Hemos actualizado nuestras Pautas de Contenido.
Consulta las pautas más recientes para seguir compartiendo historias de forma segura.

BETWEEN 💔 US 28

437 46 73
                                        


Part - 28

വാതിൽ തുറന്നു മുന്നിലേക്ക്‌ നോക്കിയ ഞാൻ ഞെട്ടി പോയി... ഇയാളെന്താ ഇവിടെ... ഇനി ഇവരാണോ അമ്മ പറഞ്ഞ അതിഥികൾ... അല്ല അതെങ്ങനെ ശരിയാകും...??


""ഹാ സാമൂവൽ... എത്തിയോ നിങ്ങൾ... വാടോ... വാ കേറി ഇരിക്ക്... വാ മോനെ.. ""

എന്റെ മുന്നിൽ കേറി നിന്ന് വന്നവരെ അകത്തേക്ക് വിളിക്കുന്ന  അച്ഛന്റെ ശബ്ദമാണ് എന്നെ ബോധത്തിലേക്കു കൊണ്ടുവന്നത്...

" അജു നീ എന്താടാ ഇങ്ങനെ നോക്കുന്നത്..."

എന്റെ ഒരുമാതിരിയുള്ള നോട്ടം കണ്ടിട്ടാവണം അച്ഛൻ എന്നോട് ചോദിച്ചത്... ഞാൻ പിന്നെ എങ്ങനെ നോക്കാതിരിക്കും അമ്മാതിരി കാര്യങ്ങളല്ലേ ഇവിടെ നടന്നോണ്ടിരിക്കുന്നെ...

" ഏയ്‌... ഒന്നുല്ല്യ... "

ഞാൻ അച്ഛനോടാണ് മറുപടി പറഞ്ഞത് എങ്കിലും നോട്ടം മുഴുവനും അവരിലേക്കായിരുന്നു...


" കുട്ടിക്ക് ഞങ്ങളെ പിടുത്തം കിട്ടി കാണില്ല... അതാ ഇങ്ങനെ നോക്കുന്നെ... "

വന്നതിൽ ഒരാൾ അച്ഛനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...


" ഞാൻ സാമൂവൽ... ഇത് എന്റെ മകൻ ഏദൻ ജോൺ സാമൂവൽ... അർജുൻ അല്ലേ... ഇവരെല്ലാവരും പറഞ്ഞ് എനിക്ക് നിന്നെ അറിയാം... മ്മ് ഞാൻ തന്റെ അച്ഛന്റെ പഴയ ഒരു സുഹൃത്ത്‌ ആണ്...

പിന്നെ ബിസിനെസ്സ് പാർട്ണറും.... തന്റെ ഏട്ടനും മഹിക്കും എന്നെയും ഇവനെയും അറിയാം.... "

അയാൾ എന്റെ അടുത്തു വന്ന് എന്നെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു... അതിനു മറുപടിയായി ഞാൻ ഒന്ന് ചിരിച്ചു...

"" ഹാ... ഇപ്പോഴും സംശയം മാറിയില്ലെന്നു തോന്നുന്നല്ലോ... എന്തുപറ്റി... എല്ലാരുടെയും കുസൃതി കുടുക്ക എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ... ""

പിന്നെ ഇവിടെ മനുഷ്യന്റെ തലയിലെ കിളി കൂടും കുടുക്കയുമെടുത്ത് പറന്നുപോയി ഇരിക്കുമ്പോ ഞാൻ എന്ത് കുന്തം പറയാനാ....

"അത് എന്നെ കണ്ടതുകൊണ്ടാകും പപ്പ..."

ഏദൻ പറഞ്ഞതും ഞാൻ അവനെ ഒന്ന് നോക്കി അവനും എന്നെ നോക്കുന്നുണ്ടായിരുന്നു....

BETWEEN  💔 USHistorias para obsesionarse. Descúbrelo ahora