അധ്യായം നാല്പത്തിയൊന്ന്

563 49 19
                                    

"പൊട്ടു കുത്തെടീ പുടവ ചുറ്റെടീ
ചിക്കാം ചിക്കാം ചീതപ്പെണ്ണേ
ചിക് ചിക്കാം

മുത്തെടുക്കടീ മുടിയിൽ വെയ്ക്കടീ
ചിക്കാം ചിക്കാം ചീതപ്പെണ്ണേ
ചിക് ചിക്കാം"

"ഹലോ girls! കുറച്ചൊന്നു സൈഡ് തരണേ ചേട്ടൻ ഒന്ന് അകത്തേക്ക് കയറട്ടെ!" കാശി പ്രാക്ടീസ് റൂമിന്റെ വാതിൽക്കൽ കൂടി നിന്ന പെൺകുട്ടികളുടെ ഇടയിലേക്ക് നുഴഞ്ഞു കയറി കൊണ്ട് പറഞ്ഞു. എന്ത് ചെയ്യാം ഫാൻസ്‌ ആയി പോയില്ലേ! 😏


അവിടെ ആമിയും വസുവും മുട്ടൻ വഴക്ക്, വേറൊന്നുമല്ല, ആർട്സിന് പാടാനുള്ള പാട്ടാണ് വിഷയം. ആദി അവരെ രണ്ടാളെയും മൈൻഡ് ചെയ്യാതെ സൈഡിൽ ഇരുന്നു ഗിറ്റാറിൽ ഏതോ ട്യൂൺ അഡ്ജസ്റ്റ് ചെയ്യുന്നു- ചെവിയിൽ ഹെഡ്സെറ്റും ഉണ്ട്.

അവിടേക്കൂടി നിൽക്കുന്നതിൽ ഭൂരിപക്ഷവും ഫസ്റ്റ് years ആണ്, അതുകൊണ്ട് തന്നെ കാശി ഒന്ന് നെറ്റി ചുളിച്ചതും എല്ലാം അവിടുന്ന് ശടാ എന്നും പറഞ്ഞു ഓടടാ ഓട്ടം. ആ പിള്ളേരെ അവിടുന്ന് ഓട്ടിച്ചതിനു ശേഷം ചന്തയിൽ കിടന്ന് ബഹളം വെക്കുന്ന പോലെ കാറികൂവുന്ന രണ്ടെണ്ണത്തിലേക്ക് അവന് തിരിഞ്ഞു.

"-ന്നെ കൊണ്ട് പറ്റൂല! മറ്റേ പാട്ട് മതി!" ആമി.

"എടീ കുരുട്ടെ, ആ പാട്ട് ബോർ ആണ്, നമുക്ക് ഞാൻ പറഞ്ഞത് മതി!" വസുവും വിട്ട് കൊടുക്കാൻ ഉദ്ദേശമില്ലാതെ നാക്ക് വായ്ക്കകത് ഇടാതെ കുണു കുണു എന്നും പറഞ്ഞു തുടങ്ങി.

ആമിക്ക് പഴയ ഒരു മെല്ലെടി മലയാളം പാടണം, വസുവിന് തട്ട് പൊളിപ്പൻ തമിഴ് പാട്ടും. കാശി താടിക്ക് കയ്യും കൊടുത്തു ഇരുന്നു, അല്ലാ അവർ ഇതിലൊരു തീരുമാനം ഉണ്ടാക്കിയിട്ട് വേണം അവനും ഏത് പാടണം എന്ന് തീരുമാനിക്കാൻ. ഇത് ഒരു നടക്ക് പോവൂല, എന്ന് കാശിക്ക് മനസ്സിലായി.

"അതേയ്, ഞാനൊരു കാര്യം പറയട്ടേ!" അടികൂടുന്ന രണ്ടാൾക്കും ഇടയിൽ കയറി കാശി. കാശിയുടെ ഇടയ്ക്കു കയറിയുള്ള ഡയലോഗ് കേട്ടതും തല്ലു കൂടികൊണ്ടിരുന്ന രണ്ടാളുടെയും ശ്രദ്ധ അവനിൽ പതിഞ്ഞു. "ഞാൻ ഹിന്ദിയാണ് പാടുന്നേ! അത്രേ ഉള്ളൂ, ഇനി you please continue. " അതും പറഞ്ഞു അവന് രണ്ടിനെയും നോക്കി അടപടലം പുച്ഛം വാരി വിതറിയിട്ട് ആദിയുടെ അടുത്തേക്ക് പോയി, എന്നിട്ട് അവന്റെ ചെവിയിൽ നിന്നും ഹെഡ്സെറ്റ് ഊരിയിട്ടു.

അരികെ 🦋Donde viven las historias. Descúbrelo ahora