അധ്യായം മുപ്പത്തി എട്ട്.

329 41 36
                                    


         മഴ, ആർത്തുലച്ചു പെയ്യുന്ന തീരാ തോര മഴ. കാശിയുടെ കണ്ണുകൾ തന്റെ ഒപ്പം ഇരിക്കുന്ന ജൂണിൽ പതിച്ചു. അയാളുടെ കണ്ണുകൾ, ആ കണ്ണുകളിൽ പെയ്തു തേങ്ങുന്നത് തങ്ങളുടെ ആമിയോടുള്ള പ്രണയം ആണത്. ആ ഹൃദയം നുറുങ്ങുന്നത് അവന് അവിടെ ഇരുന്നു കാണാൻ കഴിയുന്നുണ്ട്.

കൽപാത്തിയിലേക്ക് പോകുമ്പോൾ, ആദിയുടെയും വസുവിന്റെയും പേരെന്റ്സ് അവരുടെ കാറിലും, ത്രിമൂർത്തികൾ ജൂണിനെയും കൂട്ടി ആദിയുടെ കാറിലും ആണ് യാത്ര. ജൂണിനോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി എടുക്കാൻ അധിക സമയം വേണ്ടി വന്നിരുന്നില്ല. എന്നാൽ അയാൾ ആമിയുടെ അവസ്ഥയെ ഓർത്തു സ്വയം പഴിച്ചു കൊണ്ടേ ഇരുന്നു.

“അർഹത ഇല്ലാത്ത സ്നേഹം വീണ്ടും തേടി വന്നപ്പോൾ വിട്ട് കളയാൻ കഴിഞ്ഞില്ല, അത് ഇന്നവൾക്ക് ഇങ്ങനെ ഒരു വേദന നൽകുമെന്നും അറിഞ്ഞീല. തെറ്റ് എന്റെ ഭാഗത്താണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ അവൾ ഈ... ഇതൊന്നും അനുഭവിക്കില്ലായിരുന്നു. ”

ജൂണിന്റെ വാക്കുകൾ കാശിയുടെ കാതിൽ വീണ്ടും വീണ്ടും അല തല്ലി. അവന്റെ മനസ്സ് കലുഷിതം ആയിരുന്നു, ഇനി അവളുടെ വീട്ടുകാരുടെ ഭീഷണി ഭയന്ന് റൂബിയെ പോലെ ആമിയും..... ജൂൺ സർ... അയാൾക്കത്  സഹിക്കാൻ കഴിയുവോ?

ഏയ്യ് ഒരിക്കലും ആമി അങ്ങനെ അല്ല. അവളെ അവർക്ക് അവരുടെ ഉള്ളം കൈ പോലെ അറിയുന്നതല്ലേ? അവൾക്ക് ഒരിക്കലും അയാളെ പിരിയാൻ കഴിയില്ല. അയാൾക്ക് അവളെയും.

കാശി ഒരു നെടുവീർശ്വാസം വിട്ടു. കഴിഞ്ഞ കുറേ മാസങ്ങൾ ആയിട്ട് എന്തൊക്കെയാ ഈ സംഭവിക്കുന്നെ എന്ന് ആലോചിച്ചു കാശി.

ജാനകിയെ ആദി കാണും വരെ ഒരു പ്രശ്നവും  ഇല്ലാതെ കടന്നു പൊയ്ക്കൊണ്ടിരുന്നത് ആയിരുന്നല്ലോ അവരുടെ ജീവിതം. റൂബിയുടെയും അവന്റെയും പ്രശ്നം ഒതുങ്ങി എല്ലാം ഒന്ന് ശാന്തമായത് അല്ലേ?

ജാനകിയും നന്ദനയും അവരുടെ ജീവിതത്തിൽ കയറി വന്നതോടെ വീണ്ടും തുടങ്ങി — എന്നാൽ പ്രശ്നങ്ങളിൽ ഏറെയും അവർക്ക് വെറും തമാശകൾ മാത്രം ആയിരുന്നു.

അതിലെ എല്ലാത്തിനും കാരണമായിട്ടുള്ളതും ഒരുവൻ തന്നെയാണ്. രുദ്രൻ.

അരികെ 🦋Où les histoires vivent. Découvrez maintenant