"റൂബി...."
ദിൽറുബ നാസ്സിം
20 വയസ്സ്.{Bae Irene as Dil Ruba Nassim}
കൂടുതൽ ഡീറ്റെയിൽസ് വഴിയേ പറഞ്ഞു തരാമേ!"റൂബി...."
കാശിയുടെ കണ്ണുകൾ നനവ് പടർന്നു- അവന്റെ വിളി കേട്ടതെന്നോണം റൂബി എന്ന ദിൽ റുബ മുഖത്തേക്ക് നിഖാബ് പിടിച്ചു താഴ്ത്തി. അവൾ പരിഭ്രമിച്ചു, കൈകാലുകൾ വിറയാർന്നു.
ആദിക്ക് എന്ത് ചെയ്യണം എന്നറിയാണ്ട് പകച്ചു നിന്നുപോയി, കാശി ഒരു സ്റ്റെപ് മുന്നോട്ട് വെച്ചതും അവൾ ഭയത്തോടെ ആദിയേ നോക്കി. കാശി അവിടെ നിന്നു, എന്തോ ഓർമ്മ വന്ന പോലെ, ഒരു പ്രതിമ പോലെ അവൻ ഉറഞ്ഞു നിന്നവിടെ.
ആദി മറ്റൊന്നും ചിന്തിക്കാൻ നിന്നില്ല, കാശിയുടെ അടുത്തേക്ക് പോയി. തന്റെ ശരീരത്തിന്റെയും മനസ്സിനെയും കണ്ട്രോൾ പിടിച്ചു നിർത്തിയതും, കാറ്റ് പോലെ കാശി പുറത്തേക്ക് പാഞ്ഞു. തൊട്ട് പിറകേന്ന് ആദിയും.
ജാനകി നന്ദുവിനെ സമാധാനിപ്പിക്കുന്ന തിരക്കിലായിരുന്നു, എന്നാൽ പ്രിയങ്കയുടെ കണ്ണുകൾ നീണ്ടത് മുന്നിലിരിക്കുന്നവളിലേക്കും. ആ പേര്. ഒരിക്കലും മറക്കാൻ കഴിയില്ല ആ പേര് അവൾക്ക്. ആ പേരിന്റെ ഉടമ കാരണം ഉണ്ടായ വേദനകളും.
ഇതേ സമയം -
"വസൂ, ഒന്ന് നിൽക്കെടാ നീ. എങ്ങോട്ടാണ് ഈ ഓടുന്നെ! എടാ എന്റെ കാൽ വേദനിക്കുന്നെടാ പൊട്ടാ! " സ്പീഡിന് പോകുന്ന വസുവിന്റെ പിറകെ നീളം കുറഞ്ഞ കുഞ്ഞി കാലും വെച്ചു ഓടിയാൽ ആമിയെത്തുവോ, ഇല്ല!
"ആമി! നീ പോയേ! എനിക്ക് നിന്നോടും ആരോടും ഒന്നും സംസാരിക്കാൻ താല്പര്യമില്ല. " വസു അവളെ നോക്കി കടുപ്പിച്ചു പറഞ്ഞു, എന്നാൽ അവൾ ഇവൻ ഒരിക്കലും നന്നാവൂലാ എന്ന് ആത്മഗതം പറഞ്ഞു.
ESTÁS LEYENDO
അരികെ 🦋
Fanficഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? ത...