BETWEEN 🥀 US 39

395 34 27
                                        


Part - 39


റൂം എത്തിയതും ഡോർ പതിയെ തുറന്ന് തല മാത്രം അകത്തേക്കിട്ടു നോക്കി... അല്ലാ  നമ്മുടെ ആള് അവിടെ തന്നെ ഉണ്ടോന്നറിയണമല്ലോ... ചുമ്മാ ഒരു cid പണി... ഒരു രസം... നോക്കിയപ്പോ തല ഹെഡ്രെസ്റ്റിൽ ചാരി കണ്ണും അടച്ചിരിപ്പാണ്...

കാര്യമായി എന്തൊക്കെയോ ആലോചിച്ചുള്ള ഇരിപ്പാണെന്നു കണ്ടാ തന്നെ അറിയാം... എന്തേലും കൊനഷ്ട് ആയിരിക്കും... അല്ലാതൊന്നും അങ്ങേരുടെ തലയിൽ കേറി വരൂല്ലല്ലോ...

എന്തായാലും പോയൊന്നു ചൊറിഞ്ഞു നോക്കാം... ഇല്ലേൽ വേണ്ടാ... ഞാൻ രാവിലെ പിണങ്ങി പോയതല്ലേ.. അതോണ്ട് അങ്ങോട്ട് കേറി മിണ്ടണ്ട... വെറുതെ വില കളയണ്ട... വേണേൽ ഇങ്ങോട്ടു വന്നു മിണ്ടട്ടെ... ഹും...


ഞാൻ കുറച്ചു ഗൗരവത്തിൽ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി... ഞാൻ വന്നതൊന്നും അങ്ങേരറിഞ്ഞിട്ടില്ല.. ഇതിനു മാത്രം എന്താണാവോ ആ തലയിൽ കിടന്നു പുകയുന്നത്...  ആ എന്തു കുന്തമെങ്കിലും ആയിക്കോട്ടെ...

"" ആ നീ വന്നോ... ""

പിന്നിൽ നിന്നും ശബ്ദം കേട്ടപ്പോഴാണ് ഞാൻ തിരിഞ്ഞു നോക്കിയത്... അതേ ഇരിപ്പാണ്.. എന്നെ നോക്കി ഒരു ചെറു പുഞ്ചിരിയോടെയാണ് ചോദ്യം...

"" എന്തേ വരില്ലെന്ന് വിചാരിച്ചോ... ""??

ഞാനും ഒട്ടും കുറക്കാൻ പോയില്ല... എന്തിനാ ഞാനായിട്ട് കുറക്കുന്നെ... ഹും...

"" അയ്യോ ഞാൻ ഒന്നും വിചാരിച്ചില്ലേ... ചോദിച്ചെന്നു മാത്രം... അവിടുന്നിനു അത് ബുദ്ധിമുട്ടായെങ്കിൽ അടിയനോട് ക്ഷമിക്കണം... ""

എന്നെ നോക്കി തൊഴുതുകൊണ്ട് പറയുന്ന കേട്ടതും എനിക്കടിമുടി ദേഷ്യം വന്നു... എന്നെ ചുമ്മാ കളിയാക്കുവാ... പക്ഷേ അന്നേരം അതിനു ഒന്നും പറയാതെ ഡ്രെസ്സും എടുത്ത് ഞാൻ വാഷ്റൂമിൽ കേറി കുറച്ചു ശബ്ദത്തിൽ ഡോർ അടച്ചു... എന്റെ ദേഷ്യം തീർത്തത് ഞാൻ അങ്ങനെയാണ്...

കുളി കഴിഞ്ഞിറങ്ങി വന്നപ്പോളും ദേവേട്ടന്റെ ഇരുപ്പിൽ ഒരു വ്യത്യാസവും വന്നിട്ടില്ല... എന്തു പറ്റിയോ എന്തോ.. സാധാരണ ഇതുപോലെ ഇരിക്കാറേ ഇല്ല... ഇതിപ്പോ.. മ്മ്മ്... എന്തോ കാര്യായിട്ട് പറ്റിയിട്ടുണ്ട്... ആ എന്തേലും ആവട്ടെ... അങ്ങോട്ട് ചോദിച്ചു പോയാൽ ചുമ്മാ പുച്ഛിക്കത്തെ ഉള്ളു... അതോണ്ട് ഇങ്ങോട്ടെന്തേലും ചോദിക്കുമോന്നു നോക്കാം...

BETWEEN  💔 USDonde viven las historias. Descúbrelo ahora