Part - 14
വല്ലാത്ത ദേഷ്യത്തിലാണ് അക്കു ഓഫീസിലേക്ക് ചെന്നു കയറിയത്... കാർ പാർക്ക് ചെയ്ത് അവൻ തറ ചവിട്ടി മെതിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി... അവന്റെ ദേഷ്യം മുഖത്തു നോക്കിയാൽ അറിയാമായിരുന്നു... ദേഷ്യത്തോടെ അകത്തേക്കു വരുന്ന അക്കുവിനെ നോക്കി സ്റ്റാഫുകളെല്ലാം അമ്പരന്നു....
സാധാരണ എല്ലാവരോടും കളിച്ചും ചിരിച്ചും നടക്കാറുള്ളതാണ് അവൻ... മഹി ചെറിയ കാര്യങ്ങളിൽ പോലും ദേഷ്യപ്പെടുമെങ്കിലും അക്കു ഒരിക്കൽ പോലും ആരോടും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല... അതുകൊണ്ട് തന്നെ പെട്ടെന്ന് അവനിൽ വന്ന മാറ്റം ആർക്കും വിശ്വസിക്കാൻ പറ്റുന്നതായിരുന്നില്ല...
"" Priya come to my cabin... ""
വളരെ ഗൗരവത്തോടെ പറഞ്ഞിട്ടു പോകുന്നവനെ നോക്കി ഒന്നും മനസിലാകാതെ അവർ നിന്നു...
"" ടി പ്രിയേ ഇതെന്താടി അക്ഷയ് സാറിനു പറ്റിയത്... സാധാരണ ഈ ദേഷ്യമൊന്നും ഇല്ലാത്തതാണല്ലോ... ""
കൂട്ടത്തിൽ ഉള്ള ഒരു സ്റ്റാഫ് പ്രിയയോട് ചോദിച്ചു....
"" അതാ എനിക്കും മനസിലാകാത്തെ.... സാറിനെ ഒരിക്കൽപോലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല... ഇതിപ്പോ എന്താ പറ്റിയെന്നു അറിഞ്ഞൂടാ... ""
അക്കു പോയ വഴിയേ നോക്കി പ്രിയ പറഞ്ഞു...
"" ഇനി നിന്നു നേരം വൈകണ്ട.... ചിലപ്പോൾ ഉള്ള ദേഷ്യം മുഴുവൻ നിന്റെ മെക്കിട്ടേക്ക് എടുക്കും... ""
"" ഹാ അത് ശരിയാ.... ഞാൻ പോയി നോക്കട്ടെ.... ""
മറ്റൊരു സ്റ്റാഫ് പ്രിയയെ നോക്കി പറഞ്ഞതും വേഗം അവർക്കുള്ള മറുപടി കൊടുത്ത് പ്രിയ അക്കുവിന്റെ കേബിനിലേക്ക് നടന്നു...
"" sir may i coming ""
അക്കുവിന്റെ കേബിന് പുറത്ത് നിന്നു കൊണ്ട് അനുവാദത്തിനായി പ്രിയ ചോദിച്ചു....
"" yes.. Get in ""
പ്രിയ ഉള്ളിലേക്ക് കയറിയതും ടെൻഷനിൽ ഫോണിലേക്കു ഉറ്റു നോക്കികൊണ്ടിരിക്കുന്ന അക്കുവിനെ ആണ് കണ്ടത്...
VOCÊ ESTÁ LENDO
BETWEEN 💔 US
Romanceഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരിലെ പ്രണയം... ആ ദേഷ്യം പ്രണയത്തിലേക്ക് വഴി മാറുന്നതെങ്ങനെ..? അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അവിചാരിതമായ സംഭവങ്ങളാണ് സ്റ്റോറിയിലൂടെ ഞാൻ പറയു...
