സമയം വൈകുന്നേരം തിരിഞ്ഞു 4:30, ഖാദറിക്കാടെ കടയിൽ നിന്ന് നല്ല ഓരോ ചായയും കുടിച്ചു, ഉറങ്ങാത്ത രതീഷിനെയും കഴിച്ചു, കോളേജിൽ വാക മരത്തിന് താഴെ നാല് പേർ വട്ടമേശ സമ്മേളനം നടത്തുന്ന തിരക്കിൽ ആണ്. അല്ല, ഈ ഞായറാഴ്ച ദിവസവും കറങ്ങാനോ സിനിമക്കോ പോകാണ്ട് കുത്തിയിരുന്ന് ഏതോ പാട്ട് റിഹേഴ്സൽ ആണ്.ആദി ട്യൂണിങ്ങിൽ ബിസിയും കാശി വരികൾ സെറ്റ് ചെയ്യുകയും ആമി കാശിയെ അക്ഷരമാല പഠിപ്പിക്കുന്ന തിരക്കിലും, വസു ആരെയോ വിളിക്കുന്ന തിരക്കിലും.
“നോ രക്ഷ, ബ്രോ. Call കണക്ട് ആവുന്നില്ല. ഇനി റേഞ്ച് ഇല്ലെങ്കിലോ?” വസു ഫോൺ താഴെ വെച്ച് കൊണ്ട് പറഞ്ഞു.
“ഇവനിത് എവിടെ പോയി കിടക്കുവാ? കഴിഞ്ഞ രണ്ട് റിഹേഴ്സലായിട്ട് ഇതിവന്റെ സ്ഥിരം ഏർപ്പാട് ആണല്ലോ . മര്യാദക്ക് അവനോട് വന്നോളാൻ പറഞ്ഞേക്കണേ ആദി നീ.” മുഷിച്ചിലോടെ ആമി പിറുപിറുത്തു. ബെന്നിയെ പറ്റി ആണ്, റിഹേഴ്സലിനു വരാം എന്ന് പറഞ്ഞവൻ മുങ്ങി. അയിനാണ് ഈ ദേഷ്യം.
ആദിയും കാശിയും പരസ്പരം നോക്കി, നെടുവീർപ്പെട്ടു. ബെന്നിയുടെ ഈ ഒളിച്ചുകളി തുടങ്ങീട്ട് കുറച്ചായി. എന്തേലും ചോദിച്ചാൽ അവൻ പറയും അമ്മച്ചിടോടെ ആണ്, അപ്പൻ അങ്ങോട്ട് പറഞ്ഞു വിട്ടു ഇങ്ങോട്ട് പറഞ്ഞു വിട്ടു എന്നൊക്കെ. എന്നാൽ ഈ അടുത്തായി ബലമായ ഒരു സംശയം അവരിൽ ഉടലെടുത്തത് കൊണ്ട് തന്നെ അവന്റെ വാക്കുകളെ അപ്പടി വിഴുങ്ങാൻ എന്തോ ഒരു മടി.
അമ്മച്ചിയേം കൊണ്ട് ഹോസ്പിറ്റൽ പോകണം എന്നായിരുന്നു ഇന്നത്തെ കാരണം. എന്നാൽ വസു അവന്റെ അമ്മച്ചിയെ വിളിച്ചപ്പോൾ ഇന്നലെ മുതൽ അവൻ വീട്ടിൽ എത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അറിഞ്ഞത് മുതൽ അവനെ വിളിക്കുകയാണ്, എന്നാൽ അവന്റെ ഭാഗത്ത് നിന്ന് നോ റിപ്ലൈ.“അവൻ എന്തോ ആവട്ടെ, നീ ഇതൊന്ന് റെഡിയാക്ക്. ” കാശി കയ്യിലുള്ള notepad ആമിയുടെ മടിയിലേക്ക് ഇട്ടിട്ട് എഴുന്നേറ്റ് മൂരി ഇട്ടുകൊണ്ട് നാട്. നിവർത്തി.
“ഓ എനിക്കെങ്ങും വയ്യ. ഒറ്റക്ക് അങ്ങ് ചെയ്‌താൽ മതി. " ചുണ്ടും കോട്ടി അവൾ ഫോൺ കയ്യിലേക്ക് എടുത്തു.
YOU ARE READING
അരികെ 🦋
Fanfictionഒരു കഥ, കളിയും ചിരിയും കണ്ണുനീരും വേദനയും കൂട്ടുകെട്ടും പ്രണയവും വിരഹവും ഒക്കെ ചേർന്ന എന്റെ കഥ. അല്ല. നമ്മുടെ കഥ. ഒരു കോളേജിലേ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു പിടി ഓർമ്മകൾ ഇവിടെ ഉണ്ടാകും, അതിൽ ജീവിക്കാൻ നമ്മ്ടെ Bangtan ബോയ്സും. അപ്പൊ എങ്ങനാ? ത...