“വസൂ, എടാ ആദി എന്തിയെ?” ആമി ഫോണിൽ എന്തോ തോണ്ടി ഇരിക്കുന്ന വസുവിനോടായി ചോദിച്ചു. ഫോണിൽ നിന്ന് തല പോലും ഒന്ന് ഉയർത്താതെ അവൻ ചുമൽ കൂച്ചി.
അവരുടെ സ്ഥിരം സ്ഥലമായ വാകയുടെ ചുവട്ടിൽ ഇരുന്നു രണ്ടാളും.
“ആഹ്. എനിക്കറിഞ്ഞൂടാ. ബെന്നിയുടെ കൂടെ കാണും. ”
“അതെന്താടാ നിനക്കറിയാത്തെ?” നെറ്റി ചുളിച്ചു കൊണ്ട് ആമി ഒരു മുഷിച്ചിലോടെ ചോദിച്ചു. അതും അവൻ മൈൻഡ് ചെയ്യാണ്ട് ഫോണിൽ തന്നെ ശ്രദ്ധയൂന്നി ഇരുന്നു.
കഴിഞ്ഞ ഒരാഴ്ച ആയി വസു ഇങ്ങനെ ആണ്. വലിയ മിണ്ടാട്ടം ഒന്നും ഇല്ല. വല്ലതും മിണ്ടിയാലോ ഉടക്ക് വർത്തമാനവും, പ്രത്യേകിച്ച് ആദിയോട്.
“വസു എന്താടാ?” ആമി അവന്റെ തോളിലേക്ക് തല ചായ്ച്ചു, അവളുടെ ശബ്ദംമൃദുവായിരുന്നു. വസുവിന്റെ ഈ പിണക്കം ശരിക്കും അവരുടെ ഗാങ്ങിനെ ബാധിച്ചിരുന്നു. എല്ലാരിലും ഒരു മൂകത, ഒരു തെളിച്ചമില്ലായ് നിഴലിച്ചിരുന്നു. അത് ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ആമിയെ ആണ്.
“ ഒന്നൂല്ലടി. ഒന്നൂല്ല!" ഒരു മടുപ്പോടെ വസു പറഞ്ഞു, അവന്റെ കണ്ണുകൾ ഫോണിൽ തറഞ്ഞു നിന്നെങ്കിലും അവന്റെ മനസ്സിന്റെ പതർച്ച ആമിക്ക് മനസ്സിലായി. അവളുടെ പൊട്ടനല്ലേ അവൻ. അവൾക്കല്ലാതെ വേറെ ആർക്കാണ് മനസ്സിലാക്കേണ്ടത് അവനെ.
“ശരി. ഒന്നൂല്ലെങ്കിൽ ഒന്നും വേണ്ട. പക്ഷെ എന്തിനാ വെറുതെ ഈ മൂഡ് ഔട്ട്? ഇഞ്ചി ആയി നടക്കുന്നത് എന്തിനാടാ കുരങ്ങാ നീ?” അവന്റെ തോളിൽ ഒരു കുഞ്ഞിടി പാസ്സാക്കി കൊണ്ട് അവൾ കണ്ണുരുട്ടി.
“ടി കുരുട്ടെ! കുരങ്ങൻ നിന്റെ കള്ള നസ്രാണി!” വസു ഫോൺ താഴെ വെച്ച് ആമിയുടെ കൈക്ക് ഒരു പിച്ച് കൊടുത്തു.
VOUS LISEZ
അരികെ 🦋
Fanfictionഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? ത...