പാർട്ട് - 12
ഹോ എന്തൊരു ജാഡയാ ഈ കടുവക്ക്... മര്യാദക്ക് നടന്നോണ്ടിരുന്ന എന്നെ പിടിച്ച് പഠിക്കാൻ ചേർത്തതും പോരാ ഇപ്പോ ഇരുന്ന് നോക്കി പേടിപ്പിക്കുവാ എന്തിനാണോ എന്തോ..
തിരിച്ച് ഞാനും ഒന്ന് നോക്കിയപ്പോ വേഗം നോട്ടം മാറ്റി വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു... മ്മ് അപ്പോ എന്നെ പേടിയുണ്ട്... മ്മ്... ഇതിപ്പോ കാറിൽ കേറിയപ്പോ എന്റെ ജാടക്ക് ഞാൻ പിന്നിലും മനുവിനോട് മുന്നിലും കയറാൻ പറഞ്ഞു....
ഇപ്പോ വേണ്ടായിരുന്നുന്ന് തോന്നുവാ.. ശ്ശോ അപ്പോഴത്തെ ഒരു ദേഷ്യത്തിനാ അങ്ങനെ ചെയ്തേ... ഇനി ഇപ്പോ പറഞ്ഞിട്ടെന്താ കാര്യം...എനിക്കാണേൽ ഇവിടിരുന്നിട്ട് എന്തോ പോലെ.... കുറച്ച് ദൂരമുണ്ട് കോളേജിൽ എത്താൻ.... ഇതിപ്പോ കുറേ കൂടുതൽ സമയം എടുക്കുന്ന പോലെ തോന്നുവാ... മനു എന്റെ കൂടെ ഇരിക്കുവാണെങ്കിൽ എന്തേലും പറഞ്ഞോണ്ടെങ്കിലും ഇരിക്കായിരുന്നു......
തനിയെ ഇരിക്കുന്നോണ്ടാണെന്നു തോന്നുന്നു ആകെ ഒരു അസ്വസ്ഥത... എന്തേലും പറയാമെന്നുവെച്ചാലോ എന്റെ പുന്നാര ദേവേട്ടനല്ലേ വണ്ടി ഓടിപ്പിക്കുന്നെ... എന്തിനാ കാലത്തെ തന്നെ ഇരന്നു വാങ്ങുന്നേ....
കോളേജിൽ ചെല്ലുമ്പോൾ എന്താവോ എന്തോ എന്ന് ആലോചിച്ച് മുന്നോട്ടു നോക്കിയതും നവാഗതർക്ക് സ്വാഗതം എന്ന വലിയ banner കെട്ടിയതാണ് കണ്ടത്.... അതൂടെ കണ്ടപ്പോ എന്തോ ടെൻഷൻ കുറച്ചു കൂടിയപോലെ...
മനുവിന്റെ മുഖത്തേക്ക് നോക്കിയപ്പോ അവന് ഒരു ടെൻഷനും ഇല്ല എല്ലാം നല്ല പോലെ ആസ്വദിക്കുന്നുമുണ്ട്.... ഈ തെണ്ടിക്ക് ഒരു ടെൻഷനും ഇല്ലേ എന്ന് മനസ്സിൽ ചോദിച്ചു പോയി...
പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തിയതും ഞങ്ങൾ രണ്ടും ഡോർ തുറന്ന് ഇറങ്ങി... അങ്ങനെ ആ കോളേജിൽ ആദ്യമായി ഞങ്ങളുടെ പാദം പതിഞ്ഞു.... വല്ല്യ കോളേജ് ആണ്.... പ്ലസ് വൺ മുതൽ പിജി വരെയാണ് ഉള്ളത്....
കുറേ കുട്ടികൾ അവിടെയും എവിടേയുമൊക്കെ കൂട്ടം കൂടി നിൽക്കുന്നുണ്ട്... ചിലർ തമാശ പറഞ്ഞ് ചിരിക്കുന്നുണ്ട്... ചില മുഖങ്ങളിൽ മാത്രം അല്പം ടെൻഷനും കാണുന്നുണ്ട് എന്നെപോലെ...
![](https://img.wattpad.com/cover/351342223-288-k539661.jpg)
YOU ARE READING
BETWEEN 💔 US
Romanceഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരിലെ പ്രണയം... ആ ദേഷ്യം പ്രണയത്തിലേക്ക് വഴി മാറുന്നതെങ്ങനെ..? അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അവിചാരിതമായ സംഭവങ്ങളാണ് സ്റ്റോറിയിലൂടെ ഞാൻ പറയു...