അധ്യായം പതിനെട്ട്

344 45 9
                                    

അഭിരാമിയുടെ പെട്ടെന്നുള്ള കടന്നു വരവിൽ മൂന്ന് പേരും ശരിക്കും ഞെട്ടി.പേടിച്ചിരണ്ടുള്ള അവളുടെ നിൽപ്പും മുഖഭാവവും അവരിൽ പിരിമുറുക്കം ഉളവാക്കി.

"എന്താടി?" വസു പരിഭ്രമത്തോടെ ചോദിച്ചു.

"അവിടെ... അവിടെ ബെന്നിയും അർജുനും ക്യാന്റീനിൽ അടി കൂടുവാ. അർജുന്റെ ഫുൾ ഗാങ് അവിടെ ഉണ്ട്. നിങ്ങൾ അങ്ങോട്ട് പോ, ഞാൻ ജൂൺ സാറിനെ വിളിച്ചോണ്ട് വരാം." കിതപ്പിനിടയിലും അവൾ പറഞ്ഞൊപ്പിച്ചു. കേട്ട പാതി കേൾക്കാത്ത പാതി അവർ കാന്റീനിലേക്ക് ഓടി ചെന്നതും കണ്ടത് ബെന്നിയെ ചുവരിൽ ചേർത്തു വെച്ച് എന്തോ പറഞ്ഞു ചിരിക്കുന്ന ക്രിസ്റ്റിയെ ആണ്.

"വിട്രാ അവനെ." കാശി അലറി കൊണ്ട് ക്രിസ്റ്റിയുടെ ഷർട്ടിൽ വലിച്ചു നിലത്തേക്കിട്ടു. ബെന്നിയെ നോക്കിയതും ചുണ്ട് പൊട്ടി ബ്ലഡ്‌ കിനിയുന്നുണ്ട്, കൂടാതെ കവിളിൽ ഒരു ചതവും.

അർജുനും ഫായിസും ക്രിസ്റ്റിയും അവിടെ ഉണ്ട്. സൂരജ് ഇല്ല. അവന്റെ ഒടിഞ്ഞ പാർട്സ് ശരി ആയി വരാൻ ഇനിയും ടൈം എടുക്കുമല്ലോ. മിക്കവാറും അതിന് മുന്നേ ഇന്ന് സിംഗം ബോയ്സിലെ ബാക്കി മൂന്നിന്റേം എല്ലു ഒടിയാൻ നല്ല ചാൻസ് ഉണ്ട്.

ബെന്നിയുടെ അവസ്ഥ കണ്ടതും വസു മുഷ്ടി ചുരുട്ടി മുന്നോട്ട് ആഞ്ഞു, എന്നാൽ ആദിത്യൻ തടുത്തു കൊണ്ട് മുന്നിൽ കയറി നിന്നു. അവരുടെ മുന്നിൽ ഒരു കൂസലും ഇല്ലാണ്ട് ചിരിച്ചോണ്ട് നിൽക്കുന്നവരെ കണ്ടു ഉള്ളിൽ തീ പിടിക്കുന്നുണ്ടെങ്കിലും ആദി സ്വയം സംയമനം പാലിച്ചു.

അവരുടെ ഭാഗത്തു നിന്ന് ഒരു പൊട്ടിത്തെറി അവന്മാർ പ്രതീക്ഷിക്കുന്നുണ്ട്. അതാകും അവരുടെ ഇപ്പോഴത്തെ മൗനത്തിനും ഗർവിനും കാരണം. എന്തോ നല്ല ഉടായിപ്പ് മണക്കുന്നുണ്ട്.

"എടാ, ബെന്നി എന്താടാ പറ്റിയെ?" വസു ബെന്നിയുടെ കയ്യിൽ പിടിച്ചു.

"അളിയാ ഇവന്മാര് അന്നത്തെ കേസിന് പകരം വീട്ടാൻ വന്നതാ. ഞാനിവിടെ ഒരു ചായ കുടിച്ചോണ്ട് ഇരുന്നതാ, വെറുതെ ഓരോന്ന് പറഞ്ഞു ചൊറിഞ്ഞു മനുഷ്യന്റെ സമനില തെറ്റിക്കാൻ ഈ പന്ന മക്കൾ വന്നു കേറിയതാ." അർജുനെയും ഗാങ്ങിനെയും നോക്കി അവൻ ചീറി. ബെന്നിയെ പിടിച്ചു നിർത്തി വസുവും കാശിയും അവരെ നോക്കി ചിറഞ്ഞു.

അരികെ 🦋Nơi câu chuyện tồn tại. Hãy khám phá bây giờ