ഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും.
അപ്പൊ എങ്ങനാ? ത...
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
ഇൻസ്റ്റാഗ്രാം തുറന്നതും രുദ്രൻ കണ്ടത് ഇതാണ്. 'ഓഹ് അപ്പൊ ഇത് കൊണ്ടാണ് ഇന്നലെ രാത്രി വിളിച്ചിട്ട് ഫോൺ എടുക്കാത്തിരുന്നത്.'
അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി. ഫോൺ എടുത്തവൻ ജാനകിയെ വിളിച്ചു. അപ്പോഴും ഫോൺ എടുക്കുന്നില്ല.
'എന്നെ ഒഴിവാക്കാൻ മോൾക്ക് ഭയങ്കര പൂതി ആണല്ലേ? ' പല്ലു കടിച്ചു കൊണ്ടവൻ ആരോടെന്നില്ലാതെ പുലമ്പി. ഫോണിൽ നോട്ടിഫിക്കേഷൻ മിന്നിയതും കണ്ണുകൾ കൂർപ്പിച്ചവൻ നോക്കി.
From : Janaki.
Oru kaaryam parayaanund. Onnu kaananam enikku. Phonil koodi samsaarikkendavishayam alla. Njan ivide xxxx coffee shopil kaanum. 10:30kk.
എന്ത് കാര്യം? എന്നെ വേണ്ട എന്ന് പറയാൻ ആണോ? പല പല ചിന്തകളും അവന്റെ മനസ്സിൽ പൊട്ടി മുളക്കാൻ തുടങ്ങി. സമ്മതിക്കില്ല. അവളുടെ ഇഷ്ടം അല്ല, എന്റെ ഇഷ്ടം ആണ് നടക്കേണ്ടത്. ഇത്രെയും നാളും താൻ പറഞ്ഞത് പോലെ അടങ്ങി ഒതുങ്ങി ജീവിച്ചവൾ ഇന്ന് അവനോടു പറയാതെ പലതും ചെയ്തു തുടങ്ങിയിരിക്കുന്നു.
ഇതിനേക്കാൾ വലിയ ഒരടി രുദ്രന് ലഭിക്കാനില്ല. അതിന്റെ അമർഷം ഉള്ളിൽ നിന്നും തികട്ടി തികട്ടി പുറത്തേക്ക് വരുമ്പോഴാണ് അടുത്ത ഓരോ മാരണങ്ങൾ കാരണം പുതിയ പ്രശ്നങ്ങൾ .
തിരിച്ചൊന്നും റിപ്ലൈ അയക്കാതെ ഫോൺ താഴെ ബെഡിലേക്ക് ഇട്ടവൻ കുളിക്കാൻ എഴുന്നേറ്റതും റൂമിലേക്ക് അവന്റെ വീട്ടിലെ കാര്യസ്ഥൻ വന്നു. പിരികം പൊക്കിയവൻ അയാളെ കൂർപ്പിച്ചു നോക്കി.
"കുഞ്ഞേ, തമ്പി സാർ വിളിക്കുന്നുണ്ട്. പുറത്തേക്ക് പോകുന്നതിനു മുന്നേ ഒന്ന് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു. " വളരെ ഭയത്തോടെ അയാൾ വിക്കി വിക്കി പറഞ്ഞു.