അദ്ധ്യായം നാല്പത്.

365 38 35
                                    

കളരിക്കൽ തറവാട്.

വൈകുന്നേരം 5 മണി.

ആദി കുളിച്ചു റെഡിയായി റൂമിന് പുറത്തേക്ക് ഇറങ്ങി, താഴെ ആരൊക്കെയോ ഇരുന്നു കൊച്ചു വർത്തമാനം പറയുന്നുണ്ട്, ശബ്ദം കേട്ടിട്ട് ആമിയും അമ്മമാരും കൂടെ ആണെന്ന് തോന്നുന്നു. ആമിയെ ഇന്നലെ അവിടുന്ന് കൊണ്ട് വന്നപ്പോൾ മുതൽ അമ്മമാർ രണ്ടാളും താഴെ വെച്ചിട്ടില്ല. എന്തിന് വീട്ടിൽ വന്നപ്പോൾ പോലും അവൾ ഉറങ്ങിയ റൂമിൽ തന്നെയായിരുന്നു അവരും കിടന്നത്. അമ്മക്കോഴി ചിറകിനടിയിൽ കുഞ്ഞികോഴിയെ പരുന്തിൽ നിന്നു രക്ഷിച്ചു അണച്ചു നിർത്തും പോലെ.

ആ കോഴിയുടെ കാര്യം പറഞ്ഞപ്പോൾ ആണ് വീട്ടിലെ കോഴിയെ ഓർമ വന്നത്. അവന്റെ റൂമിലേക്ക് കയറി ചെന്നപ്പോൾ തലയണയും കെട്ടിപിടിച്ചു സുഖ ഉറക്കം. രാവിലെ 8:30 ആയപ്പോൾ വീട്ടിൽ എത്തിയതാ, അപ്പോഴേ ഉറങ്ങി ആശാൻ. സാധാരണ ആദിയാണ് ഉറക്കത്തിനു കേമൻ, പക്ഷെ ഇന്ന് വസുവിന്റെ ഉള്ളിലെ കുംഭകർണൻ mode on ആണ്.

വന്ന വഴിയേ തന്നെ ജൂണും കാശിയും അവരവരുടെ കൂട്ടിലേക്ക് പോയി. ജൂണിന് പോകാൻ താല്പര്യം ഉണ്ടായിട്ടല്ല, എന്നാൽ രാജീവ്‌ നൽകിയ ഉറപ്പിന്റെ ബലത്തിലാണ് അവൻ പോയത്. ജൂണിന് അവളുടെ കാര്യത്തിൽ ആർക്കും ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്ന് ആഗ്രഹം ഉണ്ട്, അതവൻ രാജീവിനോട് അറിയിച്ചപ്പോൾ അയാൾ ഒന്നേ പറഞ്ഞുള്ളു, ' അവളെ നിന്റെ കൈ പിടിച്ചു ഏൽപ്പിക്കും വരെ ഞങ്ങൾ നോക്കിക്കോളാം, ഇനി അതിന്റെ പേരിൽ ഒരു സംസാരം വേണ്ടാ.' അഭിരാമിക്ക് അച്ഛനും അമ്മയും ആകും എന്നത് വെറും വാക്കല്ല രാജീവ്‌ പറഞ്ഞത് എന്ന് ജൂണിന് ബോധ്യമായി.

കോളേജ് ചെയർമാൻ വിളിച്ചിരുന്നു, ആർട്ടിസിന്റെ കാര്യം പറയാനായി, സ്‌ക്വാഡ് കൈലാസ ഇല്ലാതെ എന്ത് ആഘോഷം. അവർ ടീച്ചേഴ്സുമായി സംസാരിച്ചു, അവന്മാരുടെ സസ്പെന്ഷന്റെ കാലാവധി വെട്ടി കുറച്ചു. അതുകൊണ്ട് തന്നെ ഇന്ന് തിരിച്ചാലെ, നാളെ കോളേജിൽ കയറാൻ പറ്റൂ, പോകുമ്പോൾ ആമിയെയും കൂട്ടണം, അവൾ ഹോസ്റ്റലിൽ അല്ലേ നിൽക്കുന്നത്.
അതുമാത്രമല്ല, ജാനി കാണാഞ്ഞിട്ട് ഒരു സുഖം തോന്നണില്ല, അതാണ് main issue.

അരികെ 🦋Donde viven las historias. Descúbrelo ahora