Kami telah memperbarui Pedoman Konten kami.
Tinjau pedoman terbaru untuk terus berbagi cerita dengan aman.

BETWEEN🥀 US 40

482 45 9
                                        


Part -40

തലയിലാകെ ഒരു മൂളലു പോലെ തോന്നിയതും ഞാൻ പതിയെ അവിടെയുള്ള സെറ്റിയിലേക്കിരുന്നു...വല്ലാത്തൊരു തളർച്ചപോലെ... അച്ഛമ്മ ഇപ്പോ എന്താ പറഞ്ഞത്... ദേവേട്ടൻ...

ദേവേട്ടന് അങ്ങനെ ഒരു കഴിഞ്ഞകാലമുണ്ടോ.. എന്നിട്ട് എനിക്കതറിയില്ലല്ലോ... അതുകൊണ്ടാണോ ദേവേട്ടൻ എന്നിൽ നിന്നും അകന്നു മാറിയത്... അറിയില്ല... ഒന്നും ഒന്നും അറിയുന്നില്ല എനിക്ക്... തലക്കൊക്കെ വല്ലാത്ത ഭാരം തോന്നുന്നു... സങ്കടം വരുവാ... അതോ അച്ഛമ്മ ദേഷ്യം കൊണ്ടു ചുമ്മാ പറഞ്ഞതാണോ ഇനി...


"" ദത്താ അർജുൻ പറഞ്ഞത് കേട്ടില്ലേ നീ... ഞാൻ ഇതൊക്കെ അവനോടുള്ള ദേഷ്യം കൊണ്ടു പറയുകയാണെന്ന്... ആണോ ദത്താ.. അങ്ങനെയാണോ.. മ്മ്മ്....

നിനക്കറിയില്ലേ നിന്റെ ഭാര്യക്കറിയില്ലേ മഹാദേവൻ എന്ന ആ ചെക്കൻ ഒരു വർഷത്തോളം ഭ്രാന്താശുപത്രിയിൽ കിടന്നത്... അവന് ഭ്രാന്തില്ലെങ്കിൽ പിന്നെ എന്തിനാ അവർ അവിടെ കൊണ്ടിട്ടത്... ഹേ... ""??

"" ഒന്നു നിർത്തുന്നുണ്ടോ... ""

പെട്ടെന്ന് വലിയൊരു ശബ്ദത്തോട് കൂടി അക്കുവേട്ടന്റെ അലർച്ചയും കേൾക്കെ ഞാൻ ആ ഇരുപ്പിൽ നിന്നു അറിയാതെ എഴുന്നേറ്റു... നോക്കിയപ്പോൾ അവിടെ വെച്ചിട്ടുണ്ടായിരുന്ന ഒരു ഫ്ലവർവേസ് നിലത്ത് വീണു ചിതറി കിടക്കുന്നുണ്ട്...

അക്കുവെട്ടന്റെ മുഖം കണ്ടിട്ട് എനിക്കു പോലും വല്ലാത്ത ഭയം തോന്നി... ഇന്നേവരെ കണ്ടിട്ടില്ലാത്ത ദേഷ്യമാണ്... കണ്ണൊക്കെ ചുമന്നു നിറഞ്ഞിരിപ്പുണ്ട്... വല്ലാത്ത ഒരു മൂകത അവിടെ നിറഞ്ഞു...

അക്കുവെട്ടന്റെ ഈ ഭാവം എനിക്കത്ര പരിചിതമല്ല... എപ്പോഴും തല്ലുകൂടിയും കളിയാക്കിയും നിക്കുന്ന അക്കുവേട്ടന്റെ ഈ ഭവമാറ്റം എനിക്ക് അത്ഭുതമായിരുന്നു...

"" ഇനി... ഇനി ഒരക്ഷരം എന്റെ മഹിയെ കുറിച്ചു നിങ്ങളുടെ നാവിൽ നിന്നു വന്നാൽ... അച്ഛമ്മയാണ് പ്രായത്തിനു ഒരുപാട് മുതിർന്നതാണ് എന്നൊന്നും ഞാൻ ചിന്തിക്കില്ല.. കേട്ടോ...""


BETWEEN  💔 USCerita yang bikin terobses. Temukan sekarang