ഉച്ച ക്ലാസ്സ് കഴിഞ്ഞു എല്ലാരും ഇറങ്ങുമ്പോൾ ആദിയുടെ മെസ്സേജ് ജാനിക്ക് വന്നിരുന്നു.
“അമ്മാളൂ, ഞാൻ നേരത്തെ ഇറങ്ങുവാണ്. കുറച്ച് works ഉണ്ട്. നീ റൂമിലെത്തിയിട്ട് വിളിക്കണേ. ❤️”
പ്രിങ്കുവും പോയി എന്ന് അവർ മനസ്സിലാക്കി, പുറത്തേക്ക് ഇറങ്ങാൻ നേരം ആണ് കോളേജ് ഗേറ്റ് കടന്നു ഇരമ്പി എത്തുന്ന ഒരു ഇന്നോവ കാർ കണ്ടത്. അതിൽ നിന്നും നല്ല ഉയരമുള്ള അതിനൊത്ത വണ്ണവും ഉള്ള ഏകദേശം ഒരു പത്തു മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ പുറത്തേക്കിറങ്ങി ആർക്കോ വേണ്ടി കാത്ത് നിൽക്കുന്ന പോലെ അകത്തേക്ക് നോക്കി കാറിൽ ചാരിയാണ് നിൽപ്പ്.
ആരെ കാത്താണ് നിൽപ്പ് എന്ന് തിരിഞ്ഞു നോക്കിയതും അവർക്ക് ഉത്തരം കിട്ടി — സ്പീഡിൽ അവിടേക്ക് ഓടി വരുന്ന പർദ്ധയിട്ട് മുഖം മറച്ചിട്ടുള്ള ദിൽറുബ. ജാനകി അവരിൽ ശ്രദ്ധ ഊന്നി നിൽക്കുകയാണ്.
“ജാനൂസ്, പോണ്ടേ? ഇവിടെ കുറ്റിയടിച്ചു നിൽക്കാനാണോ ഭാവം?” അവളെയൊന്ന് ഉഴപ്പിച്ചു നോക്കി കൊണ്ട് നന്ദു ചോദിച്ചു.
“മ്മ്. നമുക്ക് പോകാം. പോകുന്ന വഴിക്ക് ചപ്പാത്തിയും ചിക്കൻ കറിയും കൂടി വാങ്ങിക്കമേ!” പല്ല് മുപ്പത്തി രണ്ടും വെളിയിൽ കാണിച്ചു ഇളിച്ചോണ്ടാണ് കൊച്ച് പറഞ്ഞത്. നന്ദു അവളെ നോക്കി തലകുലുക്കി —“പരിഹാരം കാണാം.”
രണ്ടും കൂടി ചിരിച്ചു ചിരിച്ചു ചെന്നു നിന്നതോ ഒരാളുടെ മുന്നിൽ, അതോടെ അത്രയും നേരം മുഖത്ത് തെളിഞ്ഞു നിന്ന ചിരിയെല്ലാം എങ്ങോട്ടോ മാഞ്ഞു പോയി. ജാനകിയുടെ കണ്ണുകളിൽ ആദ്യം ഭയം നിഴലിച്ചു, അടുത്ത നിമിഷം അവളുടെ കാലുകൾ ഉറഞ്ഞു പോയത് പോലെ അവൾക്ക് തോന്നി. നന്ദു ഒരു സ്റ്റെപ് മുന്നിലേക്ക് വെച്ചു ജാനകിയെ മറച്ചു നിന്നു.
അപ്പോഴും രുദ്രന്റെ കൂർത്ത കണ്ണുകൾ ഒരു വേട്ടനായയുടെ എന്ന പോലെ ജാനകിയിലേക്ക് മാത്രമായി ചുരുങ്ങി നിന്നു. ജാനാകിയുടെ കൈ നന്ദനയുടെ കൈമുട്ടിൽ മുറുകി — അവളിലെ ഭയം നന്ദനക്ക് മനസ്സിലായി.
“വാ ജാനു, നമുക്ക് പോകാം.” രുദ്രനെ രൂക്ഷമായി തുറിച്ചു നോക്കികൊണ്ടവൾ ജാനകിയെയും കൂട്ടി മാറി നടക്കാൻ മുതിർന്നതും രുദ്രൻ ജാനകിയെ വിളിച്ചു.
YOU ARE READING
അരികെ 🦋
Fanfictionഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? ത...