അലാറം കേട്ട് കണ്ണും തിരുമ്മി വസു എണീറ്റതും കുളിച്ചു സുന്ദര കുട്ടപ്പനായി അവന്റെ മുന്നിലേക്ക് വന്ന ആദിയെ ആണ് കണ്ടത്.
"എങ്ങോട്ടാണ് ഭായ്? രാവിലെ തന്നെ കുളിച്ചു കുറുമത്തായിട്ട്." കൈയും കാലും നിവർത്തി മൂരി ഇട്ടുകൊണ്ട് വസു ചോദിച്ചു.
"ഒരു കല്യാണം കഴിക്കാൻ പോകുവാ. ന്തേയ്? അനിയൻ വരുന്ന?" ആദി അവനെ നോക്കി അടിമുടി പുച്ഛിച്ചു. നമ്മളില്ലേ എന്ന് കൈകൂപ്പി വസു ബെഡിൽ നിന്നും ഇറങ്ങി.
"പതിനഞ്ച് മിനിറ്റ് തരും, അപ്പോഴേക്കും റെഡി ആയി വന്നാൽ ഒരുമിച്ച് പോകാം അല്ലേൽ ഞാൻ കളഞ്ഞിട്ട് പോകും." അല്പ്പം ഗൗരവത്തോടെ ആദി പറഞ്ഞു, എന്നിട്ട് പുറത്തേക്ക് പോയിരിന്നു ഫോണിൽ തോണ്ടാൻ തുടങ്ങി.
"ഞ ഞ ഞ്ഞാ." വിരട്ടി കൊണ്ട് പുറത്തേക്ക് പോയവനെ നോക്കി വസു കൊഞ്ഞനം കുത്തി. 'പിന്നേ അയാളുടെ ഒരു പതിനഞ്ചു മിനിറ്റ്. എന്റെ പട്ടി.... അല്ലേൽ വേണ്ട ആ തെണ്ടി കളഞ്ഞിട്ട് പോകും. പെട്ടെന്ന് റെഡി ആകാം വെറുതെ എന്തിനാ നടക്കുന്നെ ഈ ചൂടത്ത്.' ഇതും മനസ്സിലോർത്തവൻ തുള്ളി കളിച്ചോണ്ട് ഫ്രഷ് ആവാൻ പോയി.
ആദി, സോഫയിൽ ഇരുന്നു കൊണ്ട് തകൃത്തിയായി ആർക്കോ മെസ്സേജ് അയക്കുന്നുണ്ട്. അവന്റെ ചുണ്ടിലൊ ഒരു കള്ള ചിരിയും. വസു റെഡിയായി പാന്റിന്റെ സിപ്പും ഇട്ട് വരുമ്പോൾ ഫോണിൽ നോക്കി ചിരിക്കുന്ന ആദിയെ ആണ് കാണുന്നെ.
ഉടായിപ്പ് മണത്തപോലെ അവൻ ആദിയുടെ ഫോണിലേക്ക് ഒന്ന് എത്തി നോക്കി. നന്ദന typing... ഓഹ്, നന്ദു ആരുന്നോ. എന്നും പറഞ്ഞു അവൻ തിരിയാൻ നേരം ആണ് ട്യൂബ് ലൈറ്റ് കത്തിയത്. നന്ദു, ഏഹ്?
"ഡാ! താനെന്തിനാ അവൾക്ക് ഈ കൊച്ച് വെളുപ്പാൻ കാലത്ത് മെസ്സേജ് അയക്കുന്നെ?" തെല്ലു ദേഷ്യത്തോടെ ആദിയെ വസു ചോദ്യം ചെയ്തു.
" 9:30 ആകും കൊച്ച് വെളുപ്പാൻ കാലം? ഞാൻ നന്ദനക്ക് അല്ലേ മെസ്സേജ് അയക്കുന്നേ, അല്ലാണ്ട് നിന്റെ ഭാര്യക്കൊന്നും അല്ലല്ലോ ഈ ദേഷ്യപ്പെടാൻ?" വസുന്റെ ദേഷ്യം എന്തിനാണ് എന്ന് മനസ്സിലായിട്ടും ആദിക്ക് ഒരു കുസൃതി എന്ന പോലെ അവനെ വട്ടാക്കാൻ ആണ് തോന്നിയെ. അതാണ് അവനിഷ്ടമല്ലാത്ത രീതിയിലുള്ള മറുപടികൾ ഉരുളക്ക് ഉപ്പേരി പോലെ പറയുന്നേ.
ESTÁS LEYENDO
അരികെ 🦋
Fanficഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? ത...