയ്‌താൽ മതി.

💜💜💜💜💜💜💜💜💜💜💜💜💜💜


"ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ
കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ
കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊ
സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ..
സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ.."

പാട്ടും പാടി കാശി കയ്യിലെ പൂക്കളും കൊണ്ട് ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോൾ വസു ബെന്നിക്ക് മുണ്ട് ഉടുത്തു കൊടുക്കുന്ന സീൻ ആണ് കണ്ടത്.

"എടാ ബെൽറ്റ്‌ കെട്ടികൂടാരുന്നോ നിനക്ക്. ആമി വന്നിരുന്നേൽ അവളുടെ കയ്യിൽ നിന്ന് പിൻ എങ്കിലും വാങ്ങി കുത്തി കൊടുക്കാമായിരുന്നു." ബെന്നിയെ നോക്കി കണ്ണുഴപ്പിച്ചു കൊണ്ട് പൂക്കൾ മുഹ്‌സിനയുടെ കയ്യിൽ കൊടുത്തു.

"എടീ കഴിഞ്ഞ തവണത്തെ പോലെ അബദ്ധം പറ്റരുത്. ഫസ്റ്റ് നമുക്ക് തന്നെ കിട്ടണം. മാക്സിമം അങ്ങട് വലുതാവട്ടെ പൂക്കളം." അവിടെ ചെന്ന് കാർന്നോരു കളിച്ചു കാശി മുണ്ടുടുക്കാൻ പാട് പെടുന്ന അവന്മാരുടെ അടുത്തേക്ക് പോയി.

"മുതുക്കാനായി എന്നിട്ടും നാറിക്ക് മുണ്ടുടുക്കാൻ അറിയൂല." പിറുപിറുത്തു കൊണ്ട് വസു ബെന്നിയുടെ വയറ്റിൽ ഒരു നുള്ള് വെച്ച് കൊടുത്തു.

"പിന്നേ മുണ്ടുടുക്കുന്നതിൽ ആണല്ലോ വല്യ കാര്യം. " ചുണ്ട് കോട്ടി ബെന്നി അവനെ പുച്ഛിച്ചു.

"എന്റെ പൊന്നു മൈ**, നീ ഒറ്റക്ക് എങ്കിൽ ഒണ്ടാക്ക്. ഞാൻ പോണ്‌. ഇവനെയൊക്കെ സഹായിക്കാൻ നിന്ന എന്നെ അടിക്കാൻ ആളില്ല. " ഉടുപ്പിച്ചു കൊടുത്ത മുണ്ട് കൂട്ടി പിടിച്ചു ബെന്നിച്ചന്റെ കയ്യിൽ കൊടുത്ത് വസു തട്ടുടുത്തു ക്ലാസിനു വെളിയിലേക്ക് ഇറങ്ങി.

അരികെ 🦋Where stories live. Discover now