അധ്യായം നാല്.

481 45 5
                                    

കറുത്ത ഷർട്ടും കസവ് കരയൻ മുണ്ടും ഉടുത്ത ഏകദേശം ആറടിക്ക് മുകളിൽ പൊക്കം, നല്ലത് പോലെ വർക്ക്‌ ഔട്ട്‌ ചെയ്തു ഫിറ്റ്‌ ആക്കിയ ശരീരം. വിരിഞ്ഞ മാറിടം. മുണ്ടും മടക്കി കുത്തി, ഷിർട്ടിന്റെ കൈ ചുരുട്ടി, കണ്ണിൽ ദേഷ്യത്താൽ ചുവന്നിരുന്നു അവന്റെ.

"നിന്നോടൊക്കെ പല തവണ പറഞ്ഞിട്ടുണ്ട് പെൺകുട്ടികളോട് മര്യാദക്ക് പെരുമാരണമെന്ന്. എത്രെ പറഞ്ഞാലും മനസ്സിലാവുലെ നിനക്ക് സൂരജേ ?" വെറുപ്പോടെ അവൻ അവരോട് സംസാരിച്ചു.

അർജുൻ മുന്നിലേക്ക് വന്നു രുദ്രന്റെ തോളിൽ കൈ വെച്ച് പിറകിലേക്ക് തള്ളി. "രുദ്ര ഇത് ഞങ്ങളുടെ പ്രശ്നം ആണ്. നീ വലിയ ഹീറോ കളിക്കാൻ ഇങ്ങോട്ട് വരണ്ട. പോടാ." ഈർഷ്യയോടെ ഫായിസും മുന്നിലേക്ക് വന്നു.

"നീ ആരാടാ മൈ** ഇവളുടെ കാര്യത്തിൽ ഇത്രേം ഷോ കാണിക്കാൻ? നിന്റെ പെങ്ങളോ മറ്റവളോ ഒന്നുമല്ലല്ലോ. നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് രുദ്രാ ഞങ്ങളുടെ കാര്യത്തിൽ ഇടപെടരുതെന്ന്." ക്രിസ്റ്റി കൈ ചൂണ്ടി കൊണ്ട് രുദ്രനോട് കയർത്തു. ചുറ്റും പിള്ളേരൊക്കെ കൂട്ടം കൂടി തുടങ്ങി. നന്ദു ആകട്ടെ പുതിയ അവതാരത്തിന്റെ എൻട്രിയിൽ നെറ്റി ചുളിച്ചു കൊണ്ട് നിന്നു. ജാനി കണ്ണുകൾ പരിഭ്രമത്തോടെ അവിടുത്തെ വാക്കേറ്റം കേട്ടു കൊണ്ടിരുന്നു, എന്നാലും എല്ലാരും കാണുന്നതിന്റെ ചമ്മലും ദേഷ്യവും ഒക്കെ അവൾക്കുണ്ട്. പ്രിങ്കു ആകട്ടെ തങ്ങളെ രക്ഷസൻമാരിൽ നിന്ന് രക്ഷിച്ച നായകന് വേണ്ടി വെളുക്കെ ചിരിച്ചു കൊണ്ട് നിന്നു.

"ഒരു പെണ്ണിന്റെ ദേഹത്ത് കൈ വെച്ചതും പോരാ, എന്നിട്ട് നിന്ന് പ്രസംഗിക്കുന്നോടാ നായെ?" രുദ്രന്റെ ഉള്ളിലെ ദേഷ്യം നുരഞ്ഞു പൊങ്ങി, അവൻ തന്റെ നേരെ നിന്ന ക്രിസ്റ്റിയുടെ കോളറിൽ കേറി പിടിച്ചു. രംഗം വഷളായി പോകുമെന്ന ഘട്ടത്തിൽ ജൂൺ സർ അവടേക്ക് എത്തി. അദ്ദേഹം പെട്ടെന്ന് കയറി ഇടപെട്ടു, പോരുകോഴികളെ പോരെ ചിറഞ്ഞു നിന്ന ക്രിസ്റ്റിയെയും രുദ്രനെയും പിടിച്ചു മാറ്റി.

"എന്താടാ നിനക്കൊക്കെ? ക്രിസ്റ്റി നിന്റെയൊക്കെ ലാസ്റ്റ് വാണിംഗും കഴിഞ്ഞ് നിൽക്കുന്ന കാര്യം മറന്നിട്ടാണോ നീയൊക്കെ ഇവിടെ കിടന്നു ഈ ഇണ്ടാക്കുന്നേ?" ജൂൺ സർ ദേഷ്യം കലർന്ന സ്വരത്തിൽ സംസാരിച്ചു, സിംഗം ബോയ്സിനെ നോക്കി.

അരികെ 🦋Donde viven las historias. Descúbrelo ahora