BETWEEN - US PROMO

1.2K 76 8
                                    

""ദേവേട്ടാ ഞാൻ.... എനി.. എനിക്ക് ....""

"" ഛീ... നിർത്തെടാ.. നിന്നോടൊരായിരം തവണ പറഞ്ഞിട്ടുണ്ട് ഇഷ്ടമാണെന്നും പറഞ്ഞ് എന്റെ പിന്നാലെ വരരുതെന്ന്... എത്ര പറഞ്ഞാലും മനസ്സിലാവില്ലെന്നുവെച്ചാൽ....

നിന്റെ അച്ഛനെയും അമ്മയെയും പിന്നെ എന്റെ അക്കുവിനെയും ഓർത്തു മാത്രമാണ് നിന്നെ ഞാനിപ്പോ ഒന്നും ചെയ്യാതെ വെറുതേ വിടുന്നത്... ഇല്ലെങ്കിൽ ഇതിനുള്ള മറുപടി തരുന്നത് എന്റെ കയ്യായിരുന്നേനെ.... അവന്റെ ഒരു പൂവും കോപ്പും...

ഇങ്ങനെ കിടന്ന് നടക്കുന്ന നേരം നാലക്ഷരം പോയിരുന്നു പഠിക്കാൻ നോക്ക്... പിന്നെ ഇനിമേലാൽ ഇഷ്ടം ആണെന്നും പറഞ്ഞ് എന്റെ പിന്നാലെ വന്നാൽ ഇതുപോലെ പറച്ചിലായിരിക്കില്ല... ഓർത്തോ നീ...""

കണ്ണിൽ അഗ്നിയുമായി ദേഷ്യത്തിൽ വലിഞ്ഞു മുറുകിയ മുഖത്തോട് കൂടി ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞവസാനിപ്പിച്ച് കാറ്റു പോലെ ബുള്ളറ്റിൽ പാഞ്ഞു പോകുന്നവനെ തന്നെ നോക്കി നിന്നു അവൻ.... കണ്ണുകൾ നിറയുന്നുണ്ടോ??? നെഞ്ചകം നീറുന്നുണ്ടോ??? പക്ഷേ എന്തിന്??മൂന്ന് നാലു വർഷമായി കേൾക്കുന്നത് തന്നെയല്ലേ ഇന്നും കേട്ടത്....ഇതൊക്കെ താൻ പ്രതീക്ഷിച്ചതു തന്നെയല്ലേ... പിന്നെന്തിനാണ് താൻ ഇത്രയും സങ്കടപെടുന്നത്???

വഴിയിൽ ചിതറി കിടക്കുന്ന പൂക്കളെ ഒന്ന് നോക്കി അവൻ... അത് തന്റെ ഹൃദയം തന്നെയാണെന്ന് ഒരുവേള തോന്നിപോയി...വീണ്ടും നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ച് ചെറുതായി ചാറുന്ന ചാറ്റൽ മഴയെ അവഗണിച്ചുകൊണ്ട് അവൻ പിന്തിരിഞ്ഞു നടന്നു.......

ഇത് ഇവരുടെ കഥയാണ്....അജുവിന്റെയും ദേവന്റെയും കഥ 💜🔥💜

വിദ്വേഷത്തിന്റെ..... പിണക്കങ്ങളുടെ..... ഇണക്കങ്ങളുടെ...... നിഷ്കളങ്കമായ അതിലുപരി തീവ്രമായ അവരുടെ പ്രണയത്തിന്റെ കഥ.......... 🔥🔥🔥

പിള്ളേരെ വല്ലതും മനസ്സിലായോ? എനിക്കും ഒന്നും മനസിലായില്ല...
എന്റെ ആദ്യത്തെ കഥയാണ്.... ഇതുവരെ എഴുതിയ ഒരു പരിചയവും എനിക്കില്ല അതിന്റെതായ ഒരുപാട് കുഴപ്പങ്ങൾ ഉണ്ടാകും എന്തോ കുറേ നാളായി മനസ്സിൽ കിടക്കുന്നത് വെറുതെ എഴുതി ഇട്ടു എന്ന് മാത്രം... എന്താവും എന്ന് ഒരു പിടിയുമില്ല..... നിങ്ങൾക്ക് ഇഷ്ടമാവോന്നും എനിക്കറിയില്ല.... ഇഷ്ടമായെങ്കിൽ തുടർന്ന് എഴുതാം ഇല്ലെങ്കിൽ ഇവിടെ വെച്ച് നിർത്താം....

വായിച്ചിട്ട് അഭിപ്രായം പറയുക...

With ❤️ നിലാ.... 💞

BETWEEN  💔 USWhere stories live. Discover now