“ശ്ശെ! ഈ പെണ്ണിതെന്ത് ഫോൺ എടുക്കാത്തെ?” വസു ഫോണിൽ കുത്തി കൊണ്ടിരുന്നു പിറുപിറുത്തു. പോയിട്ട് ഇതുവരെ ആമി വിളിച്ചിട്ടില്ല. വീട്ടിൽ എന്നും പറഞ്ഞു വോയിസ് മെസ്സേജ് ഇട്ടത് അല്ലാണ്ട് വേറെ ഒന്നും പറഞ്ഞിട്ടില്ല. പോയിട്ട് രണ്ട് ദിവസം കഴിഞ്ഞു, ജൂണിനെ contact ചെയ്തോ ഇല്ലയോ എന്നറിയാൻ നോക്കിയപ്പോൾ അവനും വീട്ടിലെത്തിയപ്പോൾ മെസ്സേജ് ഇട്ടു എന്നാണ്, അതിനു ശേഷം ഒരു അറിവും ഇല്ല. സാധാരണ വീട്ടിൽ ചെന്നാൽ ജൂണുമായി വല്യ കോൺടാക്ട് ഒന്നും ചെയ്യാറില്ല. പക്ഷേ അതുപോലെ അല്ല, അവളുടെ ഗാങ്ങിനോട്— ഗുളിക കഴിക്കുന്ന പോലെ മൂന്ന് നേരം വിളിക്കുന്ന പെണ്ണാണ്. അവന്മാർക്ക് അല്പ്പം ടെൻഷൻ ഉണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി ആദി രുദ്രനെ അടിച്ച കേസിൽ കുരുങ്ങി കിടക്കുക ആയിരുന്നു അവർ. ആദിക്ക് സസ്പെന്ഷൻ അടിച്ചു കൊടുക്കുകയും ചെയ്തു, എന്നാൽ വീട്ടിലേക്ക് പോയില്ല. ചെന്നു കേറിയാൽ അമ്മക്കിളികൾ വിഷമിക്കും, അതിനേക്കാൾ ഏറെ പണിയാണ് രാജീവിന്റെ ക്രോസ്സ് വിസ്താരം. സത്യം പറയേണ്ടി വരും. ജാനിക്ക് വേണ്ടിയാണ് അടിച്ചത് എന്ന് ആരും അറിയണ്ട, അത് ആദിയുടെയും ജാനകിയുടെയും സ്വകാര്യത ആണ്. അവിടെ മറ്റാർക്കും സ്ഥാനം ഇല്ല.
സസ്പെന്ഷന് കിട്ടി ബോധിച്ചു ഇരിക്കുന്നത് കൊണ്ട് ആദിക്ക് കോളേജിൽ കയറേണ്ട. വസുവും കാശിയും രാവിലേ മുതൽ കോളേജിൽ വന്നു പോസ്റ്റ് ആയിട്ട് ഇരിക്കയാ. ആമി ഇല്ല, ആദി ഇല്ല, ബെന്നി ഇല്ല. ബെന്നി എക്സാം തീർന്നതും വീണ്ടും ലീവ് മേടിച്ചു പോയി, ഹോസ്പിറ്റലിൽ. അല്ല, അവനെ കൊണ്ട് പോയി അവന്റെ പേരെന്റ്സ്.
“എടുക്കിന്നില്ലെടാ അവൾ? " സിപ് അപ്പും വാങ്ങി വന്ന കാശി അവന് ഒന്ന് കൊടുത്തു ബൈക്കിൽ കയറി ഇരുന്നു.
ESTÁS LEYENDO
അരികെ 🦋
Fanficഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? ത...