അധ്യായം ഇരുപത്തി ഒൻപത്

393 43 37
                                    

“അപ്പൊ അങ്ങനെ ആണ് കഥകൾ! എന്നിട്ടും നീ എന്നോട് പറഞ്ഞില്ലാലോ ടാ ചേട്ടൻ തെണ്ടീ!” വീർപ്പിച്ചു വെച്ച മുഖവുമായി പരാതി പറയുന്നവളെ കണ്ടതും ഒന്നു ഓങ്ങി അടിക്കാൻ ആണ് കാശിക്ക് തോന്നിയത്. പെങ്ങളായി പോയി, അല്ലാരുന്നേൽ കൊന്ന് കൊലവിളിച്ചേനെ അവൻ!

“എന്റെ പൊന്ന് പ്രീ, പറഞ്ഞു നടക്കാൻ പറ്റിയ കാര്യം ആണല്ലോ ഇത്! ആരേലും അറിഞ്ഞാൽ പിന്നെ ഉണ്ടാവുന്ന പുകിൽ എന്താണെന്ന് നീ ആലോചിട്ടുണ്ടോ? " അല്പ്പം ഏർഷ്യയോടെ ആണ് ജാനി ചോദിച്ചത്.  എന്നാൽ പ്രിയങ്കയുടെ ഉത്തരം അവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

“ആരേലും അറിഞ്ഞാലിപ്പോ എന്താ? രണ്ടു പേരും പ്രായപൂർത്തി ആയവർ ആണ്, ഒരേ കോളേജിൽ ജൂനിയർ സീനിയർ ആയി പഠിച്ചവരും. പിന്നെ മതം, അതൊക്കെ ഇന്നത്തെ കാലത്ത് ആര് നോക്കുന്നു? മറ്റുള്ളവർ നമ്മളെ പറ്റി എന്ത് വിചാരിക്കും എന്ന് വെച്ച് നമ്മുടെ ഇഷ്ടങ്ങൾ എന്തിനു മറച്ചു പിടിക്കണം? "  അവളിത് വളരെ ലാഘവത്തോടെ പറയുന്നത് കേട്ടതും കാശിയുടെ ചുണ്ടിൽ ഒരു മന്ദാഹാസം തെളിഞ്ഞു.

“മതം ഇന്നത്തെ കാലത്ത് ആരും നോക്കുന്നില്ലേ, പ്രിങ്കു?” അവന്റെ സ്വരം ഇടറിയിരുന്നു, കണ്ണുകളിൽ നിരാശ പടർന്നിരുന്നു. പ്രിയങ്ക ഒരു നിമിഷം എന്ത് പറയണം എന്നറിയാണ്ട് കുടുങ്ങി പോയി. ആദിയും വസുവും കാശിയെ നോക്കി, ആമി അവന്റെ കയ്യിൽ മുറുകെ പിടിച്ചു— ജൂണും ജാനിയും കാര്യം ഒന്നും മനസ്സിലാകാതെ അവരെ ഉറ്റ് നോക്കി.

“ഏട്ടാ.... ഞാൻ...—”

കാശിയുടെ വേദന നിറഞ്ഞ മുഖം കണ്ടതും പറയാൻ വന്നത് തൊണ്ടയിൽ തങ്ങി നിന്നു, അവൻ പെട്ടെന്ന് അവിടെ നിന്ന് എഴുന്നേറ്റ് പോയി. കൂടെ ആദിയും .

“ഒരിക്കൽ പിഴച്ചു പോയതാണ്, അതിന് ഇനിയും വയ്യ. ഇവളെയെങ്കിലും ഞങ്ങൾക്ക് സംരക്ഷിക്കണം. ” അത്രയും പറഞ്ഞു വസുവും അവരുടെ പിറകെ പോയി.

ജാനിയും ജൂണും എന്താ എന്നറിയാതെ തല താഴ്ത്തി മുന്നിലിരിക്കുന്നവരെ നോക്കി. രണ്ടു പേരും നേർവീർപ്പെടുന്നുണ്ട്, കണ്ണുകളിൽ എന്തോ ഒന്നു തിരയടിക്കുന്നുമുണ്ട്.

അരികെ 🦋Donde viven las historias. Descúbrelo ahora