ഒന്ന് മയങ്ങി എണീറ്റ ആദി ഫ്രഷ് ആയി ഇറങ്ങിയപ്പോൾ കണ്ടത് ബെഡിൽ തിരിഞ്ഞു ഇരിക്കുന്നവളെ ആണ്. ആദ്യം ഒന്ന് കൺഫ്യൂസ്ഡ് ആയെങ്കിലും ആരാണ് ആണ് ഇരിക്കുന്നത് എന്ന് മനസ്സിലായതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
"അമ്മാളൂ, നീ ഇതെപ്പോ വന്നു?" ടവൽ അവിടെ കസേരയിൽ വിരിച്ചിട്ടു അവളുടെ നേരെ വീണ്ടും തിരിഞ്ഞവൻ. അപ്പോഴേക്കും ജാനി അവന് നേരെ എണീറ്റ് നിന്നിരുന്നു, മാറിൽ കൈകൾ പിണച്ചു കെട്ടി പിരികം കൂർത്തു അവനിൽ തന്നെ നോട്ടമെയ്തു നിന്നതല്ലാതെ അവൾ ഒരക്ഷരം മിണ്ടിയില്ല.
കുത്തി വീർത്തിരിക്കുന്ന കവിളുകളും ആ ഉഴപ്പിക്കുന്ന നോട്ടവും കണ്ടതും ആദിക്ക് വശപ്പിശക് മണത്തു. അവന് ജാനിയെ നോക്കി ഒന്ന് ചിരിച്ചു. അവൾ ആണെലോ അവനെ അടിമുടി സ്കാൻ ചെയ്തു. വിരലിലെ bandage കൂടി കണ്ടതും ഒന്ന് ശ്വാസം വലിച്ചു വിട്ടു.
"അമ്മാളൂ, ടാ -"
"കുമ്മാളൂ! താനെന്താ ഗുണ്ട ആണോ? ഈ തല്ലാനും കൊല്ലാനുമൊക്കെ നടക്കുന്നത് ആർക്ക് വേണ്ടിയാ? എനിക്ക് വേണ്ടി ആരും തല്ലാനും കൊല്ലാനും നടക്കേണ്ട. വന്നേക്കുന്നു ഒരു ഗുണ്ട!" അവൾ തന്റെ അരിശം പറഞ്ഞു തീർക്കട്ടെ എന്ന് കരുതി, ആദി മെല്ലെ കട്ടിലിലേക്ക് ഇരുന്നു, തല താഴ്ത്തി. ചിരിക്കുന്നത് എങ്ങാനും കണ്ടാൽ അണ്ണാൻ കുഞ്ഞ് കടിച്ചു കീറും. എന്തിനാ വെറുതെ വാങ്ങിച്ചു കൂട്ടുന്നേ! ചിരി മറക്കാനെന്നോണം മുഖം പൊത്തി പിടിച്ചവൻ. അത് കൂടി കണ്ടതും ജാനിയുടെ ദേഷ്യം കൂടി.
"ചിരിക്ക്.... ഇരുന്നു ചിരിക്ക്. വല്യ കാര്യമല്ലേ ചെയ്തിട്ട് വന്നേക്കുന്നേ! കോളേജിൽ അടി ഉണ്ടാക്കി വന്നേക്കുന്ന മഹാൻ അല്ലേ! ചിരിച്ചോ! Suspension കിട്ടുമ്പോഴും ചിരിക്കണം ഇങ്ങനെ. അല്ലെങ്കിൽ ഞാൻ ഉണ്ടല്ലോ.... അല്ല ഞാനെന്ത് പറയാനാ.... ഞാൻ പറഞ്ഞാൽ വല്ലതും കേൾക്കുവോ.... വല്യ ഗുണ്ട അല്ലേ! നല്ലതാ.... ഇങ്ങനെ നടന്നോ.... അടിയും ഉണ്ടാക്കി.... എന്നിട്ട് ചിരിക്കു ഇരുന്നു ഞാൻ പോകുവാ... എന്തോ കാണിക്ക്.... ഞാൻ ഇല്ല!" താൻ പറയുന്നത് കേട്ടിട്ടും ഒന്നും പറയാതെ ഇരിക്കുന്ന ആദിയോട് കലി നല്ലത് പോലെ ജാനിക്ക് തോന്നി. അതിനേക്കാൾ ഏറെ സങ്കടവും. എന്തിനാണെന്ന് അവൾക്കറിയില്ല.
KAMU SEDANG MEMBACA
അരികെ 🦋
Fiksi Penggemarഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? ത...