അധ്യായം ഏഴ്

424 40 5
                                    

"ജാനിക്കുട്ടാ."

"ഹേമന്തേട്ടൻ." ജാനിയുടെ ചുണ്ടിൽ ഒരു ചിരി പൊട്ടി വിരിഞ്ഞു, അവളെ വിളിച്ചയാളെ കണ്ടിട്ട്. ഹേമന്ത് ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു, പിറകേന്നു പിറുപിറുത്തു കൊണ്ട് ആമിയും കൊട്ടുവാ ഇട്ടോണ്ട് നന്ദുവും.

ഹേമന്തിനെ കണ്ടതും ആദിയും വസുവും എഴുനേറ്റു നിന്ന്, ഒരു നിമിഷം നല്ല പരിചയമുള്ള അവന്മാരുടെ മുഖത്തേക്ക് ഹേമന്ത് സൂക്ഷിച്ചു നോക്കി. ആ നോട്ടം കണ്ടതും ആദി മുന്നിലേക്ക് വന്നു, അയാൾക്ക് നേരെ തന്റെ കൈ നീട്ടി.

"ആദിത്യൻ വർമ്മ. ഇത് വസുദേവ് വർമ്മ. കളരിക്കൽ തറവാട്ടിലെയാണ് " കളരിക്കൽ എന്ന പേര് കേട്ടതും ഹേമന്തിന് മനസ്സിലായി. കളരിക്കൽ ഇൻഡസ്ട്രിസുമായി ഹേമന്തിന്റെ ആഡ് കമ്പനിക് ഈ അടുത്താണ് ഡീൽ കിട്ടിയത്. അന്ന് പാർട്ടിയിൽ വെച്ച് ഇവരെ കണ്ടതാണ്.

"ആഹ്, ഇപ്പോൾ മനസ്സിലായി.അന്ന് നമ്മൾ പാർട്ടിയിൽ വെച്ച് meet ചെയ്തിരുന്നു." ആദിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഹേമന്ത് പറഞ്ഞു.

ആമിയെ ഹേമന്തിന്റെ പിന്നിൽ കണ്ടതും വസു അവളുടെ അടുത്തേക്ക് പോയി.

"നീ ചായ കുടിക്കാൻ പോയില്ലേ? ഇതേന്താണ് കടന്നൽ കുത്തിയ പോലെ ഉണ്ടല്ലോ." വീർത്തിരിക്കുന്ന അവളുടെ കവിളിൽ കുത്തി കൊണ്ട് വസു ചോദിച്ചു. അവന്റെ അവളോട് ഉള്ള care കണ്ടപ്പോൾ നന്ദു ചുണ്ട് കോട്ടി തല വെട്ടിച്ചു. നമ്മക്ക് ആരുല്ലേ എന്നുള്ള ഒരു അസൂയ അതിലില്ലാത്തിരുന്നില്ല.

"നീ ഫ്രീ ആയോ എങ്കിൽ എന്നെ കൊണ്ട് വീട്ടിൽ ആക്കി തന്നെ വസു." ആമി നെടുവീർശ്വാസം വിട്ടു കൊണ്ട് പറഞ്ഞു, ആ പറച്ചിൽ കേട്ടപ്പോൾ തന്നെ വസു ആദിയെ നോക്കി. കാര്യം പിടികിട്ടിയ ആദി തലകുലുക്കി.

"ഹേമന്ത് സർ, ഞങ്ങൾ എങ്കിൽ അങ്ങോട്ട് പോകുയാണ്. അവളെ വീട്ടിൽ ഡ്രോപ്പ് ചെയ്യണം.. പിന്നീട് ഒരിക്കൽ കാണാം okay? അമ്മാളു, take റസ്റ്റ്‌ okay? നമുക്ക് കോളേജിൽ വെച്ച് കാണാം, okay?" ഹേമന്തിനോട് യാത്ര പറഞ്ഞു, ആവൻ ജാനകിയെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ ജനകിയുടെ മനസ്സ് അവളെറിയാതെ പൂത്തുലഞ്ഞു പോയി. അവൾ തലകുലുക്കി കൊണ്ട് bye പറഞ്ഞു.

അരികെ 🦋Waar verhalen tot leven komen. Ontdek het nu