അധ്യായം മുപ്പത്തി മൂന്ന്.

384 38 18
                                    

ഒരു 7 മണി ആയപ്പോൾ ജാനകി തിരികെ റൂമിൽ എത്തി, അപ്പോഴേക്കും നന്ദന ഉറങ്ങിയിരുന്നു. ഒന്നെത്തി നോക്കിയിട്ട് അവൾ ഫ്രഷ് ആയി, തിരിച്ചു വന്നതും അസ്സിഗ്ന്മെന്റ് എഴുതി അവളും കിടന്നു. മനസ്സ് പല പല ചിന്തകളാൽ കലുഷിതമായിരുന്നു.

ആദി പറഞ്ഞ കാര്യങ്ങളിൽ തുടങ്ങി ഒടുക്കം രുദ്രനിൽ അവസാനിച്ച ചിന്തകൾ മറവിക്ക് വിട്ട് കൊടുത്ത് നിദ്ര ദേവിയെ അങ്ങട് സ്മരിച്ചു, ജാനിയും ഉറങ്ങി.

അടുത്ത ദിവസങ്ങൾ പെട്ടെന്ന് കൊഴിഞ്ഞു പോയി, എക്സാം ഡേറ്റ് വന്നതും എല്ലാരും പഠിത്തത്തിൽ ശ്രദ്ധ പുലർത്തി, പക്ഷെ എവിടെയൊക്കെയോ എന്തൊക്കെയോ പാകപിഴകൾ. ജാനകിക്ക് ഒരു അസ്വസ്ഥത ആകെ പിടിപെട്ടു. ഒരു മൂടൽ വീണത് പോലെ ചുറ്റിലും, പ്രിങ്കു ആണേൽ കോളേജിൽ വന്നാൽ ദിൽറുബയെ നോക്കി കണ്ണുരുട്ടലും പേടിപ്പിക്കലും, ദിലുവിന് ആളെ പിടികിട്ടിയതും പിന്നെ അവളുടെ ഭാഗത്ത് നിന്ന് പ്രിങ്കുവിന്റെ ഏരിയയിലേക്ക് ഒരു തിരിഞ്ഞു നോട്ടം ഉണ്ടായിട്ടേ ഇല്ല.

പിന്നേ, നന്ദു. എന്തോ കളഞ്ഞ അണ്ണാനെ പോലെയാണ് നടപ്പും ഭാവവുമൊക്കെ. ഒരു ചിരിയുമില്ല കളിയുമില്ല, എന്താണ് എന്ന് ചോദിച്ചതും എക്സാം ആയോണ്ട് ആണ് എന്നൊക്കെ പറഞ്ഞോഴിഞ്ഞു. പക്ഷേങ്കി, ജാനി അല്ലേ ആൾ - ആദി വഴി കാര്യങ്ങൾ ഏകദേശം എല്ലാം അറിഞ്ഞിരുന്നു. വസു ആണേൽ നിരാശ കാമുകൻ ആണ്- ആമിയുടെ വായിലിരിക്കുന്നത് മുഴുവൻ കേട്ടതും പോരാ, കാശിയുടെ ശുദ്ധ മലയാളവും കേട്ടവൻ. എന്തിന് വേറെ, അങ്ങനെ ഒന്നും പറയാത്ത ആദി വരെ എടുത്തിട്ട് അലക്കി.

കാശി ആണേൽ മറ്റുള്ളവരെ കാണിക്കാനായിട്ട് ആണേലും ചില്ലായിട്ട് അങ്ങനെ നടപ്പാണ്. എന്നാൽ ദിലുവിന്റെ നിഴൽ കണ്ടാൽ അപ്പൊ അവിടെന്ന് മുങ്ങും. അവളും അങ്ങനെ തന്നെ. ഒരു എക്‌സാമിന് രണ്ടാളും ഒരു ക്ലാസ്സിൽ, അടുത്തടുത്ത ബെഞ്ചിലും - ആ എക്സാം എഴുതി തീർത്ത പാട് രണ്ടാൾക്കും നല്ലോണം അറിയാം. പാവം പിള്ളേർ!

മറ്റൊരു സംഭവം കൂടി ഉണ്ടായി എക്സാം എഴുതാൻ ബെന്നിച്ചനും വന്നു. അവൻ വന്നെങ്കിലും സ്‌ക്വാഡ് കൈലാസയുടെ കൂടെ ചേർന്നിട്ടില്ല. ആകെ ആമിയോട് മാത്രം എന്തോ സംസാരിച്ചു, അല്ല, ആമി അവനോടു സംസാരിച്ചപ്പോൾ മുക്കിയും മൂളിയും എന്തോ പറഞ്ഞു. അത്ര തന്നെ.

അരികെ 🦋حيث تعيش القصص. اكتشف الآن