അധ്യായം പതിനാറ്.

328 39 4
                                    

"പ്ലീസ്, ഏട്ടാ. പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ ചന്തുവേട്ടാ. പ്ലീസ്. "

ഓഹ്. ഓഹ്.

ഇത്രയും നാൾ ഒളിപ്പിച്ചു കൊണ്ട് നടന്നതെല്ലാം ഒരു നിമിഷം കൊണ്ട് ആവിയായി പോയത് മനസ്സിലാക്കി ജാനകി രുദ്രനെ മുറുകെ ചേർത്തു നിന്ന കൈകൾ അയച്ചു.
തന്റെ പ്രവർത്തികൾ തിരിച്ചറിയാൻ ജാനകിക്ക്‌ അധിക സമയം വേണ്ടി വന്നില്ല. ചുറ്റും പെട്ടെന്ന് നിശബ്ദമായതും അവൾ ചുറ്റിപ്പിടിച്ചു ചേർത്തു വെച്ചിരുന്നവൻ അവളുടെ കരവലയത്തിനുള്ളിൽ അടങ്ങിയതും അവളുടെ നെഞ്ചിൽ ഇടിത്തീ പോലെ ഭയം പെയ്തിറങ്ങി.

അപ്രതീക്ഷിതമായ ജാനകിയുടെ പെരുമാറ്റം നല്ലത് പോലെ രുദ്രനിൽ, അല്ല ചന്തുവിൽ ദേഷ്യം നിറച്ചു. മുഖത്തു അത് പ്രകടമാക്കാൻ അവനു സാധിക്കില്ല, അവന്റെ നിലനിൽപ്പിനെയാണ് ജാനകി അവളുടെ ബുദ്ധിയില്ലായ്മ കാരണം പ്രശ്നത്തിലാക്കിയത്. ഇത്രെയും നാൾ താൻ കെട്ടിപ്പൊക്കിയ തന്റെ ഇമേജ് ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നടിയാൻ അവൻ അനുവദിക്കില്ല.

ജാനകി കണ്ണുകൾ അടച്ചു അവന്റെ പിറകിൽ തന്നെ നിന്നു, കാരണം അവളുടെ കൈയബദ്ധം മൂലം ഇനി എന്തൊക്കെ സംഭവിക്കും എന്ന് അവൾക്ക് തന്നെ ഒരു നിശ്ചയം ഇല്ല. ഒന്ന് ചന്തുവിന്റെ രോക്ഷം. പിന്നെ ഒന്ന് നന്ദുവിന്റെ ചോദ്യങ്ങൾ. അവസാനമായി ആദിയെന്ന ചോദ്യചിഹ്നവും. ഒന്നും നേരിടാൻ അവൾ ഒരുങ്ങിയിട്ടില്ല. നേരിടാൻ അവൾക്ക് താല്പര്യവുമില്ല.

ആദി ഒരു നിമിഷം അവിടെ തറഞ്ഞു നിന്നെങ്കിലും, രുദ്രൻ അവനു നേരെ നോക്കിയതും ആദിയുടെ ചുണ്ടിൽ ഒരു ചിരി മിഞ്ഞി മാഞ്ഞു. അത് കണ്ടതും രുദ്രന്റെ കണ്ണുകൾ കൂർത്തു. അവന്റെ മുഖത്തെ ആ ചിരി, രുദ്രന്റെ രക്തം തിളച്ചു.

കൂടുതൽ നിന്ന് കഥകളി കളിക്കാതെ ഇരു പോക്കറ്റിലും കൈകൾ ഇട്ട്, ആദി മുന്നിലേക്ക് നടന്നു. തൊട്ടു പിറകേന്ന് ജാനകിയെയും രുദ്രനെയും തുറിച്ചു നോക്കി കൊണ്ട് വസുവും.

ആമി മുന്നോട്ട് ആഞ്ഞെങ്കിലും കാശി അവളെ പിറകിലേക്ക് പിടിച്ചു നിർത്തി.

"ആമി, വാ നമുക്ക് പോകാം. " പുച്ഛത്തോടെ അവരെ നോക്കി ഇളിച്ചു കൊണ്ട് അവൻ അവളെയും കൊണ്ട് നടന്നു.

അരികെ 🦋Donde viven las historias. Descúbrelo ahora