ഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും.
അപ്പൊ എങ്ങനാ? ത...
Rất tiếc! Hình ảnh này không tuân theo hướng dẫn nội dung. Để tiếp tục đăng tải, vui lòng xóa hoặc tải lên một hình ảnh khác.
നമ്മുടെ നന്ദനയുടെ തറവാട് വീട്. ഇവിടെ വെച്ചാണ്, ശ്രീഹരിയുടെയും നിവേതയുടെയും വിവാഹം.
വസു കാർ ഒഴിഞ്ഞു കിടന്ന ഒരു മാവിൻ ചുവട്ടിൽ പാർക്ക് ചെയ്തു. ആമി ഫോണിൽ നന്ദുവിനെ വിളിച്ചു കൊണ്ട് പുറത്തേക്കിറങ്ങി, അവന്മാരും കൂടെ ഇറങ്ങി.
ആഹാ! ഗ്രാൻഡ് ആയിട്ട് സ്റ്റേജ് ഒക്കെ ചെയ്തിട്ടുണ്ടല്ലോ. കാശി ചുറ്റിനും നോക്കി. ചുറ്റും ആളുകൾ ഓരോ കാര്യങ്ങളുമായി ബിസി ആണ്, ഒരു കല്യാണ വീടിന്റെ തിരക്കുകൾ പറയേണ്ടതില്ലല്ലോ.
“അളിയാ, വൻ സെറ്റ് അപ്പ് ആണല്ലോ. അവളെ കണ്ടാൽ മെന ഇല്ലെങ്കിലും ക്യാഷ് ടീംസ് ആണ്, അല്ലേടാ?”
വസു ഒന്നും പറഞ്ഞില്ല, ചുണ്ടിൽ ഒരു ചിരിയും ഒട്ടിച്ചു അങ്ങ് നിന്നു. ആദി അവന്റെ ഗിറ്റാറിന്റെ ബാഗ് കേസ് എടുത്തു മുന്നിലേക്ക് നടന്നു.
കാറിന്റെ ട്രങ്കിൽ നിന്നും ഒരു ബാഗ് എടുത്തു തോളിലേക്ക് ഇട്ട് കൊണ്ട് കാശി, അറിയാവുന്ന ആരേലും ഉണ്ടോ എന്ന് നോക്കി.
“നന്ദു ഇപ്പൊ വരും. ” ആമി ഫോൺ തിരികെ ബാഗിൽ വെച്ച് അവളുടെ കൂട്ടുകാരുടെ കൂടെ നടന്നു.
“കാശി ചേട്ടാ!” ആരുടെയോ തൊണ്ട കീറിയുള്ള വിളി കേട്ടതും വലത്തേക്ക് നാലാളും നോക്കി, ദേ വരുന്നു അസ്ത്രം വിട്ടത് പോലെ കാർത്തിക്ക്.
‘ഓഹ്, ഈ തെണ്ടിയും ഇവിടെ ഉണ്ടാരുന്നോ?’ അവനെ കണ്ടതും വസുവിന്റെ മുഖത്ത് ഒരു ലോഡ് പുച്ഛം നിറഞ്ഞു. നന്ദുവിന്റെ ബെസ്റ്റി അല്ലേ ഈ നാറി.
“എടാ കാർത്തിക്കേ! നീ എന്താടാ ചുരിദാർ ഒക്കെ ഇട്ടോണ്ട്?” വന്നപാടെ അവനിട്ടിരുന്ന കുർത്തയും പാന്റും ചൂണ്ടി കാശി അവനെ താറ്റി അണച്ചു. കാശിയുടെ ഡയലോഗ് കേട്ടതും കാർത്തി ഫ്യൂസ് പോയി നിന്നു.