അധ്യായം പത്തൊൻപത്

358 40 35
                                    

സമയം 5:15 pm.
സ്ഥലം ആദി -വസു അപാർട്മെന്റ്.

"എടാ ആദീ നീയെന്റെ ബ്ലാക്ക് ഷർട്ട്‌ കണ്ടോ? നിമ്മി ആന്റിടെ മോൾടെ എൻഗേജ്മെന്റിനു വാങ്ങിയെ?" വസു ജീൻസും ഇട്ട് തന്റെ കറുത്ത ഷർട്ടിനായി അപാർട്മെന്റ് മുഴുവൻ അരിച്ചു പെറുക്കി.

"അതല്ലേ കാശി ഇട്ടോണ്ട് പോയത്." ആദി മുടി ഒതുക്കി വെച്ചു പുറത്തേക്കിറങ്ങി.

"അവനോട് പലവട്ടം ഞാൻ പറഞ്ഞിട്ടുള്ളതാ എന്റെ ഷർട്ട് അടിച്ചോണ്ട് പോവല്ലെന്ന്. ആ തെണ്ടിയെ ഞാനൊന്ന് കാണുന്നുണ്ട്." കാശിയെ തെറി വിളിച്ചു കൊണ്ടവൻ ഒരു t ഷർട്ട്‌ എടുത്തിട്ടു.

വാച്ചിൽ സമയം നോക്കിയതും ആദി ഞെട്ടി.

"എടാ കണ്ണാ പെട്ടെന്ന് ഇറങ്ങിയേ. സമയം ദാ അഞ്ചര ആവാറായി." ഷർട്ടിന് വേണ്ടി അപാർട്മെന്റ് തിരിച്ചു വെച്ച വസൂനെ നോക്കി ആദി ദേഷ്യപ്പെട്ടു.

"ഞാൻ ദാ ഇറങ്ങി എന്റെ പൊന്നോ!" വാച്ച് കെട്ടിയവൻ കാറിന്റെ കീ എടുത്തതും ആദി അവന്റെ കയ്യിൽ പിടിച്ചു.

"കാർ അല്ല. ബൈക്ക്." ആദി അവന്റെ ബൈക്കിന്റെ ചാവി എടുത്തു വസൂനെ നോക്കി ഇളിച്ചു.

"എടാ ഭയങ്കരാ! " ആദിയുടെ കുരുട്ടുബുദ്ധിയിൽ അമ്പരന്ന് വസു താടിക്ക് കയ്യും കൊടുത്തു നിന്നുപോയി. ആ പോയ അഞ്ചടി ഒൻപതിഞ്ചിൽ മുഴുവൻ കാഞ്ഞ ബുദ്ധി ആണ്. എങ്ങനെ ആവാണ്ടിരിക്കും, വിത്ത് കരളിക്കൽ രാജേന്ദ്ര വർമ്മയുടെ അല്ലേ.

വസു അവന്റെ ബൈക്കിന്റെ കീയും എടുത്തു പുറത്തേക്കിറങ്ങി, ഫ്രണ്ട് ഡോർ പൂട്ടി ആദിയോടൊപ്പം താഴേക്ക് ഇറങ്ങി.

"അല്ല അവരോട് എന്ത് പറയും? " വസു സംശയത്തോടെ ചോദിച്ചു.

"കാറിന്റെ ടയർ പഞ്ചർ ആണെന്ന്. അല്ലേൽ പെട്രോൾ ഇല്ലാരുന്നു എന്ന്. അപ്പൊ തോന്നുന്ന എന്തോ അത്." ആദി നിസ്സാരം പോലെ ചുമൽ കൂച്ചി.

ആദിക്ക് പേടി കാണില്ലായിരിക്കാം, പക്ഷേ വസൂന്റെ അവസ്ഥ അതായിരുന്നില്ല. നന്ദന എങ്ങനെ ആണ് ഏത് രീതിയിൽ ആണ് പ്രതികരിക്കുക എന്ന് അവനു തീരേം നിശ്ചയമില്ല. ഇന്നവൾ എന്റെ പപ്പും പൂടെയും പറിച്ചെടുക്കും. വസു ഉമിനീർ ഇറക്കി.

അരികെ 🦋Where stories live. Discover now