അധ്യായം പതിനാല്

346 43 21
                                    

തിങ്കളാഴ്ച ഓടി വന്ന പോലെ ഇങ്ങെത്തി, എല്ലാരും കോളേജിലേക്ക് ആവേശഭരിതരായി വന്നെത്തി. എല്ലാരും അല്ല, ചിലരൊക്കെ. ഇന്നാണല്ലോ ആർട്സ് ടീമിലേക്കുള്ള ഓഡിഷൻ നടക്കുന്നത്.

ഓഡിറ്റോറിയത്തിൽ തകൃതിയായി ഒരുക്കങ്ങൾ മുന്നോട്ട് പോയി കൊണ്ടേ ഇരിക്കുന്ന വേളയിൽ, ജൂൺ അവിടേക്ക് വന്നെത്തി.

ഇളം നീല ഇൻസർട് ചെയ്ത പ്ലെയിൻ കോട്ടൺ ഷർട്ടിൽ അദ്ദേഹം വളരെ അധികം സുന്ദരനായി കാണപ്പെട്ടു. അവിടെ നിന്ന സ്ത്രീജനങ്ങളിലെ ഉറങ്ങി കിടന്ന പിടക്കോഴികുഞ്ഞുങ്ങളെ ഉണർത്തി കൊണ്ടാണ് അയാൾ അവിടേക്ക് വന്നെത്തിയത്.

സാറിനെ കണ്ടതും ചിരിച്ചു കൊണ്ട് കാശി അദ്ദേഹത്തെ വരവേൽക്കാൻ മുന്നോട്ടു ചെന്നു.

“സാറേ. ”

“ആഹാ, ഇതാരാണ് കൈലാസത്തിന്റെ നാഥനോ? ” ജൂൺ അവന്റെ തോളിൽ തട്ടി കൊണ്ട്, ചോദിച്ചു. ജൂണിന്റെ കണ്ണുകൾ ആരെയോ തേടും വിധം ആ ഓഡിറ്റോറിയത്തിൽ അലഞ്ഞു നടന്നു.

“എന്തോന്ന് സാറേ! കളിയാക്കല്ലേ, ജീവിച്ചു പോട്ട്.” അവൻ തല ചൊറിഞ്ഞു കൊണ്ട് അയാളെ നോക്കിയതും അയാൾ ആരെയാണ് ഈ തേടുന്നതെന്ന് അവൻ മനസ്സിലായി.

“ആരെയാ സാറേ ഈ നോക്കുന്നെ?” കാശി ഒന്നും അറിയാത്ത പോലെ നിഷ്കു ഭാവത്തിൽ ചോദിച്ചു.

“ഞാനോ.... ആരെയും ഇല്ല. ചുമ്മാ ഇവിടെ ഈ ഡെക്കറേഷൻ ഒക്കെ നോക്കിയതാ.” പതർച്ച വെളിയിൽ കാണിക്കണ്ടിരിക്കാൻ ശരിക്കും നിന്നു വിയർത്തു പോയി ജൂൺ. കാശിയുടെ ചോദ്യം ഒരുമാതിരി ആസ്ഥാനത്തായി പോയി.

“സംഭവം കളർ ആയിട്ടുണ്ടല്ലേ? നല്ലോണം പിരിവ് എടുത്താലേ ഇനി ഇതിനെ ക്ഷീണം മാറൂ ! സാറിന്റെ വക സംഭാവന ചെറുതാക്കണ്ട, കനത്തിൽ ആയിക്കോട്ടെ. ഒന്നുല്ലേലും ഭാവിയിൽ അളിയാ എന്ന് ഞങ്ങൾ വിളിക്കേണ്ടതല്ലേ, മോശമാക്കണ്ട.” അവസാനം കാശി പറഞ്ഞത് ചുണ്ടിനടിയിൽ ആണെങ്കിലും ജൂണത് കേട്ടു. അയാൾ ഒരു പൊള്ളാച്ചിരിയും ചിരിച്ചു എങ്ങനെയെങ്കിലും കാശിയുടെ വായിൽ നിന്നും രക്ഷപെടാനുള്ള വഴി നോക്കി.

“ജൂൺ സർ.” തേൻ കിനിയും പോൽ മാഥുര്യമുള്ള അവളുടെ ആ വിളി കേട്ടയാൾ  വേഗം പിന്നിലേക്ക് നോക്കി.

അരികെ 🦋Donde viven las historias. Descúbrelo ahora