ആദ്യത്തെ മൂന്ന് ക്ലാസുകൾ വലിയ കുഴപ്പമില്ലാണ്ടങ് പോയി. ഈ മൂന്ന് മണിക്കൂർ കൊണ്ട് നന്ദുവും പ്രിങ്കുവും നല്ല കമ്പനി ആയി. പക്ഷെ, ജാനി ഒരുതരം ഏകഗ്രത vibe ഒക്കെ set ചെയ്തു ഇരിക്കുന്നു , ഇടയ്ക്കിടെയ്ക്ക് പ്രിങ്കു ഓരോന്ന് ചോദിക്കുമ്പോൾ എന്തേലും ഒന്ന് മൊഴിയും അല്ലേൽ ഒന്ന് ഇരുത്തി മൂളും. ഇതൊക്കെ കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു നമ്മ്‌ടെ നന്ദുവും
നന്ദു പ്രിങ്കുവിന്റെ അടുത്ത് വന്നു മെല്ലെ ചെവിയിൽ പറഞ്ഞു.
"ഈ കൊച്ചു ഇതെങ്ങനാടി മിണ്ടാതെ ഇരിക്കുന്നെ? എന്തൊരു ഷോ ആണ്! എനിക്കാണേൽ ഇവള്ടെ ഇരിപ്പ് കണ്ടിട്ട് പെരുവിരലേൽ നിന്നു അങ്ങട്ട് കേറി വരുവാ!"
പ്രിങ്കു - "എന്റെ പോന്നു നന്ദു! അവൾക്കിച്ചിരി time കൊടുക്ക് നീയ്. അവൾ തന്നെ ഇങ്ങോട്ട് വന്നോളും. " പ്രിങ്കു നന്ദുവിനെ സമാധാനിപ്പിക്കാൻ ശ്രേമിച്ചു. പക്ഷെ അവൾക്കു തന്നെ ഉറപ്പുണ്ടാരുന്നില്ല, ജാനി അവരോടു അടുക്കുമെന്ന്. താൻ കേട്ടറിഞ്ഞ ജാനകി അല്ല ഇപ്പോൾ തന്റെ അരികിലുള്ളതെന്ന് മനസ്സിലാക്കാൻ ചെറിയ ബോധം അവൾക്കുണ്ട്.
നന്ദുവും ജാനിയും ഒരു രസകരമായ കൂട്ടുകെട്ടിലേക്കുള്ള തന്റെ ചുവടുവെപ്പിനെ വളരെ അധികം താല്പര്യത്തോടെ ആണ് പ്രിങ്കു കാത്തിരിക്കുന്നത്.
നന്ദു - "വന്നാൽ അവൾക്കു തന്നെയാ നല്ലത്. അല്ലേൽ നമ്മളെ പോലെ ഉള്ള നല്ല കിടുക്കു മുത്തുമണികളെ ആർക്കേലും ഫ്രണ്ട്‌സ് ആയി കിട്ടുവോ? തപസ്സിരിക്കണം. ഹമ്മ്." ചുണ്ടുകൾ കോട്ടി അവൾ ചിരിച്ചു കൂടെ പ്രിങ്കുവും.
ഇതെല്ലാം കേട്ടുകൊണ്ട് ജാനി പുഞ്ചിരിച്ചു. ഒരു കുഞ്ഞ് ചിരി. നന്ദു. ഇവളാൾ കൊള്ളാല്ലോ. കമ്പനിയാവൻ പറ്റിയ മൊതല്. പക്ഷെ, വേണ്ട. ഇതൊന്നും വേണ്ട. I don't deserve to be happy. ഇതൊന്നും എനിക്കുള്ളതല്ല. ആഗ്രഹിക്കണ്ട. ഇവരെ എന്റെ ലൈഫിലേക്കു കൊണ്ട് വന്നാൽ പിന്നെ ഞാൻ.... വേണ്ട.. അതുവേണ്ട.
VOCÊ ESTÁ LENDO
അരികെ 🦋
Fanficഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്‌ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? ത...