അധ്യായം ഇരുപത്തിയേഴ്‌

434 36 17
                                    

A/N ://

Hello all.

ചാപ്റ്റർ തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു കാര്യം പറയുകയാണ്. ഈ ചാപ്റ്ററിൽ സോങ്‌സ് und, impact കൂടി വായിക്കണം എങ്കിൽ അരികെ playlist പൊയി (spotify) കേട്ട് കൊണ്ട് വായിക്കുക. Playlist ഇന്റെ link എന്റെ പ്രൊഫൈലിൽ ഉണ്ട്.

അപ്പോ, ചെല്ലകിളികൾ ചെന്ന് വായിക്കീൻ 🫶🏻

💜💜💜💜💜💜💜💜💜

“നിവീ , നീയും നന്ദുവും ഇത് വരെ ഒരുങ്ങി കഴിഞ്ഞില്ലേ? ആ പിള്ളേർ വന്നു എത്ര നേരമായി നിൽക്കുന്നെന്ന് അറിയാമോ?” അല്പ്പം ചൂടായി കൊണ്ട് തന്നെ ആണ് നിർമല കല്യാണ പെണ്ണിനോട് ചോദിച്ചേ. പരിപാടി ഇപ്പൊ തുടങ്ങും എന്ന് പറയാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞു. ഇതുവരെ ചേച്ചിയും അനിയത്തിയും ഒരുങ്ങി കഴിഞ്ഞിട്ടില്ല.

“ദാ കഴിഞ്ഞെന്റെ നിമ്മി കൊച്ചേ!" അമ്മയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും അവസാന ഘട്ട മിനുക്ക് പണികൾ എല്ലാം ഓടിച്ചു പൂർത്തിയാക്കി രണ്ടാളും റൂമിൽ നിന്ന് പുറത്തേക്കിറങ്ങി.

നിർമല രണ്ടിനെയും നോക്കി നെടുവീർശ്വാസം വിട്ടു, ദൈവം മൂന്ന് മക്കളെ കൊടുത്തു അവർക്കു. മൂന്നും മൂന്നു സൈസ്. ഒരെണ്ണം പോലും നല്ലതില്ല എന്ന് എപ്പോഴും നിമ്മി പറയാറുണ്ട്. അല്ല,  അവരുടെ അച്ഛനെ പറഞ്ഞാൽ മതിയല്ലൊ. മക്കളുടെ എന്ത് പേക്കൂത്തിനും കൂട്ട് നിൽക്കുന്ന ഒരു തന്തപ്പടി.

“ഒന്ന് അനങ്ങി നടക്ക്, പിള്ളേരെ! കുണുങ്ങി കുണുങ്ങി നടക്കുവാ രണ്ടും കൂടി. നന്ദുവേ, മീനു എന്തിയെ? അവളെ ഇനി എവിടുന്ന് തപ്പി എടുക്കണം?” നിർമല മനസ്സിൽ വന്നു കൊണ്ടിരുന്ന ഓരോ കാര്യങ്ങളും ചോദിച്ചു കൊണ്ടേ ഇരുന്നു.

“ആ പെണ്ണ് ജാനിയുടെ കൂടെ കാണും, അല്ലേൽ സിദ്ധുവേട്ടന്റെ കൂടെ. ” കഴുത്തിൽ അണിഞ്ഞ ചോക്കർ പീസ് നേരെ പിടിച്ചിട്ടു അവൾ നിവിയെയും കൂട്ടി താഴേക്ക് പോയി. ഇന്നവളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു രാത്രിയാണ്. വളരെ ഇഷ്ടപെടുന്ന ചിലരുടെ സാന്നിധ്യം കൊണ്ട് അത് കൂടുതൽ സന്തോഷമുള്ളതാക്കാൻ അവളുടെ ഹൃദയം തുടിക്കുന്നുമുണ്ട്.

അരികെ 🦋Where stories live. Discover now