ക്ലാസ്സ് കഴിഞ്ഞു ജാനകിയും നന്ദനയും ഒരുമിച്ച് റൂമിലേക്ക് നടന്നു, രണ്ടാളും ഒരക്ഷരം പോലും മിണ്ടാണ്ട് വേറെന്തൊക്കെയോ ആലോചിച്ചു കൂട്ടുന്ന തിരക്കിൽ അവർ അങ്ങനെ ഇരു വശങ്ങളിലായി നടന്നു.
റൂമിലെത്തിയിട്ടും രണ്ടാൾക്കും ഒരു മൂകത മാത്രം ആരുന്നു. ജാനി വന്നപാടെ കുളിക്കാനായി ബാത്‌റൂമിലേക്ക് പോയി, നന്ദു നേരെ ബെഡിലേക്കും വീണു.
ഫോൺ എടുത്ത് അവൾ വാട്സ്ആപ്പ് തുറന്നു. Status നോക്കിയതും കണ്ടത് ആമിയുടെ സ്റ്റാറ്റസ്. തുറക്കണോ വേണ്ടയോ എന്നതായി അടുത്ത ചോദ്യം. വേണ്ട. നോക്കണ്ട.
അവൾക്കെന്താണ് സംഭവിക്കുന്നത് എന്ന് സ്വയം തിരിച്ചറിയാനുള്ള കഴിവ് എന്ത് കൊണ്ടോ ദൈവം കൊടുത്തില്ല. സാധാരണ നല്ല കാണാൻ ചുള്ളനായിട്ടുള്ള ചെക്കന്മാരെ കണ്ടാൽ രണ്ടീസം അവൾ വാറ്റും, മൂന്നിന്റെ അന്ന് അത് മറക്കും. പക്ഷെ വസു, അവനിന്നത്തെ പെർഫോമൻസ് കാരണം കുറച്ചൂടെ ആഴത്തിലാണ് പതിഞ്ഞത്. ചിലപ്പോൾ അതാകും കാരണം. നന്ദന സ്വയം സമാധാനിക്കാൻ എന്തൊക്കെയോ കാരണം കണ്ടുപിടിച്ചു കൊണ്ടിരുന്നു.
പത്തോ പതിഞഞ്ചോ മിനിറ്റ് കഴിഞ്ഞതും ജാനി കുളിച്ചിട്ടു ഇറങ്ങി അപ്പോഴാണ് കണ്ണടച്ചു കിടക്കുന്ന നന്ദുവിനെ ശ്രദ്ധിച്ചേ.
“ടാ പോയി കുളിച്ചിട്ട് വാ. ” നന്ദുനെ മെല്ലെ വിളിച്ചവൾ തലമുടി ഉണക്കാനായി ഹെയർ dryer on ചെയ്തു. നന്ദു കുറച്ച് നേരം അവളെ തന്നെ നോക്കി ഇരുന്നു, എന്നിട്ട് ഒന്ന് മൂളി. അവൾ ബാത്‌റൂമിലേക് പോയി, പിന്നെ ജാനകിയിലേക്ക് തിരിഞ്ഞു. “നമുക്ക് ഒരു കാപ്പി കുടിക്കാൻ പോകാം. ”
ജാനി അവളെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി. അതെ അതാണ് വേണ്ടത്. റൂമിൽ ഇരുന്നാൽ ആവശ്യമില്ലാത്ത ചിന്തകൾ വെറുതെ അലട്ടി കൊണ്ടിരിക്കും. ആദിയുടെ അവളിലേക്കുള്ള ആ നോട്ടം പെട്ടെന്നു അവളുടെ മനസ്സിലേക്ക് ഇരച്ചു കയറി, ദേഹം തളരുന്ന പോലെ തോന്നിപോയി.
BẠN ĐANG ĐỌC
അരികെ 🦋
Fanfictionഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? ത...