അദ്ധ്യായം നൽപ്പത്തി അഞ്ച്

407 46 14
                                    

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോകാൻ തുടങ്ങി. ഒരുവിധം എല്ലാം ശാന്തമായി. ജൂൺ കോളേജിൽ ജോയിൻ ചെയ്തു. ചുരുക്കി പറഞ്ഞാൽ ഒരു കൊടുംകാറ്റ് വന്നു പോയ ശാന്തത. നഷ്ടങ്ങൾ പലതും ഉണ്ടായി എന്നാലും കഴിഞ്ഞു പോയതിനെ പറ്റി ഓർത്തു വിഷമിക്കാൻ ആർക്കും സമയമില്ല. ഒന്ന് കിതച്ചു എങ്കിലും മുന്നോട്ട് നീങ്ങിയേ ഒക്കുള്ളൂ അവർക്ക്.

ആർട്സ് day ഇങ്ങെത്തിയിരുന്നു, ഇതിനിടക്ക് ചെറിയ രീതിയിൽ സിംഗം ബോയ്സുമായി സ്‌ക്വാഡ് കൈലാസ കൊമ്പ് കോർത്തിരുന്നു, എന്നാൽ സ്‌ക്വാഡ് കൈലാസ തന്നെ പിന്തിരിഞ്ഞു പോയി. കണക്ക് തീർക്കാൻ ഒരുപാട് ഉണ്ട്, ഒറ്റയടിക്ക്  തീർക്കാൻ ഇപ്പോഴല്ല സമയം എന്ന വ്യക്തമായ ധാരണ അവർക്ക് ഉണ്ട്. 

ഫൈനൽ റിഹേഴ്സൽ നടക്കുന്ന സമയം. എല്ലാവരും ഓരോരോ ക്ലാസ്സുകളിൽ അവരവരുടേതായ തിരക്കുകളുമായി നിൽക്കുന്നു.

ഓഡിറ്റോറിയം സജീവമാണ്, സ്റ്റേജിൽ നാളെ ഉത്ഘാടനത്തോടെ തുടങ്ങേണ്ട പരിപാടികളുടെ റിഹേഴ്സൽ നടക്കുന്നുണ്ട്. പിന്നെ കോളേജിൽ അങ്ങിങ്ങായി സ്റ്റേജ്കൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവിധ പാർട്ടികളിൽ ഉള്ളവരും ഡിപ്പാർട്മെന്റ് തലത്തിൽ നിന്നും പെൺകുട്ടികൾ ഉൾപ്പടെ ഓരോരോ പണികൾ ചെയ്തു കൊണ്ടേ ഇരിക്കുന്നുണ്ട്. 

പഴയ ലൈബ്രറി ബിൽഡിങ്ങിലെ ഒരു ഒഴിഞ്ഞ ക്ലാസ്സിൽ ജാനിയും കൂടെ ആമിയും, നാളത്തെ ഡാൻസിന് വേണ്ടിയുള്ള അവസാന ഘട്ട പ്രാക്ടിസിൽ ആണ്. ജാനകി ആണ് ആമിയുടെ കൂടെ ഇന്റർ യൂണിവേഴ്സിറ്റി ഫെസ്റ്റിവലിനു പങ്കെടുക്കുന്നത്, അതുകൊണ്ട് തന്നെ നാളെ അവരുടെ പെർഫോമൻസിനായി കാത്തു നിൽക്കുന്നവർ ആണ് ഏറെയും.

അവരുടെ കൂടെ നന്ദുവും പ്രിങ്കുവും ഉണ്ട്, ദിലു ആർട്സ് ആയത് കൊണ്ട് തന്നെ ലീവ് ആക്കി മുങ്ങി; കെട്ടിയോൻ നാട്ടിലുണ്ട്, പിന്നെ അവൾക്ക് ഈ വക കാര്യങ്ങളിൽ വല്യ താല്പര്യം ഇല്ലാ എന്നുള്ളത് മറ്റൊരു സത്യം. ഇവരെ കൂടാതെ വേറെയും കുറച്ചു പിള്ളേർ ഡാൻസ് കാണാൻ വേണ്ടി മാത്രം ഇരിപ്പുണ്ട്. 

“നന്ദു, നീ ഇവരെ നോക്കി നിൽക്കാതെ നിന്റെ പരിപാടിക്ക് വേണ്ടി പ്രാക്ടീസ് ചെയ്യുന്നില്ലേ? നമ്മുടെ ഫ്ലാഷ് മോബ് എങ്കിലും ഒന്ന് പോയി ചെയ്യ് പെണ്ണേ!” പ്രിങ്കു നന്ദുവിന്റെ കൈക്ക് ഒരു കുഞ്ഞ് തല്ല് കൊടുത്തു ശകാരിച്ചു. രാവിലെ വന്നത് തൊട്ട് ജാനിയുടെയും ആമിയുടെയും പിറകെ ആണ്. സ്വന്തം കാര്യത്തിന് ഇല്ലാത്ത ആത്മാർത്ഥത ആണ് ജാനിക്ക് വെള്ളം കൊടുക്കാൻ പെണ്ണിന്. 

അരികെ 🦋Donde viven las historias. Descúbrelo ahora