ഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും.
അപ്പൊ എങ്ങനാ? ത...
കോളേജിന്റെ പാർക്കിങ്ങിൽ ഒരു ബ്ലാക്ക് മേഴ്‌സിഡസ് ബെൻസ് വന്നു നിന്നു. അതിൽ നിന്നു വെള്ള ചുരിദാറിട്ട ഒരു സ്ത്രിയും നീല ഷർട്ട് ഇട്ട ഒരാളും ഇറങ്ങി. വേറെ ആരുമല്ല, ജാനകിയുടെ ചേച്ചി ജാൻവിയും അവളുടെ ഭർത്താവ് ഹേമന്തും.
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.
"എടൊ, നമുക്ക് നേരെ ഡിപ്പാർട്മെന്റിലേക്ക് പോകണോ? ജാനിയെ കണ്ടിട്ട് ഒരുമിച്ചു പോയി ലീവ് പറയാം, താൻ എന്ത് പറയുന്നു?" ഹേമന്ത് തന്റെ ഭാര്യയോട് ചോദിച്ചു, കാരണം ജാൻവി നല്ലത് പോലെ പിരിമുറക്കത്തിലാണ് എന്ന് അയാൾക്ക് മനസ്സിലായി.
"ഹേമന്ത്, നമുക്ക് അവളെ പോയി കാണാം. ഈ കുട്ടിക്ക് ഇതെന്താ ഈ പറ്റിയെ എന്നാ എനിക്ക് മനസിലാവാതെ." അവൾ ദേഷ്യവും സങ്കടവും ഒക്കെ ഒരുമിച്ച് വന്ന ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു.
കൂടുതൽ ഒന്നും പറയാണ്ട് അവൻ അവളെയും കൂട്ടി മെഡിക്കൽ റൂമിലേക്ക് അന്വേഷിച്ചു പോയി.
അതെ സമയം, മെഡിക്കൽ റൂമിൽ.
വസുവും ആദിയും ജാനിയും എന്തൊക്കെയോ പറഞ്ഞു പരസ്പരം ചിരിച്ചു കൊണ്ടിരുന്നു. ഇതൊന്നും മനസിലാക്കാതെ ബാക്കി 4 പേരും. നന്ദു ആണെങ്കിലോ ജാനിയെ തറപ്പിച്ചു നോക്കുന്നുണ്ട്. 'ഹമ്മ്, അവരെ കണ്ടപ്പോൾ നമ്മളെ വേണ്ട. നീ വരുമല്ലോ, അപ്പൊ ഞാനും മൈൻഡ് ചെയ്യൂല.' അവൾ ചുണ്ടുകൾ കൂർപ്പിച്ചു മനസ്സിൽ പറഞ്ഞു.