മഴക്കാർ കാരണം രാവിലെ തന്നെ അന്തരീക്ഷം മൂടി കെട്ടിയിരുന്നു, കോളേജിലേക്ക് വന്നവരുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ചെറിയ ചാറ്റൽ മഴയും കാറ്റും കോളും നിറഞ്ഞ ആകാശവും, ആസ്വസ്ഥമായ മനസും.സ്‌ക്വാഡ് കൈലാസ ആരും തന്നെ കോളേജിൽ വന്നിട്ടില്ല. ഇന്നലെ ആമിയെ രാത്രി വന്നു റൂമിൽ നിന്നും കൂട്ടി നേരെ ഹോസ്റ്റലിൽ കൊണ്ടാക്കിയത് കാശിയാണ്, അവനോട് കാര്യങ്ങൾ ജാനകി തിരക്കി എങ്കിലും മൗനം മാത്രം ആയിരുന്നു മറുപടി.
ആദിയെ വിളിച്ചിട്ടും ഫോണെടുത്തില്ല, വസുവിനോട് നന്ദു കാര്യം തിരക്കി എങ്കിലും അവിടുന്നും വിട്ടൊന്നും തന്നെ പറഞ്ഞില്ല. അതിന്റെ കെറു നന്ദുവിനും ആദി ഫോണെടുക്കാത്തതിന്റെ പിണക്കം ജാനിക്കും ആവോളം ഉണ്ട്.
കോളേജിൽ വന്നതും പ്രിങ്കുവിനോട് ആദ്യം കാശി വല്ലതും പറഞ്ഞോ എന്നറിയാൻ വട്ടം പിടിച്ചതും, അവൻ ഇന്നലെ വീട്ടിൽ പോലും കയറില്ല എന്നറിയുന്നത്. എല്ലാരും എന്തോ ഒളിക്കുന്നുണ്ട്. Something ഫിഷ്യ!
ഫസ്റ്റ് hour കഴിഞ്ഞതും അടുത്തത് ജൂണിന്റെ ക്ലാസ്സ് ആയിരുന്നു ഫസ്റ്റ് years ന് ഉണ്ടായിരുന്നെ, ഇന്നലെ നടന്ന പ്രശ്നം കാരണം അയാളും കോളേജിലേക്ക് വന്നിട്ടില്ല. ഫ്രീ hour ആയത് കൊണ്ട് തന്നെ പുറത്തേക്ക് ഇറങ്ങാൻ മഴ കാരണം സാധിക്കാത്തത് കൊണ്ട് കോറിഡോറിൽ ഓരോന്നും കുഞ്ഞ് കുഞ്ഞ് കൂട്ടങ്ങളായി നിന്നു, അതിലൊന്നിൽ ജാനിയും കൂട്ടരും.
പിന്നെ, മറ്റൊരു സംഗതി കൂടെ ഉണ്ട്. ഇപ്പോൾ ജാനിയുടെ ക്ലാസ്സ് ഗാങ്ങിൽ main ആണ്, ദിലുവും.
നാല് പേരും കൂടി കോറിഡോറിലെ കൈവരിയിൽ ചേർന്നു താഴെ ഗ്രൗണ്ടിലേക്ക് ഉറ്റ് നോക്കി നിൽപ്പാണ്. ഇടക്കിടക്ക് പെരുമൂച്ചും വിടുന്നുണ്ട്.
ВЫ ЧИТАЕТЕ
അരികെ 🦋
Фанфикഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? ത...